കുമ്മനെ വെട്ടി പി ആര്‍ ഡി

കൊച്ചി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, കുമ്മനം രാജശേഖരന്‍ എന്നീ അഞ്ചുപേര്‍ ഒരെ വരിയില്‍ ഇരുന്നായിരുന്നു മെട്രോയില്‍ യാത്ര ചെയ്തത്.     എല്ലാ ചാനലുകളിലും ഇത് ലൈവായി ലോകം കണ്ടതുമാണ്. എന്നാല്‍ പിആര്‍ഡി ഫോട്ടോഗ്രാഫര്‍ മാത്രം കുമ്മനത്തെ കണ്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ചിത്രങ്ങളായി Read More …

ആവശ്യങ്ങളുടെ നീണ്ടനിരയുമായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിവേദനം

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു മുന്നില്‍ ഭാവി പദ്ധതികളുടെയും ആവശ്യങ്ങളുടെയും നീണ്ട പട്ടിക നിരത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം പ്രധാനമന്ത്രിക്ക് കൈമാറിയത്. 2,577 കോടി രൂപ ചെലവ് വരുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കണമെന്നും കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് എത്രയും Read More …

കുമ്മനം മെട്രോയില്‍ കയറിയത് സുരക്ഷാ വീഴ്ച, പരിശോധിക്കണം: കടകംപ്പള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മെട്രോ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള നാട മുറിക്കല്‍ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് ദേവസ്വംമന്ത്രി കടകംപ്പള്ളി പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി.ജി പരിശോധിക്കണം. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാന്‍ ഇ.ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് Read More …

രാഷ്ട്രപതി സ്ഥാനാര്‍ഥി: പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് സുഷമ

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സുഷമ സ്വരാജിനു പിന്തുണയേറുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഷമ. താന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാണെന്നു പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണ്. താന്‍ വിദേശകാര്യമന്ത്രിയാണ്. താന്നോട് അന്താരാഷ്ട്രകാര്യങ്ങളെ കുറിച്ചു ചോദിക്കണം. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ച് മാധ്യമങ്ങള്‍ സുഷമയെ സമീപിച്ചപ്പോഴാണ് Read More …

പദവിയില്‍ വ്യക്തത തേടി സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

തിരുവനന്തപുരം: പദവിയില്‍ വ്യക്തത തേടി സര്‍ക്കാരിന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് കത്ത് നല്‍കി. താന്‍ ഏത് പദവിയിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് കത്തിലെ ആവശ്യം. വിജിലന്‍സ് ഡയറ്കടര്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്നതിന് ഇതുവരെ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് വരെയാണ് ജേക്കബ് തോമസ് അവധിക്ക് അപേക്ഷ സമര്‍പിച്ചിരുന്നത്. ആദ്യം Read More …

കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടനം :ഉമ്മന്‍ ചാണ്ടിക്കും പറയാനുണ്ട് ചിലത്

കോട്ടയം: കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ലഭിക്കാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ തുടക്കം മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഓരോ വികസന പദ്ധതികളും എണ്ണിപ്പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇടുക്കി അണക്കെട്ടിനും നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വന്‍കിട പദ്ധതി കേരളത്തില്‍ യഥാര്‍ത്ഥ്യമാകുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നൂ. മെട്രോയ്ക്കു വേണ്ടി Read More …

നാടിന്നഭിമാനമായി മുജീബ് റഹ്മാന്‍ നൂറാനി

മലപ്പുറം : 2017 ലെ ബില്‍ ക്ലിന്റന്‍ ഫെല്ലോഷിപ്പ് നോടിയ കെ.സി മുജീബ് റഹ്മാന്‍ നൂറാനിക്ക് വിവിധകോണുകളില്‍നിന്നും ആദരങ്ങളുടെ പ്രവാഹം. ഇതിന്റെ ഭാഗമായി യു എ ഇ വളപുരം പ്രവാസി കൂട്ടായ്മ ഉപഹാരം നല്‍കി ആദരിച്ചു. വളപുരം പടിഞ്ഞാറേകരയിലെ കെ.സി.സൈതലവി മുസ്ലിയാര്‍ – ഹഫ്‌സത്ത് ദമ്പതികളുടെ മകനായ ഇദ്ധേഹം ഇന്ത്യയും, അമേരിക്കയും ചേര്‍ന്നൊരിക്കിയ പരീക്ഷയില്‍ ഇന്ത്യയില്‍ Read More …

മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

തിരുവല്ല: ( 17.06.2017) മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം കുരുമല ചക്കാട്ടുശേരി അനീഷ് (29), അനുജന്‍ അജേഷ് (24) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. വള്ളംകുളം കുരുമല കിഴക്കേച്ചിറ രാഘവനെ(62) യാണ് കഴിഞ്ഞ അഞ്ചിന് രാത്രി 8.30 ന് വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായ പരുക്കുകളോടെ Read More …