കോഴിക്കോട് ഇന്ന് നാല് മരണം, മലപ്പുറത്ത് മൂന്ന്, കണ്ണൂരില്‍ ഒന്ന്

മലബാറിലെ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴക്കെടുതി തുടരുന്നു. ഇന്ന് കോഴിക്കോട് മാത്രം നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരിലെ പയ്യന്നൂര്‍ രാമന്തളി പുഴയില്‍ മത്സ്യ ബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. വ്യാപകമായി മണ്ണിടിച്ചിലും ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കോഴിക്കോട് തിരുവമ്ബാടി, മുക്കം, തോട്ടുമുക്കം ഭാഗങ്ങളില്‍ Read More …

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(വ്യാഴാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്.

കലിതുള്ളി കര്‍ക്കിടകം: സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മരണം 7

കോഴിക്കോട്: കലിതുള്ളി കര്‍ക്കിടകം, സംസ്ഥാനത്ത് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മഴ ശക്തി പ്രാപിച്ചതോടെ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. മഴയില്‍ ഇതുവരെ ഏഴുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഇടുക്കി, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലായാണ് ഏഴുപേര്‍ മരിച്ചത്. അതേസമയം ഉരുള്‍പൊട്ടല്‍ അടക്കമുള്ള അപകടസാധ്യതകള്‍ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച വരെ റെഡ് Read More …

തീരുമാനങ്ങളെല്ലാം ഗവണ്‍മെന്റിനെ ശക്തിപ്പെടുത്താന്‍: ടി പി രാമകൃഷ്‌ണന്‍

മന്ത്രിസഭാ പുനഃസംഘടനാ തീരുമാനം ഗവണ്‍മെന്റിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണെന്നും അതിന് സഹായകരമായ നിലപാടാണ് സിപിഐഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്വീകരിച്ചതെന്നും തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്‌ണന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനറും സിപിഎം സെക്രട്ടറിയും തമ്മിലുള്ള ചര്‍ച്ചയിലാണ് എല്ലാ കാര്യങ്ങള്‍ക്കും അന്തിമ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ പി ജയരാജന്റെ തിരിച്ചുവരവിനെക്കുറിച്ച്‌ മാധ്യമങ്ങളോട് Read More …

“നിപ’യ്ക്കു പിന്നാലെ അടുത്തത്; കോഴിക്കോട്ട് “വെസ്റ്റ് നൈല്‍’ പനി സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് പനി സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയിലാണ്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് നൈല്‍ പനി.

കോടിയേരിയുടെ വാഹനം അപകടത്തില്‍ പെട്ടു; ആര്‍ക്കും പരിക്കില്ല

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. വടകര ചോറോട് വച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കോടിയേരി സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് ഏരിയ സെക്രട്ടറിമാരുടേയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടേയും യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോടിയേരി.

മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: ഓണക്കാലത്ത് അന്യസംസ്ഥാന ബസ്സുകളുടേയും സ്വകാര്യ ബസ്സുകളുടേയും ചൂഷണം തടയാന്‍ കെ.എസ്.ആര്‍.ടി.സി. ആരംഭിക്കുന്ന മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ .താത്കാലിക പെര്‍മിറ്റും അതോടപ്പം 25 ബസ് സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട് .കെ സ് ആര്‍ ടി സി വടക്കന്‍ മേഖല ഉദ്ഘടാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . മേഖല Read More …

സൈബര്‍ ഗുണ്ട ആക്രമണം ; സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജിത ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഭീമഹര്‍ജിയില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ഗുണ്ട ആക്രമണമുണ്ടായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താര രാജാക്കന്‍മാരുടെ പ്രൈവറ്റ് Read More …