ജയലളിതയെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ചെന്നൈയില്‍
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തി. ഉത്തര്‍പ്രദേശില്‍നിന്നാരംഭിച്ച കിസാന്‍ യാത്ര ഡല്‍ഹിയില്‍ സമാപിച്ചശേഷമാണ് അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്. രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കാന്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് അപ്പോളാ ആശുപത്രി അധികൃതര്‍ Read More …
