ചവറ് വാരാന്‍ ഉള്ളവരാണോ പ്രതിപക്ഷം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടനത്തെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. ചവറ് വാരാന്‍ മാത്രമുള്ളവരാണോ പ്രതിപക്ഷ എംഎല്‍എമാരെന്നും ചലച്ചിത്ര മേളയുടെ ഒരു ചടങ്ങിലേക്കും തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോക്കോള്‍ ലംഘനമാണ് ചലച്ചിത്ര മേളയുടെ സംഘാടനത്തില്‍ നടന്നിരിക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടകനാകുന്ന ചടങ്ങ് നടക്കുന്ന പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ല. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ Read More …

മന്ത്രിയുടെ പേരില്‍ വ്യാജ നിക്ഷേപമില്ല; കെ സുരേന്ദ്രനെതിരെ നിയമ നടപടിക്ക് ബാങ്ക് മാനേജര്‍

തിരുവനന്തപുരം: മന്ത്രിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വ്യാജനിക്ഷേപം ഉണ്ടെന്ന പേരില്‍ കടകം പള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്പി ദീപക് അറിയിച്ചു. ബാങ്കില്‍ ആദായ നികുതിവകുപ്പ് ഇത് വരെ പരിശോധന നടത്തിയില്ല. ബാങ്കിലുള്ള മുഴുവന്‍ Read More …

ജയ്പൂര്‍ കലാ ഉച്ചക്കോടിയില്‍ ഹിന്ദു ഏക്താ മഞ്ചിന്റെ അഴിഞ്ഞാട്ടം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന കലാ ഉച്ചക്കോടിയില്‍ ഹിന്ദുത്വ ഗ്രൂപ്പ് ആയ ഹിന്ദു ഏക്താ മഞ്ചിന്റെ അഴിഞ്ഞാട്ടം. ഉച്ചക്കോടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നിരവധി പെയിന്റിങ്ങുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ഒരു ചിത്രകാരനെ തല്ലിച്ചതച്ചു. അര്‍ധനഗ്‌ന ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന ആരോപിച്ചാണ് ഹിന്ദുത്വ ഗ്രൂപ്പ് അക്രമം അഴിച്ചുവിട്ടത്. അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലാല്‍ സേന ഗ്രൂപ്പിന്റെ തലവനായ Read More …

ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ഒപ്പം താസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹഭാഗങ്ങള്‍ അഴുക്കുചാലില്‍ ഉപേക്ഷിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ അസ്തകുഞ്ജ് പാര്‍ക്ക് സ്വദേശിയായ ബല്‍റാം എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അനാര്‍ക്കലി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം രണ്ടു ഭാഗങ്ങളാക്കിയനിലയില്‍ രണ്ടു സ്ഥലങ്ങളിലെ അഴുക്കുചാലുകളില്‍നിന്നു കണ്ടെടുത്തത്. അനാര്‍ക്കലി തമിഴ്‌നാട് സ്വദേശിയാണ്. ഇവര്‍ എട്ടു വര്‍ഷമായി ഒന്നിച്ചാണ് താമസിക്കുന്നതെങ്കിലും നിയമപരമായി Read More …

ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയിട്ടും നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം കുമിഞ്ഞു കൂടിയ സാഹചര്യത്തിലും നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയ്യാറായില്ല. ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഇപ്പോഴത്തെ നില തുടരാനും നിരക്കില്‍ Read More …

മറീന ബീച്ചിലേക്ക് ആയിരങ്ങള്‍ ഒഴുകുന്നു

ചെന്നൈ: ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ച മറീന ബീച്ചിലെ ശവകുടീരത്തിലേക്ക് ജനങ്ങളുടെ ഒഴിക്ക് ഇന്നും തുടരുകയാണ്. എംജിആറിന്റെ സ്മൃതിമണ്ഡപത്തിന് തൊട്ടരികിലാണ് ജയയ്ക്കും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഇവിടേയ്ക്ക് രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആളുകളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ശവകുടീരത്തിന് പോലീസ് സുരക്ഷ ശക്തമാക്കി. ശവകുടീരത്തിന് ചുറ്റും പോലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. ചില ഇതിന് ചുറ്റുമിരുന്ന് കരയുകയാണ്. Read More …

അജിതയുടെ ഭര്‍ത്താവാണെന്ന് അവകാശവാദം, മൃതദേഹം വിട്ടുനല്‍കണമെന്ന് വിനായകം

കോഴിക്കോട് നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് പൊലീസ് തയ്യാറെടുപ്പുകള്‍ നടത്തുമ്‌ബോള്‍ ഭര്‍ത്താവാണെന്ന അവകാശവാദവുമായി തമിഴ്‌നാട് മാവോയിസ്റ്റ് സംഘടനാ നേതാവ്. അജിതയുടെ മൃതദേഹം വിട്ടുനല്‍കണമെന്ന് സിപിഐഎംഎല്‍ പീപ്പിള്‍സ് ലിബറേഷന്‍ നേതാവ് വിനായകം ആവശ്യപ്പെട്ടു. ഒളിവിലായിരുന്നപ്പോള്‍ അജിതയെ വിവാഹം ചെയ്തിരുന്നെന്നും വിനായകം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാവോയിസ്റ്റ് അജിതയുടെ മൃതദേഹം കാണാനോ ഏറ്റുവാങ്ങാനോ അവകാശികളാരും എത്തിയിരുന്നില്ല. Read More …

സര്‍ക്കാരിനു വി.എസിന്റെ മുന്നറിയിപ്പ്

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. സംസ്ഥാനത്തെ അനധികൃത നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് വി.എസ് പറഞ്ഞു. ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് പിഴ ഈടാക്കി സാധൂകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഈ നീക്കം ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രോത്സാഹമാവുകയേ ഉള്ളൂവെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഒരുതരത്തിലുള്ള Read More …