താനൂര്‍ തീരദേശത്ത് സംഘര്‍ഷം

താനൂര്‍: താനൂര്‍ തീരദേശത്ത് യു.ഡി.എഫ്്-എല്‍.ഡി.എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്്ദുറഹിമാനും ഇരു പാര്‍ട്ടിയിലെ പതിനാറോളം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇവരെ തിരൂര്‍, താനൂര്‍, തിരൂരങ്ങാടി ആശൂപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരു പാര്‍ടികളിലേയും നിരവധി വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. താനൂര്‍ തീരദേശത്ത് ബദര്‍ പള്ളിക്കു സമീപം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുഖാമുഖം പരിപാടി നടക്കുന്നതിനിടയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു വാഹനം Read More …

ജനങ്ങളെ അടിച്ചൊതുക്കിയുളള വികസനം വേണ്ട

മലപ്പുറം: വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അത് അവരെ അടിച്ചൊതുക്കിയാവില്ലെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ് ക്ലബ് മുഖാമുഖം പരിപാടിയായ നേതൃശബ്ദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, വിമാനത്താവള ഭൂമി ഏറ്റെടുപ്പ്, ദേശീയപാതാ വികസനം എന്നിവയ്ക്ക് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മതിയായ നഷ്ടപരിഹാരം നല്കിയേ ഭൂമി ഏറ്റെടുക്കൂ. ഇത് യു ഡി എഫിന്റെ പ്രഖ്യാപിത Read More …

നിനോ മാത്യുവിന് വധശിക്ഷ, അനുശാന്തിക്ക് ജീവപര്യന്തം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. രണ്്ടു പ്രതികള്‍ക്കും 50 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയായി ലഭിക്കുന്ന തുകയില്‍ നിന്ന് 50 ലക്ഷം രൂപ നിനോയുടെ ആക്രമണത്തില്‍ പരിക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിനും 30 ലക്ഷം രൂപ Read More …

117 കോടി കേന്ദ്രസഹായം തേടി

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 117 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരുക്കേറ്റവരുടെ ചികിത്സ, തകര്‍ന്ന വീടുകള്‍ക്കും കിണറുകള്‍ക്കും നഷ്ടപരിഹാരം, ജോലി ചെയ്യാന്‍ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചവരുടെ പുനരധിവാസം എന്നിവയ്ക്കായാണ് കേന്ദ്ര സഹായം തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇനി ജോലിയെടുത്ത് Read More …

എല്ലാവര്‍ക്കും വീട്, ഭക്ഷണം, ആരോഗ്യം

തിരുവനന്തപുരം: എല്ലാവര്‍ക്കും ഭക്ഷണം, വീട്, ആരോഗ്യം എന്ന വാഗ്ദാനവുമായി യു ഡി എഫ് പ്രകടന പത്രിക തയ്യാറായി. ബുധനാഴ്ച പുറത്തിറക്കും. ഭരണതുടര്‍ച്ചക്കായി ശക്തമായ പ്രചരണം നടത്തുന്ന ഉമ്മന്‍ ചാണ്ടി അതിനു വേണ്ട കൂട്ടുകള്‍ തയ്യാറാക്കിയാണ് പ്രകടനപത്രിക ഒരുക്കിയിട്ടുള്ളത്. ജനപ്രിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. പാവപ്പെട്ടവര്‍ക്ക് ഉച്ച ഭക്ഷണ പൊതികള്‍ സൗജന്യമായി വിതരണം ചെയ്യുന്നത് ഇതില്‍ പ്രധാനപ്പെട്ടതാണ്. പാവപ്പെട്ടവര്‍ക്ക് Read More …

തറവാട്ടിലേക്ക്

തിരവനന്തപുരം: 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ ബി ജെ പിയിലേക്ക്. രാവിലെ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ പക്ഷെ പ്രമുഖ നേതാക്കളൊന്നുമുണ്ടായിരുന്നില്ല. സംസ്ഥാന ബി ജെ പി നേതാക്കളില്‍ ഒരു വിഭാഗത്തിന് മുകുന്ദന്റെ മടങ്ങിവരവില്‍ അതൃപ്തി നിലനില്ക്കുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പ് Read More …

കോടിയേരിക്ക് പരാജയഭീതി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് പരാജയ ഭീതിമൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഇടതുമുന്നണിയുടെ മുന്‍ കൂര്‍ ജാമ്യമെടുപ്പാണിത്. കോണ്‍ഗ്രസ് ഒരിക്കലും ബി ജെ പിയുമായി കൂട്ടു ചേരില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. Read More …

പൂരപ്പൊലിമ

തൃശൂര്‍: പൂരപ്രേമികള്‍ക്ക് ആവേശമായി തൃശൂരില്‍ പൂരം കൊട്ടിക്കയറി. അസ്തമയ സൂര്യന്റെ ചെമപ്പിനൊപ്പം കുടമാറ്റം നടന്നപ്പോള്‍ നിയന്ത്രണങ്ങള്‍ വിട്ട് ജനം ആനകള്‍ക്കടുത്തേക്ക് എത്തി. ഞായറാഴ്ച രാവിലെ  ഘടകപൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലേക്കെത്തിയതോടെ തൃശൂര്‍ പൂരലഹരിയിലായി. ചെറുപൂരങ്ങള്‍ക്കു തുടക്കമിട്ടു രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി. ഏഴരയോടെതന്നെ തിരുവമ്പാടി ഭഗവതി, ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളി. ഇതേസമയം, ചെറുപൂരങ്ങള്‍ ഒന്നൊന്നായെത്തി വടക്കുന്നാഥനെ വണങ്ങി. Read More …