കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കോഴിക്കോട്  എയര്‍ ഇന്ത്യയുടെ കോഴിക്കോട് ദുബായ് വിമാനത്തിന്റെ ടയറുകള്‍പൊട്ടി. കരിപ്പൂര്‍  വിമാനത്താവളത്തില്‍ നിന്നും 11 മണിയോടെ റണ്‍വെയില്‍ നിന്നും വിമാനം പറന്ന് ഉയരുന്നതിനിടെയാണ്  ടയറുകള്‍ പൊട്ടിയത്.   തിരിച്ചു വിളിച്ച് വിമാനത്തില്‍ നിന്നും യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. സംഭവത്തെ  തുടര്‍ന്ന് മറ്റു വിമാന സര്‍വ്വീസുകളും വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.

സെന്‍കുമാര്‍ വിജയിച്ചതു 11 മാസം നീണ്ട പോരാട്ടത്തിലൂടെ

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്നു തെറിപ്പിക്കപ്പെട്ട ടി.പി.സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ വിജയിച്ചത് 11 മാസം നീണ്ട നിയമപോരാട്ടത്തിലൂടെ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആറാം ദിവസമാണ് ഡിജിപി സ്ഥാനത്തുനിന്നു സെന്‍കുമാര്‍ തെറിക്കപ്പെട്ടത്. പകരം ലോക്‌നാഥ് ബഹ്‌റ ഡിജിപി സ്ഥാനത്ത് എത്തുകയും ചെയ്തു. പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം, പെരുമ്പാവൂര്‍ ജിഷ വധം എന്നീ കേസുകളുടെ അന്വേഷണത്തില്‍ Read More …

മണിക്കെതിരെ തുറന്നടിച്ച് മഞ്ജു വാരിയര്‍

കൊച്ചി:  മന്ത്രി എം എം മണിക്കെതിരെ നടി മഞ്ജു വാരിയര്‍ രംഗത്ത്. മണിയുടെ പ്രസ്താവന ദുര്‍ഗന്ധം വമിക്കുന്നതും നാടിനെ മുഴുവനായും നാണം കെടുത്തുന്നതുമാണ്. ആര്‍ക്കും നാവ് കൊണ്ട് പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീയെന്നും നടി പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലാണ് താരം അഭിപ്രായം പങ്ക് വെച്ചത്. സ്ത്രീക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഒരുപാട് പേര്‍ പുരുഷ സമൂഹത്തിലുണ്ട്. ഉത്തരവാദിത്തപ്പെട്ട ഒരു Read More …

സൗദി വിമാനം അടിയന്തിരമായി നിലത്തിറക്കി

ദമ്മാം:  സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ജിദ്ദ ദമ്മാംചെന്നൈ സൗദി എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലാന്‍ഡിംഗ് ഗീയറിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്.   ലാന്‍ഡിംഗിനിടെ ടയര്‍ പൊട്ടാതെ രക്ഷപ്പെട്ടതിനാല്‍ വന്‍അപകടം ഒഴിവായി. 127 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് അധികൃതര്‍ അറിയിച്ചു.

വിവാദ പ്രസ്ഥാവനയില്‍ വിശദീകരണവുമായി എം എം മണി, പ്രസ്ഥാവന തെറ്റിദ്ധരിക്കതില്‍ ഖേദം പ്രഘടിപ്പിക്കുന്നുവെന്നും എം എം മണി

തൊടുപുഴ: മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊന്പിളൈ ഒരുമയെ മോശമായി ചിത്രീകരിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിന്ന് മന്ത്രി എം.എം.മണി മലക്കം മറിഞ്ഞു. സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞതിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തനിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നു. പ്രതിഷേധം ആരൊക്കെയോ ചേര്‍ന്ന ഇളക്കി വിട്ടതാണെന്നും Read More …

എം എം മണിയെ കൈവിട്ട് മുഖ്യമന്ത്രി; പരാമര്‍ശം ശരിയായില്ല

തിരുവനന്തപുരം:  മൂന്നാര്‍ വിഷയത്തില്‍ മന്ത്രി എം എം മണിയുടെ പ്രസ്ഥാവന ശരിയായില്ല. എന്ത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. മന്ത്രിയുമായി സംസാരിച്ച ശേഷം വിശദമായി അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രി പിണരായി വിജയന്‍.

സ്ത്രീ സമൂഹത്തെ അപമാനിച്ച മന്ത്രി എം.എം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം: കെ.പി.എ മജീദ്

കോഴിക്കോട്: പെമ്പിളൈഒരുമയുടെ സമരത്തില്‍ പങ്കെടുത്ത സ്ത്രീ സമൂഹത്തെ സംസ്‌കാര ശൂന്യമായ പരാമര്‍ശത്തിലൂടെ അപമാനിച്ച മന്ത്രി എം.എം മണിയുടേത് വിവരക്കേടും അധാര്‍മ്മികവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.   സാമാന്യ ബോധമുള്ള ആരും പറയാന്‍ അറക്കുന്ന വാക്കുകള്‍ മന്ത്രി സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല. കൂലിക്കും ബോണസിനും വേണ്ടി സമരം നടത്തിയവരെ ഇത്ര മോശമായി ചിത്രീകരിക്കുന്നത് Read More …

ആര്‍ക്കും എന്തും വിളിച്ചു പറയാം എന്ന രീതി നല്ലതല്ലെന്ന് എ.കെ ബാലന്‍

പാലക്കാട്: ആര്‍ക്കും എന്തും പറയാവുന്ന രീതി നല്ലതല്ലെന്ന് മന്ത്രി എ.കെ ബാലന്‍. എം.എം മണിയുടെ പരാമര്‍ശത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദേവികുളം സബ് കളക്ടറെ ഊളമ്ബാറയ്ക്ക് വിടണമെന്ന മണിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കണം. അതേസമയം മൂന്നാര്‍ ഒഴിപ്പക്കലുമായി ബന്ധപ്പെട്ട് സബ്കളക് ടറുടെ നടപടികളില്‍ ചില നിയമ പ്രശ്‌നങ്ങളുണ്ടെന്നും എ.കെ ബാലന്‍ പറഞ്ഞു. ഒരു പ്രശ്‌നമുണ്ടാവുമ്‌ബോള്‍ സ്ഥലത്തെ ചുമതലപ്പെട്ട Read More …