സാംസങ്ങ് നോട്ട് 7 വിമാനത്തില്‍ വച്ച് പൊട്ടിത്തെറിച്ചു

കെന്റക്കി: ബാറ്ററി തകരാര്‍ പരിഹരിച്ച് സാംസങ്ങ് മാറി നല്‍കിയ ഗാലക്‌സി നോട്ട് 7 ഫോണിന് വിമാനത്തില്‍ വച്ച് പൊട്ടിത്തെറിച്ചു. ലൂയിസ്വില്ലയില്‍നിന്നു ബാള്‍ട്ടിമോറിലേക്ക് പുറപ്പെടാനൊരുങ്ങിയ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളിലാണ് മൊബൈലിനു തീപിടിച്ചത്.

12 ഡോക്ടര്‍മാരും 22 നഴ്‌സുമാരും ആശുപത്രി തടങ്കലില്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അത്യന്തം ഗുരുതരമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ജയലളിതയെ ചികിത്സിക്കുന്ന 12 ഡോക്ടര്‍മാരും 22 നഴ്‌സുമാരും ആശുപത്രിതടങ്കലിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22 മുതല്‍ മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട 12 ഡോക്ടര്‍മാരും 22 നഴ്‌സുമാരും ആശുപത്രിയ്ക്ക് പുറത്ത് എത്തിയിട്ടില്ലത്രേ. ആശുപത്രിയ്ക്കു മുന്നില്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ Read More …

കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ല; സുഹൃത്തിന് ഭാര്യ കാഴ്ചവച്ചു

ഗാസിയബാദ്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാത്തതിനെതുടര്‍ന്ന് ഭര്‍ത്താവ് സുഹൃത്തിന് ഭാര്യ കാഴ്ചവച്ചു. സെപ്തംബര്‍ 29ന് ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്ന് വാങ്ങിയ 5000 രൂപ മടക്കിനല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് (30) 26കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുവാദം നല്‍കിയത്. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവ് കൂടിയാണ് പീഡനത്തിന് ഇരയായ Read More …

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ പെണ്‍കുട്ടിയെ ഒരു ദിവസത്തിനു ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ന്യൂ ഉസ്മാന്‍പുരിലാണ് 11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചണച്ചാക്കിനുള്ളില്‍ പൂര്‍ണ നഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു ശേഷം കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഉപേക്ഷിച്ചതാണെന്ന് പോലീസ് പറയുന്നു. ഗൗതംപുരി സ്വദേശിനിയായ പെണ്‍കുട്ടി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം Read More …

കൈ എത്തും ദൂരത്ത് നായിക നിഖിത വിവാഹിതയാകുന്നു

ഫഹദ് ഫാസില്‍ ആദ്യമായി നായകനായി സിനിമയിലെത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ സുന്ദരി നിഖിത വിവാഹിതയാകുന്നു. മുംബൈ സ്വദേശിയായ ഗഗന്‍ദീപ് സിങ് മഗോ ആണ് വരന്‍. പഞ്ചാബി കുടുംബത്തില്‍ ജനിച്ച നിഖിത ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഇരുവരുടേതും പ്രണയവിവാഹമാണ്. ‘മുംബൈയില ഒരു ഹോട്ടലില്‍ വച്ചാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് ഗഗന്‍ Read More …

ഭീകരരുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോയി

ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയില്ലെന്ന പാക് വാദം പൊളിയുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പുലര്‍ച്ചക്ക് മുമ്പേ ട്രക്കുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റിയെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. നിയന്ത്രണ രേഖയില്‍ നിന്ന് നാലു കിലോമീറ്റര്‍ മാറി ദുദ്‌നിയയിലും ഗുലാബിലുമാണ് ഇന്ത്യന്‍ മിന്നലാക്രമണമുണ്ടായത്.ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

പഠിപ്പ് മുടക്കി സമരം വെള്ളമടിച്ച് ആഭാസ നൃത്തമാടി ആഘോഷിച്ച പെണ്‍കുട്ടികളെ പോലീസ് പൊക്കി

കൊല്ലം: പഠിപ്പ് മുടക്കി സമരം ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ വെള്ളമടിച്ചും തിരമാലയില്‍ ആറാടിയും നിറഞ്ഞാടിയ വിദ്യാര്‍ത്ഥിനികളെ ഒടുവില്‍ വനിതാപോലീസുകാര്‍ ഉള്‍പ്പെട്ടെ പോലീസ് സംഘം പൊക്കി. പത്തനംതിട്ടയിലും പുനലൂരിലെയും കോളേജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കൊപ്പം കൊല്ലം ബീച്ചിലാണ് ആടിത്തിമിര്‍ത്തത്. കാലുറയ്ക്കാതെ തിരമാലകളില്‍ കിടന്ന് ഇവര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് കണ്ട് പന്തികേട് തോന്നിയ നാട്ടുകാരാണ് പോലീസിന് വിവരം Read More …

ബംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. ബെലന്തൂര്‍ റിങ് റോഡിലാണ് സംഭവം. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.