യുഎഇയുടെ സ്‌നേഹവായ്പ് നൂറ് കോടിയേക്കാള്‍ വലുത്; നവകേരള നിര്‍മിതിയിലും പ്രവാസികള്‍ സജീവ പങ്കാളിത്തം വഹിക്കണം: മുഖ്യമന്ത്രി

അബുദാബി > യുഎഇയുടെ സ്‌നേഹവായ്‌പ് 100 കോടി ഡോളര്‍ നല്‍കുന്നതിനേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍.യുഎഇ ഭരണാധികാരികള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്ബദ്ഘടനയെ താങ്ങി നിര്‍ത്തുന്ന പ്രവാസികള്‍ നവകേരള നിര്‍മിതിയിലും സജീവ പങ്കാളിത്തം വഹിക്കണമെന്ന് മുഖ്യമന്ത്രി പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. പ്രളയ ദുരന്തത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പിന്തുണ തേടി യുഎഇ സന്ദര്‍ശിച്ച Read More …

മാദ്ധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചു

ഇസ്താംബുള്‍: തുര്‍ക്കിയിലെ സൗദി അറേബ്യ കോണ്‍സുലേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ സൗദി മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സര്‍ക്കാര്‍ സമ്മതിച്ചു. യു.എസ് മാദ്ധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സൗദി റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ ഖഷോഗിയെ ഈ മാസം രണ്ടാം തീയതി മുതലാണ് കാണാതായത്. ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീട് കാണാതാകുകയായിരുന്നു. ഖഷോഗിയെ കാണാതായതില്‍ പങ്കില്ലെന്നായിരുന്നു സൗദി സര്‍ക്കാര്‍ Read More …

രഹന ഫാത്തിമ്മയുമായി തനിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആക്ടിവിസ്റ്റ് രഹന ഫാത്തിമ്മയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി ബിജെപി നേതാവ് കെ സുരേന്ദ്രനുമായി പല തവണ മംഗലാപുരത്ത് വെച്ച്‌ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് രശ്മി നായരാണ് പറഞ്ഞത്. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം Read More …

രഹ്നാ ഫാത്തിമയുമായി കെ സുരേന്ദ്രന്‍ മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയെന്ന് രശ്മി ആര്‍ നായര്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: ശബരിമല ചവിട്ടാനെത്തിയ കൊച്ചി സ്വദേശി രഹ്നാ ഫാത്തിമയ്ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനുമായി അടുത്തബന്ധം ഉണ്ടെന്ന രശ്മി ആര്‍ നായരുടെ വെളിപ്പെടുത്തല്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ പുറത്ത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 2016 സെപ്തംബര്‍ രണ്ടിന് കെ സുരേന്ദ്രന്‍ രഹ്നാ ഫാത്തിമയെ ടാഗ് ചെയ്തിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇവര്‍ തമ്മില്‍ പരിചയമുണ്ടെന്ന സൂചന Read More …

ഡബ്ല്യൂസിസിയ്ക്ക് ഗൂഢ അജണ്ടയുണ്ട്; വ്യക്തിപരമായ അഭിപ്രായം തുറന്നു പറഞ്ഞ് സിദ്ദിഖ്

കൊച്ചി: അമ്മയെ തകര്‍ക്കുവാന്‍ ഡബ്ല്യൂസിസിയ്ക്ക് ഗൂഢ അജണ്ടയുണ്ടെന്ന് സിദ്ദിഖ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡബ്ല്യൂസിസിയ്‌ക്കെതിരെ ബാബു രാജും രംഗത്തെത്തിയിരുന്നു. അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച്‌ വളരുവാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്നാണ് ബാബുരാജ് വ്യക്തമാക്കിയത്. അതേമയം, ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പ്രസിഡന്റ് ആയതിനു Read More …

ദിലീപ് ‘അമ്മ’യില്‍ നിന്ന് രാജിവച്ചെന്ന് മോഹന്‍ലാല്‍; രാജി ചോദിച്ചുവാങ്ങിയത്; മൂന്നു നടിമാര്‍ ‘അമ്മ’യ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതായി പ്രസിഡന്റ് മോഹന്‍ലാല്‍. കഴിഞ്ഞ പത്താം തീയതിയാണ് താന്‍ ആവശ്യപ്പെട്ട പ്രകാരം ദിലീപ് രാജിവച്ചതെന്നും രാജി താന്‍ ചോദിച്ചു വാങ്ങിയതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മൂന്നു നടിമാര്‍ സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും Read More …

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി: ലി​ബി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: ചേ​ര്‍​ത്ത​ല സ്വ​ദേ​ശി ലി​ബി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് ലി​ബി​ക്കെ​തി​രേ​യു​ള്ള പ​രാ​തി. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ ലിബിയെ പത്തനംതിട്ടയില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.

മീനാക്ഷിക്ക് കുഞ്ഞജുനത്തി എത്തി; സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ ദിലീപ്

താരദമ്ബതികളായ ദിലീപിനും കാവ്യാ മാധവനും പെണ്‍കുഞ്ഞ് ജനിച്ചു. 2016 നവംബറിലാണ് ഇവര്‍ വിവാഹിതരായത്. കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. ‘തന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ സന്തോഷവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകണമെന്നും’ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.