ട്രംപിനെതിരായ പ്രതിഷേധം ശക്തം

ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സീറ്റിലിലാണ് സംഭവം. ട്രംപ് വിരുദ്ധ പ്രകടനത്തിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. വാക്കു തര്‍ക്കത്തെതുടര്‍ന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് സീറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ചീഫ് റോബര്‍ട്ട് മെര്‍നര്‍ പറഞ്ഞു. Read More …

മന്ത്രി ജി സുധാകരന് കരിങ്കൊടി

തിരുവല്ല: മന്ത്രി ജി. സുധാകരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി കരിങ്കൊടി കാണിച്ച് അങ്കലാപ്പിലായിരിക്കുകയാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. കരിങ്കൊടി കണ്ട് കാര്‍ നിര്‍ത്തി കരിങ്കൊടി പ്രകടനത്തിന്റെ കാരണം തിരക്കിയ മന്ത്രിയോട് പ്രത്യേകിച്ച് ഒരു ഉത്തരവും ഇവര്‍ക്ക് പറയാനില്ലായിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ വച്ചാണ് യൂത്ത്‌കോണ്‍ഗ്രസ പ്രവര്‍ത്തകര്‍ക്ക് അബദ്ധം പിണഞ്ഞത്. തിരുവല്ല കമ്പഴ റോഡ് ബി.എം.ബി Read More …

ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടും

ചെന്നൈ: ഒരു മാസത്തിലേറെയായി രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടുമെന്ന് എഐഎഡിഎംകെ. പതിനഞ്ച് ദിവസത്തിനകം ജയ ആശുപത്രി വിടും. അവര്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഫിസിയോ തെറാപ്പിയും മറ്റ് വ്യായാമ മുറകളും ചെയ്യുന്നുണ്ട്പാര്‍ട്ടി വക്താവ് സി പൊന്നയ്യന്‍ പറഞ്ഞു. ജയലളിത ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. അവരെ മുറിയിലേക്ക് മാറ്റുന്ന Read More …

കോടതി ഹാജരാക്കാനെത്തി, വരാന്തയില്‍ പ്രസവം

കോഴിക്കോട്: വെള്ളിമാട് കുന്നിലെ അഭയകേന്ദ്രത്തില്‍ നിന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന യുവതി കോടതി വരാന്തയില്‍ പ്രസവിച്ചു. മാസം തികയാത്ത പ്രസവത്തിലെ കുഞ്ഞ് ചാപിള്ളയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന വിവരം അഭയകേന്ദ്രം അധികൃതര്‍ക്കോ പൊലീസിനോ അറിയില്ലായിരുന്നു. കോടതിയില്‍ ഹാജരാക്കും മുമ്പ് ബീച്ച് ആശുപത്രിയില്‍ ആരോഗ്യ പരിശോധന നടത്തിയിരുന്നു. വടകരയില്‍ നിന്നാണ് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അന്യ സംസ്ഥാന 30 Read More …

ജയന്തന്റെ അറസ്റ്റ് നീളാന്‍ സാധ്യത

തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ . സാഹചര്യ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമേ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടാവൂ. സംഭവം നടന്ന് രണ്ടു വര്‍ഷത്തിലേറെ ആയതിനാല്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല, കോടതില്‍ പരാതിക്കാരി നല്‍കിയ മൊഴി നിലനില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സാഹചര്യ തെളിവുകളാണ് പോലീസ് ആശ്രയിക്കുന്നത്. ടെലഫോണ്‍ Read More …

ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍; മെസിയും റൊണാള്‍ഡോയും മുന്നില്‍

സ്യൂറിച്ച്: ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലോക ഫുട്‌ബോളിലെ രണ്ട് അതികായന്മാര്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലങ്കില്‍ ഇത്തവണത്തെ ‘ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരത്തിനുള്ള മത്സരവും ഇവര്‍ തമ്മിലാകുമെന്നുള്ള കാര്യം ഉറപ്പ്. ഇത്തവണ ഫിഫയുടെ പുരസ്‌കാരത്തോടടുത്ത് നില്‍ക്കുന്നത് 23 താരങ്ങളാണ്. പ്രഗത്ഭരായ ഈ താരങ്ങളുടെ പട്ടികയില്‍ മറ്റെല്ലാവരെക്കാളും മുന്നിലാണ് മെസിയും റൊണാള്‍ഡോയും. ലീസ്റ്റര്‍ സിറ്റി താരങ്ങളായ Read More …

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച്

മലപ്പുറം: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞദിവസം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കാന്തപുരം വിഭാഗത്തില്‍ നിന്നും ആരും പങ്കെടുക്കാത്തതിനെതിരെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. സമസ്ത ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു Read More …

എം.എം.മണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.മണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ മന്ത്രിമാരെക്കുറിച്ചു എം.എം.മണി പറഞ്ഞ മോശം അഭിപ്രായമല്ല സിപിഎമ്മിനുള്ളത്. സിപിഎമ്മിന്റെ പൊതുരാഷ്ട്രീയം അംഗീകരിക്കാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തോട് എന്തുനിലപാട് വേണമെന്ന് ആ പാര്‍ട്ടിയാണ് പറയേണ്ടതെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനു ദോഷം ചെയ്യുന്നു എന്ന് റവന്യു, Read More …