ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചെന്നിത്തല

കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയാന്‍ പാടില്ലാത്തതാണു പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൂഢാലോചനയുണ്ടെന്നു പൊലീസ് പറയുന്നു, ജനം ഇതില്‍ ഏതു വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചു. ഈ സാഹചര്യത്തില്‍ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തു ക്രമസമാധാനവും സ്ത്രീസുരക്ഷയും തകര്‍ന്നെന്ന് Read More …

ചീമേനി തുറന്ന ജയിലിലെ ഗോപൂജ നിയമലംഘനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ നിയമലംഘനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈശ്വരന്റെ പേരിലായാലും നിയമലംഘനം പാടില്ല. നിയമലംഘനം നടത്തേണ്ടവരല്ല ഉദ്യോഗസ്ഥരെന്നും ഈശ്വരനെ ആരാധിക്കേണ്ടവര്‍ ആരാധിച്ചോളൂ എന്നും പറഞ്ഞ പിണറായി, സര്‍ക്കാരിന്റെ പ്രശ്‌നം നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നതാണെന്നും വ്യക്തമാക്കി. ചീമേനി ജയിലിലെ ഫാമിലേക്കു കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ കൈമാറുന്ന ചടങ്ങിന്റെ മറവിലായിരുന്നു ഗോപൂജ നടന്നത്. Read More …

ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാധ്യമത്തില്‍ കേസില്‍ ഗൂഢാലോചന ഇല്ലെന്ന വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയെക്കുറിച്ചാണ് പ്രതികരിച്ചത്. പൊലീസ് അന്വേഷണം തുടരട്ടെയെന്നും പറഞ്ഞിരുന്നു. കാള പെറ്റെന്ന് കേട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും പിണറായി പരിഹസിച്ചു. നടിക്കെതിരായ ആക്രമണത്തില്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി Read More …

നടി ആക്രമിക്കപ്പെട്ട കേസ്: തെളിവെടുപ്പിനിടെ ഫോണും ടാബും കിട്ടി

പാലക്കാട്: കൊച്ചിയില്‍ പ്രശസ്ത ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഫോണും ടാബും കണ്ടെടുത്തു. പ്രതികള്‍ താമസിച്ച കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടില്‍ നിന്നാണ് ഫോണും ടാബും കണ്ടെടുത്തത്. ഇവ രണ്ടും പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.   പുലര്‍ച്ചെ നാലുമണിക്കാണ് പ്രതികളെയുംകൊണ്ട് അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി Read More …

ഇത്രയും നന്നായി ലോകത്തൊരിടത്തും നോട്ട് മാറ്റം നടന്നിട്ടില്ല: അരുണ്‍ ജയ്റ്റ്‌ലി

ലണ്ടന്‍: നോട്ട് അസാധുവാക്കല്‍ പ്രക്രിയ ഏറെക്കുറേ പൂര്‍ണ്ണമായതായി ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് അസാധുവാക്കലും പുതിയ നോട്ടുകളുടെ വിതരണവും സുഗമമായി നടത്താനായെന്നും ജയ്റ്റ്‌ലി പറഞ്ഞു. ലോകത്തൊരിടത്തും ഇത്രയും സുഗമമായ രീതിയില്‍ നോട്ട് അസാധുവാക്കല്‍ പ്രക്രിയ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ സംസാരിക്കുന്‌പോളായിരുന്നു ജയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍. നോട്ട് അസാധുവാക്കലിലൂടെ രാജ്യം മാറ്റത്തിന്റെ Read More …

ഡോക്ടര്‍ ചമഞ്ഞ് മോഷണം പതിവാക്കിയ വ്യാജ ഡോക്ടര്‍ പിടിയില്‍

തിരുവനന്തപുരം: നാല് വര്‍ഷത്തോളമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോഷണം പതിവാക്കിയ വ്യാജ ഡോക്ടര്‍ പിടിയില്‍. കല്ലറ സ്വദേശിനി 24കാരി ആര്യയാണ് ഏറെ നാളത്തെ കബളിപ്പിക്കലിനു ശേഷം ഒടുവില്‍ കുരുക്കിലായിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ പിജി ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ വെച്ചാണ് യുവതിയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി കാഷ്വാലിറ്റിയിലും വാര്‍ഡുകളിലും പിജി Read More …

സുനിക്ക് മുന്നില്‍ കേരള പോലീസ് കീഴടങ്ങി

കൊച്ചി: പള്‍സര്‍ സുനിക്ക് മുന്നില്‍ കേരള പോലീസ് കീഴടങ്ങിയെന്ന് യൂത്ത്‌കോണ്‍ഗ്രസ്. സുനിയേയും കൂട്ടാളി ബിജീഷിനേയും കോടതിക്കുള്ളില്‍ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ നടപടി പോലീസ് സേനയ്ക്കാകെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എറണാകുളം എസിജഐം കോടതിയില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും Read More …

ജിഷ്ണുവിന്റെ മരണം: ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ശക്തമായ നീക്കങ്ങളുമായി ഭരണപരിഷ്‌കാര കമ്മീന്‍ ആദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ . ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് അന്വേഷണം കാര്യക്ഷമമാക്കാന്‍ ആഭ്യന്തരവകുപ്പ് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി.   അന്വേഷണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് Read More …