മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവ്. മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു. മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യമാണ് സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത് മണിയുടെ കുടുംബത്തിന്റെ പരാതിക്ക് അടിസ്ഥാനമുളളതിന്റെ തെളിവാണെന്നാണ് പോലീസ് പറയുന്നത്.

ജനങ്ങളാണ് ജീവനക്കാരുടെ യജമാനന്‍മാര്‍

മലപ്പുറം: പുതിയ സര്‍ക്കാരിന്റെ ജനകീയ സമീപനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരാണെന്നും, കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ് എന്ന മുദ്രാവാക്യം കൂടുതല്‍ കരുത്തോടെ എന്‍.ജി.ഒ. യൂണിയന്‍ ഉയര്‍ത്തിപിടിക്കണമെന്നും, ജനങ്ങളാണ് ഉദ്യോഗസ്ഥരുടെ യജമാനന്‍മാരെന്നും വി.എസ്. അച്യൂതാനന്ദന്‍ പറഞ്ഞു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച കേരള എന്‍.ജി.ഒ. യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More …

ഒഴുക്കില്‍പെട്ട് അഞ്ച് കുട്ടികള്‍ മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു.രണ്ട് കുട്ടികളെ കാണാതായി. ചമതച്ചാലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. മരിച്ചവരില്‍ സഹോദരങ്ങളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയമാണ് മരിച്ചത്. സെബാന്‍ സെല്‍ജന്‍, ഒരിജ സെല്‍രാജന്‍, മാണിക് ബാനോയ് , അഖില്‍, ആയല്‍ എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ കുട്ടികള്‍ ഒഴുക്കില്‍പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.സമീപത്തെ സ്‌കൂളില്‍ Read More …

വില്ലേജോഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം കോട്ടക്കലില്‍ പറപ്പൂര്‍ വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണനെ സസ്‌പെന്‍സ് ചെയ്തു. സര്‍ട്ടിഫികറ്റ് നല്‍കാന്‍ കൈകൂലി വാങ്ങിയതിനാണ് നടപടി. എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരു മാറിയത് തിരുത്താന്‍ ആവശ്യമായ എല്ലാ രേഖകളുമായി ചെന്ന കുട്ടിയില്‍ നിന്ന് വില്ലേജ് ഓഫീസര്‍ കൈകൂലി ആവശ്യപ്പെടുകയായിരുന്നു. വണ്‍ ആന്റ സെയിം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അയ്യായിരം രൂപയാണ് കൈകൂലി ആവശ്യപ്പെട്ടത്. Read More …

അമ്മമാരെ കാണാന്‍ മന്ത്രി കെടി ജലീല്‍

തവനൂര്‍: കെട്ടിവെക്കാന്‍ പണം നല്‍കിയ അമ്മമാരെ കാണാന്‍ മന്ത്രി കെടി ജലീല്‍ എത്തി. ഇവരുടെ പ്രാര്‍ത്ഥനയാണ് തന്റെ വിജയത്തിന് പിന്നിലെന്ന തവനൂര്‍ വൃദ്ധ സദനത്തിലെ അന്തേവാസികളെ സന്ദര്‍ശിച്ച കെ ടി ജലീല്‍ പറഞ്ഞു. കെട്ടിവെക്കാനുള്ള കാശും അനുഗ്രഹവും നല്‍കി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അയച്ച സ്‌നേഹനിര്‍ഭരമായ മനസ്സുള്ള ഈ അച്ഛനമ്മമാരുടെ ഇടയില്‍നിന്നും സ്‌നേഹാലയമായ തവനൂര്‍ വൃദ്ധസദനത്തില്‍ നിന്നാണ് Read More …

അമിതഫീസ് ഈടാക്കാന്‍ അനുവദിക്കില്ല

തിരുവന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. വിദ്യാഭ്യാസ വകുപ്പിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തും. ജൂണ്ട പതിനഞ്ചിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്കുളള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ Read More …

കുറിപ്പില്‍ കുടുങ്ങി വി എസ്സ്

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാറിന്റെ സത്യപ്രിതിജ്ഞാ ചടങ്ങിനിടെയുണ്ടായ വിവാദക്കുറിപ്പിനോട് പ്രതികരിക്കാതെ വി എസ്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത് ആദ്യം മനസിലാക്കട്ടെയെന്നായിരുന്നു വിഎസിന്റെ നിലപാട്. സത്യപ്രജിഞാ ചടങ്ങിനിടെ വി എസ് ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് കുറിപ്പ് നല്‍കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ആദ്യം ഇത് യെച്ചൂരി വി എസിനു Read More …

സംസ്ഥാന സമ്മേളനത്തിന് തുടക്കം

മലപ്പുറം: കേരള എന്‍ ജി ഒ യൂണിയന്‍ 53-ാംസംസ്ഥാനസമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സമ്മേളന നഗരിയില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം)രാവിലെ 9 മണിക്ക് മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. രാവിലെ 9.45 ന് 2015 ലെ സംസ്ഥാന കൗണ്‍സിലും വൈകുന്നേരം 3 മണിക്ക് പുതിയ കൗണ്‍സിലും ചേരും. പ്രതിനിധി സമ്മേളനം Read More …