നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബലാത്സംഗത്തിന് കേസെടുത്തു

കാച്ചി: മലയാള ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബലാത്സംഗത്തിനും കേസ്. പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. കളമശ്ശേരി കോടതിയില്‍ നടി രഹസ്യമൊഴി നല്‍കി. നടിയുടെ മുന്‍ െ്രെഡവറായിരുന്നു പെരുമ്ബാവൂര്‍ സ്വദേശിയായ സുനില്‍ എന്ന പള്‍സര്‍ സുനി. അക്രമത്തിന്റെ മുഖ്യസൂത്രധാരനും ഇയാള്‍ തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു യുവതാര ചിത്രത്തിന്റെ ഷൂട്ടിങ് Read More …

‘അമ്മ’യുടെ യഥാര്‍ഥ അനുയായികള്‍ ആരെന്നു വെളിപ്പെട്ട ദിവസം: മുഖ്യമന്ത്രി പളനിസാമി

ചെന്നൈ ‘അമ്മ’യുടെ യഥാര്‍ഥ അനുയായികള്‍ ആരെന്നു വെളിപ്പെട്ട ദിവസമാണ് ഇതെന്ന് വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി. വിമത വിഭാഗം അമ്മയുടെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് എല്ലാവരും കണ്ടതാണെന്നും പളനിസാമി ചൂണ്ടിക്കാട്ടി. നിയമസഭയില്‍ വിശ്വാസവോട്ടു നേടിയശേഷം മറീനയിലെ ജയാ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയതായിരുന്നു അദ്ദേഹവും മന്ത്രിമാരും. വിശ്വാസവോട്ടെടുപ്പില്‍ ഞങ്ങള്‍ ജയിച്ചു. സംഭവിച്ച കാര്യങ്ങളില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ Read More …

കൊല്ലം ജില്ലയില്‍ ഞായറാഴ്ച ഹര്‍ത്താല്‍

കാല്ലം: ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ഞായറാഴ്ച ഹര്‍ത്താലിന് പാര്‍ട്ടി ആഹ്വാനം ചെയ്തു. കടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ നായരാണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് രവീന്ദ്രന് സംഘര്‍ഷത്തിനിടെ കന്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടറാണ് മരിച്ചത് രവീന്ദ്രന്‍ Read More …

സ്റ്റാലിനെയും ഡിഎംകെ എംഎല്‍എമാരെയും അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളില്‍ പ്രതിഷേധിച്ച് മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിരാഹാരം തുടങ്ങിയ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമസഭയില്‍ നിന്നും ഇറക്കിവിട്ടതിന് പിന്നാലെ സ്റ്റാലിന്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ കണ്ടിരുന്നു. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും വിശ്വാസവോട്ടെടുപ്പ് വീണ്ടും Read More …

നെഹ്‌റു കോളേജിലെ അധ്യാപകര്‍ സമരത്തില്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് അധ്യാപകര്‍ പണിമുടക്കില്‍. വിദ്യാത്ഥികള്‍ മര്‍ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. എന്നാല്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രതികാര നടപടിയാണിതെന്നാണ് ആരോപണം നിഷേധിച്ച് വിദ്യാത്ഥികള്‍ പറയുന്നത്. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിരോധത്തിലായിരിക്കുന്ന മാനേജ്‌മെന്റിന്റെ കള്ളക്കളിയാണിതിന് പിന്നിലെന്നും അധ്യാപകരെ മര്‍ദ്ദിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ജിഷ്ണുവിന്റെ ആത്മഹത്യയിലേക്ക് Read More …

കീറിയ വസ്ത്രങ്ങളുമായി സ്റ്റാലിന്‍ രാജ്ഭവനില്‍

ചെന്നൈ• വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍. സ്പീക്കര്‍ സ്വയം വസ്ത്രം വലിച്ചുകീറിയിട്ടു ഡിഎംകെ എംഎല്‍എമാരെ കുറ്റം പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രഹസ്യ വോട്ടെടുപ്പ് എന്ന ആവശ്യത്തില്‍ തങ്ങള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു മണിക്ക് നിയമസഭ സമ്മേളിക്കുമെന്ന് അറിയിച്ചെങ്കിലും രണ്ടു Read More …

ഉത്തര്‍പ്രദേശില്‍ ബിജെപി സുനാമിയായി ആഞ്ഞടിക്കുമെന്ന് അമിത് ഷാ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിതാത്മ വിശ്വാസം പ്രകടിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി സുനാമി ഉത്തര്‍പ്രദേശില്‍ ആഞ്ഞടിക്കുമെന്നാണ് അമിത് ഷായുടെ വാദം. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗോരഖ്പൂരില്‍ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ മതത്തിനും ജാതിക്കും അതീതമായി വോട്ട് ചെയ്യുമെന്ന് തങ്ങള്‍ക്കുറപ്പുണ്ട്. അത് സംസ്ഥാനത്തിന്റെ മുഖഛായ Read More …

ഏറ്റവും മോശം ഭരണമെന്ന് ശിവസേന അധ്യക്ഷന്‍

മുംബൈ: ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ ആഞ്ഞടിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണകാലമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നാളിതുവരെ കണ്ടതില്‍ ഏറ്റവും മോശം ഭരണമാണിത്. സൈന്യം മിന്നലാക്രമണം നടത്തും, എന്നിട്ട് ബി.ജെ.പി അതിന്റെ പേരില്‍ മേനിനടിക്കും. അങ്ങനെയെങ്കില്‍ നിലവാരം കുറഞ്ഞ ഭക്ഷണം ജവാന്മാര്‍ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്വവും Read More …