മാധ്യമ സ്വാതന്ത്ര്യം; ഇന്ത്യ പിന്നിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതില്‍ ഇന്ത്യ പിന്നിലെന്ന് റിരപ്പോര്‍ട്ട്. വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് വിവരം പുറത്തുവന്നത്.     180 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യക്ക് 136ാം സ്ഥാനം മാത്രമാണ് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഭരണകൂടത്തിന്റെ അസഹിഷ്ണുത പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ മാധ്യമ സ്വാതന്ത്യത്തെ ബാധിക്കുന്നുണ്ട്.   Read More …

ഗോമതിയുടെ ആരോപണങ്ങളെല്ലാം സിപിഎമ്മിനെതിരേ, അവര്‍ തങ്ങളെ കൊല്ലാന്‍ പോലും മടിക്കില്ല

മൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരം കിടക്കുന്ന സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ശ്രമം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് സമരനേതാവ് ഗോമതി ആരോപിച്ചു. തങ്ങളെ കൊല്ലാന്‍ പോലും അവര്‍ മടിക്കില്ലെന്നും ഗോമതി ആക്രമണ സംഭവത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. സമരപ്പന്തലില്‍ അക്രമം നടത്തിയതുമായി ആംആദ്മിക്ക് ബന്ധമില്ല. അക്രമം നടത്തിയത് സിപിഎമ്മുകാരാണ്. സമരത്തെ പൊളിക്കുന്നതിനാണ് സിപിഎം കാരുടെ ശ്രമം. Read More …

സ്റ്റേജ് പരിപാടിക്ക് ദുബായിലെത്തിച്ച മലയാളി നര്‍ത്തകിയെ പെണ്‍വാണിഭ സംഘത്തില്‍നിന്ന് രക്ഷിച്ചു

ദുബായ്: സ്റ്റേജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേന ദുബായിലെത്തിച്ച മലയാളി നര്‍ത്തകിയെ പെണ്‍വാണിഭ സംഘത്തില്‍നിന്ന് രക്ഷിച്ചു. കാസര്‍കോട് സ്വദേശിനിയായ 19 കാരിയെ ആണ് ദുബായ് പോലീസ് രക്ഷിച്ചത്. ചെന്നൈയിലെ രവി എന്ന ഇടനിലക്കാരന്‍ വഴി ഞായറാഴ്ചയാണ് യുവതിയെ ദുബായില്‍ എത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് പലര്‍ക്കും കാഴ്ചവെക്കാനാണ് തന്നെ കൊണ്ടുവന്നതെന്ന് യുവതിക്ക് മനസ്സിലായത്. മുറിയില്‍ അടച്ചിടപ്പെട്ട യുവതി നാട്ടിലെ Read More …

സഹപ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിന് ജില്ലാകളക്ടറുടെ സമ്മാനം 500 ബാഹുബലി ടിക്കറ്റ്

തെലുങ്കാനയിലെ ഒരു ജില്ലാകളക്ടറാണ് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സമ്മാനമായി ടിക്കറ്റ് വിതരണം ചെയ്തത്.’ബാഹുബലി 2: ദി കണ്‍ക്‌ളൂഷ’ന്റെ ആദ്യ ഷോയ്ക്കുള്ള ടിക്കറ്റാണ് നല്‍കിയത്. വാറങ്കല്‍ ജില്ലാ കളക്ടര്‍ അമ്രാപാലി കാട്ടയാണ് ജില്ല സൗന്ദര്യവല്‍ക്കരണ ജോലിയില്‍ തനിക്കൊപ്പം നിന്നു കഷ്ടപ്പെട്ടവര്‍ക്ക് ബാഹുബലി സിനിമാടിക്കറ്റ് നല്‍കിയത്.   ഹനംകോണ്ട ഏഷ്യന്‍ ശ്രീദേവി മാളിലെ മുഴുവന്‍ ഷോയുടെയും ടിക്കറ്റുകള്‍ നേരത്തേ കളക്ടര്‍ Read More …

ഭൂമി ഇടപാട് :റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും പ്രമുഖ വ്യവസായ റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. ഹരിയാനയിലെ ഭൂമിയിടപാടില്‍ 50 കോടി ലാഭം ഉണ്ടാക്കിയെന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. വാദ്ര തന്റെ സ്വന്തം കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്കുവേണ്ടി നടത്തിയ ഭൂമി ഇടപാടിന് ഭൂവിനിയോഗ ചട്ടങ്ങള്‍ ലംഘിച്ച് വഴിവിട്ട Read More …

നിരാഹാര സമരത്തില്‍ നിന്ന് ആംആദ്മി പാര്‍ട്ടി പിന്‍മാറി

മൂന്നാര്‍: മന്ത്രി എം എം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍മാറി. എന്നാല്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരത്തിന് എക്യദാര്‍ഢ്യവുമായി പ്രവര്‍ത്തകര്‍ സമരപന്തലില്‍ തുടരും. ആം ആദ്മി പാര്‍ട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി Read More …

യുദ്ധകാഹളം മുഴക്കി അമേരിക്കയും ഉത്തരകൊറിയയും ; ലോകം യുദ്ധഭീതിയില്‍

സോള്‍: ഉത്തര കൊറിയക്കെതിരെ യുദ്ധഭീതി വിതച്ച് അമേരിക്കന്‍ അന്തര്‍വാഹിനി യുഎസ്എസ് മിഷിഗന്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തി. ആണവപരീക്ഷണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് തുടരുന്നതിനിടെയാണ് യുദ്ധ സന്നാഹവുമായി അന്തര്‍വാഹിനി ബുസാന്‍ തീരത്തെത്തിയത്. ഇതോടൊപ്പം ഉത്തരകൊറിയ സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തതോടെ മേഖലയില്‍ വീണ്ടും ആശങ്ക ഉയര്‍ന്നു. ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85ാം Read More …

പ്രവാചക നിന്ദ നടത്തിയ മലയാളിയെ ബഹറൈനില്‍ അറസ്റ്റ് ചെയ്തു

മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി മോശമായ രീതിയില്‍ പ്രചരണം നടത്തിയ മലയാളിയെ ബഹ്‌റൈന്‍ പോലീസഅറസ്റ്റ് ചെയ്തു. ബഹ്‌റൈന്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറാണിയാള്‍. പ്രതിയുടെ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി തെറ്റായ രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയുടെ ഫെസ്ബുക്ക് വാളിലും കമന്റുകളിലും സമാനമായ Read More …