കള്ളപ്പണം കയ്യിലുള്ളവര്‍ മോദി സര്‍ക്കാരിനെ ഭയക്കുന്നു: അമിത് ഷാ

ന്യൂഡല്‍ഹി: കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. മോദി സര്‍ക്കാര്‍ 1.37 ലക്ഷം കോടിയുടെ കള്ളപ്പണം പിടികൂടിയതായും 99 ലക്ഷം പുതിയ പാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. കള്ളപ്പണം പിടികൂടുന്നതിനായി മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ബഹുമുഖമായ പദ്ധതികളെല്ലാം വലിയ വിജയമായിരുന്നു. നിയമവിരുദ്ധമായ സ്വത്ത് സമ്ബാദിക്കുന്നതും Read More …

നിലമ്പൂരില്‍ ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

മലപ്പുറം:  നിലമ്പൂരില്‍ ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പൂക്കോട്ടുപാടത്തെ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് തകര്‍ത്തത്. വില്ലത്ത് ശിവക്ഷേത്രത്തിലെ ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹങ്ങളാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രതിഷ്ഠ ഇളക്കിയെടുത്ത് അക്രമികള്‍ വലിച്ചെറിയുകയായിരുന്നു. ക്ഷേത്ര പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തു. ഈ സംഭവത്തിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.  എ ഡി ജി പി Read More …

കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധം

മലപ്പുറം:   മൃഗങ്ങളെ മാംസാഹാരത്തിന് കശാപ്പുചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രകടനവും യോഗവും നടത്തി. എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മലില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി Read More …

കല്‍പ്പറ്റയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം

കല്‍പ്പറ്റ: കന്നുകാലികളുടെ കശാപ്പിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തില്‍ ജില്ലയിലെങ്ങും പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഭക്ഷണസ്വാതന്ത്യ്രത്തിനും ദളിത് ജനവിഭാഗങ്ങളുടെ ജീവിതോപാധിക്കും നേരെയുള്ള കടന്നുകയറ്റം കേരളത്തില്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പ്രഖ്യാപിച്ചു. മീനങ്ങാടിയില്‍ കെ മുഹമ്മദാലി, നിഷില്‍ ബക്കര്‍, കെ കെ അനൂപ്, ലിന്റൊ വര്‍ഗീസ്, സുധീഷ്, പ്രവീണ്‍ Read More …

ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് സൗദിയില്‍ 6 മരണം

മദീന: സൗദിയിലെ അല്‍ ഖസീംമദീന റോഡില്‍ അഞ്ച് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. മേഖല സിവില്‍ ഡിഫെന്‍സ് ഉപമേധാവി കേണല്‍ അബ്ദുല്‍ അസീസ് അല്‍ തമീമിയാണ് അപകട വിവരം അറിയിച്ചത്.   വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. മദീന പള്ളിയിലെ ജുമുഅ നിസ്‌ക്കാരം കഴിഞ്ഞ് തിരികെ പോകുന്നവരാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച Read More …

സി.കെ വിനീതിന് ക്യാപ്റ്റന്‍ സെറ്റില്‍ ‘താരസമ്മാനം’

കൊല്ലം: ‘ക്യാപ്റ്റന്‍’ ലൊക്കേഷനില്‍ ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് ഒരു താരസമ്മാനം. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നാണ് വിനീത് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഫെഡറേഷന്‍ കപ്പിലെ മിന്നുന്ന പ്രകടനത്തിനാണ് അന്തരിച്ച മുന്‍ ഫുട്‌ബോള്‍ താരം വി.പി സത്യന്റ ഓര്‍മ്മ നിറഞ്ഞ സിനിമാ ലൊക്കേഷനില്‍ സമ്മാനം നല്‍കിയത്. ക്യാപ്റ്റനില്‍ ജയസൂര്യയും അനു സിതാരയും ഉള്‍പ്പെട്ട നിര്‍ണായക രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു Read More …

സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സിക്കായി കേസുകള്‍ വാദിച്ചിരുന്ന ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി

തിരുവനന്തപുരം: സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സിക്കായി കേസുകള്‍ വാദിച്ചിരുന്ന ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബീരാനെ മാറ്റിയത്. ഡിജിപി ടി.പി. സെന്‍കുമാറിനു വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബീരാനെ ഒഴിവാക്കുന്നതെന്നാണു സൂചന. പത്തുവര്‍ഷത്തിലേറെയായി സുപ്രീംകോടതിയില്‍ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിച്ചിരുന്നതു ഹാരിസ് ബീരാനാണ്.   ഗതാഗതവകുപ്പ് ഔദ്യോഗികമായി ഇക്കാര്യം ഹാരിസ് ബീരാനെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ Read More …

ആദിവാസി ഊരിലേക്ക് പോയ ഒരു ലോഡ് അരി ‘അപ്രത്യക്ഷമായി’

കോഴിക്കോട്: കോഴിക്കോട് നിന്ന് കൊണ്ടുപോയ ഒരു ലോഡ് അരി കാണാതായതായി റിപ്പോര്‍ട്ട്. ആദിവാസി ഊരുകളിലേക്ക് ഉള്‍പ്പെടെ വിതരണത്തിനായി കൊണ്ടുപോയ അരിയാണ് അപ്രത്യക്ഷമായിരിക്കുന്നത്. വയനാട് മീനങ്ങാടിയില്‍ നിന്നാണ് ഒരു ലോഡ് അരി കാണാതായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട്ടെ എഫ്‌സിഐ ഗോഡൗണില്‍ നിന്നാണ് അരി കൊണ്ടുപോയിരുന്നത്.