ചുമതല നിര്‍വഹിക്കാനുള്ള തന്റേടം കാട്ടണം ; ഗവര്‍ണര്‍ക്കെതിരെ കുമ്മനം

തിരുവനന്തപുരം : സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാട്ടണം. ഈ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെടുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി. ഗവര്‍ണറെ വീണ്ടും കാണും. എന്നിട്ടും നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച് സിപിഎം Read More …

നടിയെ ആക്രമിച്ച കേസ്: സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ പോലീസ്

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ പോലീസ് കോടതിയെ സമീപിച്ചു. താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടല്‍ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് ഹര്‍ജി നല്‍കിയത്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി കോടതി ഇന്ന് Read More …

രാജ്യത്തെ രക്തസാക്ഷികളെയും വീരനായകരെയും അപമാനിച്ചാല്‍ ശിക്ഷ ; ചൈന

ബെയ്ജിംഗ് : രക്തസാക്ഷികളെയും വീരനായകരെയും അപമാനിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമം നടപ്പിലാക്കനൊരുങ്ങി ചൈനീസ് ഭരണകൂടം. പുതിയ നടപടി രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികളുടെയും , രാജ്യ സ്‌നേഹത്തിന്റെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനാണ് ഈ നടപടിയെന്ന് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍.പി.സി.) സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കി. വീരനായകരെയും രക്തസാക്ഷികളെയും അപമാനിക്കുന്നവര്‍ക്ക് പിഴശിക്ഷയോ ക്രിമിനല്‍ നടപടികളോ Read More …

പി.വി.അന്‍വറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കോഴിക്കോട്: സിപിഎം എംഎല്‍എ പി.വി.അന്‍വറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ക്വാറി ബിസിനിസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.     50ലക്ഷം രൂപ ഇതിനായി അന്‍വര്‍ കൈപ്പറ്റിയെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് എംഎല്‍എക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും

ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിനുള്ള അപേക്ഷ സ്വീകരണമാണ് ഇന്ന് സമാപിക്കുന്നത്. അതേസമയം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുന്ന അപേക്ഷകള്‍ കൂടി സ്വീകരിക്കുകെമന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.ഇന്നലെ വരെ സംസ്ഥാനത്ത് 62,000 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 53,000 പേര്‍ക്കും കവര്‍ നമ്പർ നല്‍കി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളിലായി നമ്പർ Read More …

വിവേകാനന്ദ സ്പര്‍ശത്തിന് മികച്ച ജനപങ്കാളിത്തം ലഭിച്ചെന്ന് മന്ത്രി എ. കെ. ബാലന്‍

തിരുവനന്തപുരം : സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശത്തിന് എല്ലാ ജില്ലകളിലും മികച്ച ജനപങ്കാളിത്തം ലഭിച്ചതായി സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. വിവേകാനന്ദ സ്പര്‍ശത്തിന്റെ സമാപന സമ്മേളനം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ത്ത വ്യക്തിയായിരുന്നു Read More …

ബി.ജെ.പിയുടെ അടിസ്ഥാനം നുണയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി നുണയില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള കോണ്‍ഗ്രസിന്റെ ആദ്യ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം സംസാരിക്കുമ്പോഴാണ് ബി.ജെ.പിക്കെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. 2 ജി ഇടപാടിലെ സത്യമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അത് തെളിഞ്ഞിരിക്കുകയാണ്. എന്നിട്ടും ഇതുസംബന്ധിച്ച് പ്രതികരണം നടത്താന്‍ മോദി തയാറാകാത്തതെന്താണെന്നും രാഹുല്‍ ചോദിച്ചു. ജി.എസ്.ടിയെന്നത് Read More …

പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം: വിഎസ്

തിരുവനന്തപുരം കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുമൂലം പെന്‍ഷനെ മാത്രം ആശ്രയിച്ചുകഴിയുന്ന കെ എസ് ആര്‍ ടി സി യില്‍ നിന്നു വിരമിച്ച 38000 ത്തിലേറെ ജീവനക്കാര്‍ ജീവിത ദുരിതങ്ങളിലാണ്. കെഎസ്ആര്‍ടിസി Read More …