നെട്ടൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഗിരീഷിന്റ വീടിന് നേരെ ബോംബേറുണ്ടായത്. വീടിന് മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവീണു. അക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

പി. മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച പ്രതിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരില്‍ തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. കേസില്‍ ആദ്യം അറസ്റ്റിലായ സുധീഷിന്റെ വീടിന് നേരയാണ് ആക്രമണം. കേസില്‍ പ്രതിയായ രമേശിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. കൂടാതെ കേസില്‍ പ്രതിയായ മറ്റൊരാളുടെ വീട് Read More …

സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടല്ല; വ്യക്തമാക്കി ശ്രീധരന്‍പിള്ള രംഗത്ത്

കോഴിക്കോട്: ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടുള്ളതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകാരെന്നും ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതിനായിട്ടാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നതെന്നും അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ, പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് വി. മുരളീധരന്‍

കോഴിക്കോട്: ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് ബിജെപി നേതാവും എംപിയുമായി വി. മുരളീധരന്‍ അറിയിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രി കോഴിക്കോട്ട് പങ്കെടുക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് കെ​യു​ഡ​ബ്ല്യു​ജെ സംസ്ഥാന പ്രസിഡന്‍റിന് അയച്ച കത്തില്‍ വി. മുരളീധരന്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും ആക്രമിക്കപ്പെട്ട സംഭവം; ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കുറ്റ്യാടി: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയായ ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും നേരെ നടന്ന ആക്രമണത്തില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ആണുള്ളത്. കുറ്റ്യാടി അമ്ബലക്കുളങ്ങരയില്‍ വെച്ച്‌ ഉച്ചയ്ക്ക് 12.30 ഓടെയാണ് മര്‍ദ്ദനമേറ്റത്. പലേരിയിലുള്ള Read More …

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗും എം.എസ്.എഫും

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗും എം.എസ്.എഫും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് വരും ദിവസങ്ങളില്‍ മാര്‍ച്ച്‌ നടത്തി വിഷയം സജീവമാക്കി നിര്‍ത്താനാണ് സംഘടനകളുടെ തീരുമാനം. ഇന്ന് തവനൂരിലെ ജലീലിന്റെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്താനും അടുത്ത ദിവസം തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം ബഹിഷ്‌കരിക്കാനുമാണ് തീരുമാനംം. എം.എസ്.എഫ് Read More …

ഇത്തവണ തില്ലങ്കേരിയില്ല, ശബരിമലയിലെ ആര്‍.എസ്.എസ് പ്രതിരോധം ഇങ്ങനെ

കോഴിക്കോട്: മണ്ഡല​ -മകരവിളക്ക് കാലത്ത് ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ ആചാരസംരക്ഷണത്തിനായി ശക്തമായ പ്രതിരോധം ഒരുക്കാന്‍ ആര്‍.എസ്.എസ് നീക്കം. തെക്കന്‍ കേരളത്തില്‍ ഏഴ് ജില്ലകളില്‍ നിന്നായി ദിവസവും അയ്യായിരത്തോളം സ്വയംസേവകരെ സന്നിധാനത്തെത്തിക്കാനാണ് സംഘടനയുടെ തീരുമാനം. ഇത് കൂടാതെ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെ നേതൃത്വത്തില്‍ അമ്മമാരെയും ശബരിമലയിലെത്തിക്കും. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് ഭക്തരെ Read More …

അവിശ്വാസികളായ സ്ത്രീകളെ മലകയറ്റാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പെന്ന് കെ മുരളീധരന്‍

ശബരിമല വിഷയം ആരും രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും ഐക്യത്തോടെ പോയില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നശിക്കുമെന്നും കെ.മുരളീധരന്‍ എംഎല്‍എ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജി.രാമന്‍ നായര്‍ പാര്‍ട്ടി വിട്ടുപോയതു കൊണ്ട് കോണ്‍ഗ്രസിനു നഷ്ടമുണ്ടാകില്ലെന്നും ബിജെപിക്ക് അതിലൂടെ ഗുണം ലഭിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരളീധരന്‍ ഇക്കാര്യം Read More …