പിണറായി കൂട്ടകൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പിണറായി കൂട്ടകൊലക്കേസ് പ്രതി സൗമ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കണ്ണൂര്‍ വനിതാ സബ്ബ് ജയിലിലെ കശുമാവില്‍ സൗമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളെയും കുട്ടികളെയും വിഷം നല്‍കി കൊന്ന കേസിലെ പ്രതിയാണ് സൗമ്യ. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Read More …

പ്രളയ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തും

കുടക് : കുടകിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തും. കുശാല്‍ നഗറിലെത്തിയ മന്ത്രി ഇവിടെ നിന്നും മടിക്കേരിയിലേക്ക് പോകും. ഇതിനായി വ്യാഴാഴ്ച രാത്രിയിലാണ് മൈസൂരു വിമാനത്താവളത്തില്‍ നിര്‍മലാ സീതാരാമന്‍ എത്തിയത്. സന്ദര്‍ശനത്തിനു ശേഷം വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും. ഉരുള്‍പ്പൊട്ടലില്‍ നശിച്ച റോഡുകള്‍,കെട്ടിടങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍ എന്നിവ പുന:സ്ഥാപിക്കാന്‍ Read More …

കുവൈറ്റില്‍ തീപിടുത്തം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ തീപിടുത്തം. അല്‍ റായിയിലെ ടെന്‍‌റ് മാര്‍ക്കറ്റിലായിരുന്നു തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനയിലെ ഏതാനും അംഗങ്ങള്‍ക്കും മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റു. 5000 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയില്‍ പടര്‍ന്ന തീയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

നെടുമ്ബാശേരി വിമാനത്താവളം 26ന് തുറക്കും

കൊച്ചി: പ്രളയത്തെ തുടര്‍ന്ന അടച്ചിട്ട നെടുന്പാശേരി വിമാനത്താവളം ഈ മാസം 26ന് തുറക്കുമെന്ന് നടത്തിപ്പുകാരായ സിയാല്‍ വ്യക്തമാക്കി. റണ്‍വേ, ടാക്സി വേ, പാര്‍ക്കിംഗ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിയെന്നും സിയാല്‍ അറിയിച്ചു. ഇപ്പോള്‍ ടെര്‍മിനല്‍ ശുചീകരണ ജോലികളാണ് നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റണ്‍വേയിലെ മുഴുവന്‍ Read More …

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പി അറിയിച്ചു. ക്യാംപുകളിലേയ്ക്ക് എത്തുന്ന സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പൊലീസിന്റെ കൈകളിലായിരിക്കുമെന്നും എസ്പി അറിയിച്ചു. അതേസമയം, ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിച്ചെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. പുറത്തെത്താന്‍ അഭ്യര്‍ത്ഥിച്ച എല്ലാവരെയും ക്യാമ്ബുകളില്‍ എത്തിച്ചിട്ടുണ്ടെന്നും, 30,000 Read More …

പ്രളയക്കെടുതിയില്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന് വ്യാജ സന്ദേശം അയച്ച നെന്മാറ സ്വദേശി അശ്വിന്‍ ബാബുവിനെയാണ് പോലീസ് അറസ്റ്റു ചെയ്ത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.സാമൂഹിക മാധ്യമങ്ങളള്‍ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച്‌ Read More …

ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കി

ധനമന്ത്രി പീയുഷ് ഗോയല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അയ്‌ക്കുന്നവയ്ക്ക് ഐ.ജി.എസ്.ടിയും ഒഴിവാക്കും. വിദേശത്തുനിന്ന് അയക്കുന്ന സഹായങ്ങള്‍ക്ക് കസ്റ്റംസ് ഇളവ് നല്‍കാത്തതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. വന്‍തുക നികുതിയായി നല്‍കാനാവാത്തതിനാല്‍ ലോഡ് കണക്കിന് സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രതിസന്ധി രാജീവ് ചന്ദ്രശേഖര്‍ എം.പി കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ Read More …

സംസ്ഥാന സര്‍ക്കാരിന്റേത് മികച്ച ഏകോപനം: ദക്ഷിണ കരസേനാ മേധാവി

തിരുവനന്തപുരം: പ്രളയ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് ഏകോപിപ്പിക്കുന്നതെന്ന് ദക്ഷിണ കരസേന മേധാവി ലെഫ് ജനറല്‍ ഡി ആര്‍ സോണി പറഞ്ഞു. സേനാവിഭാഗങ്ങളുടേതടക്കം എല്ലാ ഏജന്‍സികളുടേയും യോജിച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. രക്ഷാ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞതായും സോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും ദുര്‍ഘടവും പ്രയാസമേറിയതുമായ രക്ഷാ പ്രവര്‍ത്തനങ്ങളാണ് ഒരാഴ്ചയായി നടന്നത്. Read More …