ഇന്ത്യാ വിരുദ്ധ പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

ജയ്പുര്‍ : കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹത്തിനു കേസ്. ഇന്ത്യയെ അപമാനിച്ച്‌ സംസാരിച്ചുവെന്നാരോപിച്ച്‌ ബിജെപി നേതാവ് അശോക് ചൗധരി രാജസ്ഥാനിലെ കോട്ട അഡിഷനല്‍ ചീഫ് മജിസ്ട്രേറ്റ് മുന്‍പാകെ നല്‍കിയ പരാതിയിലാണു കേസെടുത്തത്.വാദം കേള്‍ക്കാനായി കേസ് 20 ന് പരിഗണിക്കും. കറാച്ചിയില്‍ പൊതു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പാകിസ്ഥാന് അനുകൂലമായി അയ്യര്‍ പ്രസ്താവന നടത്തിയത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ Read More …

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കോഴിക്കോട്

മലപ്പുറം:  കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. വൈകിട്ട് 6.4 നാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. തുടര്‍ന്ന് രാമനാട്ടുകര കടവ് റിസോര്‍ട്ടിലേക്ക് പോയി. നാളെ (ഫെബ്രുവരി 17) കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. നാളെ (ഫെബ്രുവരി 17) ഉച്ചക്ക് ഒരു മണിക്ക് അദ്ദേഹം കരിപ്പൂര്‍ വഴി Read More …

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി സി വിഷ്ണുനാഥ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. നിലപാട് താന്‍ കേന്ദ്രത്തെ അറിയിച്ചെന്നും തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് ഉണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. കര്‍ണാകത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയുള്ളതിനാലാണ് താന്‍ മത്സരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുസ്ഥലങ്ങളിലേയും തിരഞ്ഞെടുപ്പ് ഒരേ സമയം ആതിനാല്‍ ഇവിടുത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അധികം സാന്നിധ്യമാവില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

ശുഹൈബ് വധം; അന്വേഷണം ഡിജിപിയുടെ മേല്‍നോട്ടത്തിലാവണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. എസ്.പിയോട് സ്ഥലം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നിര്‍ദേശം. ഇതിനിടെ കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന കെ Read More …

ഫേസ്ബുക്ക് പ്രണയം: അഞ്ചു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പൊലീസ് പിടിയില്‍

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവി്നെ പ്രണയിച്ച്‌ യുവതി പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച ഒളിച്ചോടി. ഭര്‍ത്താവിന്റെ പരാതിയില്‍ ഒടുവില്‍ പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. ചെമ്ബൂര് എതുക്കാവിള സ്വദേശി സന്തോഷ്കുമാറിന്റെ ഭാര്യ ശരണ്യ (25), കാമുകന്‍ പാലക്കാട് പെറ്റശേരി വാണിയാംപാറ ചുള്ളിയോട്ടുഹൗസില്‍ അബി (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ശരണ്യയുടെ Read More …

എ.എന്‍.ഷംസീറിനെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം : പി കെ ഫിറോസ്‌

മലപ്പുറം : അരിയില്‍ ഷുക്കൂറിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ എന്‍. ഷംസീര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ പശ്ചാത്തലത്തില്‍ ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടരി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം നടത്തിയ യഥാര്‍ത്ഥ പ്രതികളെ കുറിച്ച് കൃത്യമായ Read More …

ആലപ്പുഴയില്‍ യുവതി വെട്ടേറ്റ് മരിച്ചു; ഭര്‍തൃസഹോദരന്‍ അറസ്റ്റില്‍

നെടുമുടി: വീണ്ടും നാടിനെ നടുക്കിയ കൊലപാതകം. ആലപ്പുഴ നെടുമുടിയില്‍ യുവതിയെ വെട്ടിക്കൊന്നു. വെള്ളാമത്തറ സ്വദേശി ബിജുവിന്റെ ഭാര്യ റോസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരന്‍ ബോണിയെ നെടുമുടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

തനിക്കെതിരെയുള്ള സൈബര്‍ അറ്റാക്കിന് താന്‍ പരാതി പറയില്ല; കെ കെ രമ

വടകര: തനിക്കെതിരെയുള്ള സൈബര്‍ അറ്റാക്കിന് താന്‍ പരാതി പറയില്ലെന്ന് കെ കെ രമ. പൊലീസില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പരാതി നല്‍കാത്തതെന്ന് കെ കെ രമ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സമാനമായൊരു സാഹചര്യത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയിരുന്നില്ലെന്ന് കെ കെ രമ കൂട്ടിച്ചേര്‍ത്തു.