നന്നായി കളിച്ചപ്പോഴും തഴയപ്പെട്ടതില്‍ വിഷമം തോന്നി; സുരേഷ് റെയ്‌ന

ദില്ലി: മികച്ച പ്രകടനം നടത്തുമ്പോള്‍ വിഷമം തോന്നിയെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. നന്നായി കളിച്ചപ്പോഴും ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടതില്‍ വിഷമം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വരാനിരിക്കുന്ന ട്വന്റി20 മാത്രമാണ് മുന്നില്‍, താരം വ്യക്തമാക്കി. കഴിഞ്ഞ ഒരോ നാളുകളിലും കഠിനമായി പരിശീലനം നടത്തുകയായിരുന്നു. Read More …

നീരവ് മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. സംഭവത്തില്‍ നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിപ്പു കേസില്‍ നീരവ് മോദിക്കും കുടുംബാംഗങ്ങള്‍ക്കും എന്‍ഫോഴ്സമെന്‍റ് നോട്ടീസ് അയച്ചു. ഒരാഴ്ച്ചക്കുള്ളില്‍ ഹാജരാകണമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് നിര്‍ദേശം. അതേസമയം നീരവ് മോദിയെ കണ്ടെത്താനായി സിബിഐ ഇന്‍റര്‍പോളിന്‍റെ സഹായം Read More …

ഷുഹൈബ് വധം;അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കെ.സുധാകരന്‍ നിരാഹാര സമരത്തിലേക്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരത്തിലേക്ക്. 48 മണിക്കൂര്‍ നിരാഹാര സമര നടത്തുമെന്നും പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും കെ.സുധാകരന്‍ അറിയിച്ചു. ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും ഇതിനായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം Read More …

കാവേരി വിധി: എ.ഐ.എ.ഡി.എം.കെ അഴിമതിക്കാരെന്ന് ഡി.എം.കെ

ന്യൂഡല്‍ഹി: കാവേരി നദീജല കരാര്‍ സംബന്ധിച്ച്‌​ സുപ്രീംകോടതി വിധി പുറത്ത്​ വന്നതിന്​ പിന്നാലെ എ.​െഎ.എ.ഡി.എം.കെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്​നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. രാഷ്​ട്രീയ നേട്ടങ്ങള്‍ക്കായി കാവേരി കേസില്‍ എ.​െഎ.എ.ഡി.എം.കെ ഒത്തുകളിച്ചുവെന്ന ആരോപണമാണ്​ ഡി.എം.കെ ഉയര്‍ത്തുന്നത്​. അഴിമതിക്കാരാണ്​ എ.​െഎ.എ.ഡി.എം. കെ പാര്‍ട്ടിക്കാരെന്നും ഡി.എം.കെ ആരോപിക്കുന്നു. തമിഴ്​നാടിനെ സംബന്ധിച്ചടുത്തോളം ഞെട്ടിപ്പിക്കുന്നതാണ്​ സുപ്രീംകോടതി വിധിയെന്ന്​ മുതിര്‍ന്ന ഡി.എം.കെ നേതാവ്​ ദുരൈ Read More …

കാവേരി വിധി ആഘോഷമാക്കി കര്‍ണാടക നിയമസഭ

ബംഗളൂരു: രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന കാവേരി നദീജല തര്‍ക്കത്തില്‍ സംസ്ഥാനത്തിന് അധികജലം ലഭ്യമാക്കിയ സുപ്രീംകോടതി വിധി ആഘോഷമാക്കി കര്‍ണാടക നിയമസഭ. രാഷ്ട്രീയ കക്ഷിഭേദമന്യേ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമാണ് എംഎല്‍എമാര്‍ സന്തോഷം പങ്കുവച്ചത്. സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നേയാണ് എംഎല്‍എമാര്‍ സന്തോഷം പ്രകടിപ്പിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കര്‍ണാടകത്തിന് Read More …

ബാങ്കിലിട്ടാല്‍ നീരവിനെ പേടിക്കണം, വീട്ടില്‍ വെച്ചാല്‍ മോദിയേയും: പരിഹസിച്ച് ഹാര്‍ദിക്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി തട്ടിയെടുത്ത പ്രമുഖ വജ്രവ്യാപാരി നീരവ് മോദി വിദേശത്തേക്ക് കടന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ഗുജറാത്തില്‍ നിന്നുള്ള പട്ടീദാര്‍ നേതാവ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഹാര്‍ദിക് പട്ടേല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. Read More …

നിമോ’ തട്ടിപ്പിന് മറയാക്കിയത് 17 ബാങ്കുകളെ: വായ്പ നേടിയത് 3000 കോടി

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പിന്റെ വ്യാപ്തിയും വിശദാംശങ്ങളും പുറത്ത്. പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ജാമ്യ പത്രത്തിന്റെ ഈടില്‍ നിമോനീരവ് മോദി 11,343 കോടി തട്ടിച്ചെന്നാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം. ഇതില്‍ ആക്‌സിസ് ബാങ്ക്, അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവര്‍ പിഎന്‍ബി നല്‍കിയ ജാമ്യപത്രത്തിന്റെ ബലത്തില്‍ നല്‍കിയത് 7000 Read More …

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇതുസംബന്ധിച്ച്‌ നഴ്സുമാര്‍ ഇന്ന് നോട്ടീസ് നല്‍കും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തീര്‍ക്കാതെ പിന്നോട്ടില്ലെന്നും യുഎന്‍എ അറിയിച്ചു. കെ​വി​എം ആ​ശു​പ​ത്രി സ​മ​രം ഒ​ത്തു​തീ​ര്‍​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക, ക​രാ​ര്‍ നി​യ​മ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് യു​എ​ന്‍​എ ഉ​യ​ര്‍​ത്തു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍.