കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിയഞ്ചാം സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിയഞ്ചാം സ്വര്‍ണ്ണം. ബോക്‌സിങില്‍ വികാസ് കൃഷ്ണനാണ് നേട്ടം സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 75 കിലോഗ്രം വിഭാഗത്തിലാണ് സ്വര്‍ണ്ണം. ടേബിള്‍ ടെന്നീസില്‍ മണിക്ക ബത്രയാണ് ഇന്ത്യക്കായി ഇരുപത്തിനാലാമത് സ്വര്‍ണം നേടികൊടുത്തത്. ഫൈനലില്‍ സിംഗപ്പൂരിന്റെ യൂ മെന്‍ യൂവിനെ തോല്‍പ്പിച്ചാണ് ബത്ര സ്വര്‍ണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന എട്ടാമത്തെ സ്വര്‍ണമാണിത്.

വിഎച്ച്‌പി തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിനു തോല്‍വി

ന്യൂ​ഡ​ല്‍​ഹി: വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്‌പി) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വീ​ണ്‍ തൊ​ഗാ​ഡി​യ പ​ക്ഷ​ത്തി​നു തോ​ല്‍​വി. അ​ന്താ​രാ​ഷ്ട്ര പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി വി.​എ​സ്. കോ​ക്ജെ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചു. തൊ​ഗാ​ഡി​യ​യു​ടെ നോ​മി​നി​യാ​യ രാ​ഘ​വ റെ​ഡ്ഡി​യെ അ​റു​പ​ത്തി​ന് എ​തി​രെ 131 വോ​ട്ടു​ക​ള്‍​ക്കാ​ണ് കോ​ക്ജെ തോ​ല്‍​പ്പി​ച്ച​ത്. 54 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് വി​എ​ച്ച്‌പി​യി​ല്‍ പ്ര​സി​ഡ​ന്‍റ് Read More …

പേരിട്ടു, ആസിഫ എസ് രാജ്. എന്റെ മോളാണവള്‍!! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു കുറിപ്പ്

കോഴിക്കോട്: മനുഷ്യ മനസാക്ഷിയില്‍ ഞെട്ടലുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം വന്‍ ചര്‍ച്ചയായിരിക്കെ വ്യത്യസ്തമായ ഒരു നടപടി. മകള്‍ക്ക് ആസിഫ എന്ന പേരിട്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ രജിത് റാം. മകളുടെ പേര് ആസിഫ എസ് രാജ് എന്നാണിട്ടിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്ബാണ് രജിത് റാമിന് രണ്ടാമത്തെ മകള്‍ പിറന്നത്. ആകര്‍ഷകമായ പേര് അന്വേഷിച്ചുവരികയായിരുന്നു. ഈ വേളയിലാണ് കശ്മീരിലെ കത്വയില്‍ എട്ട് Read More …

ഉത്തര്‍പ്രദേശില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി

ലക്‌നോ: ഉത്തര്‍പ്രദേശ് ശ്യാംലി ജില്ലയില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ബ്രാലയില്‍ വയലില്‍ പുല്ല് അരിയാന്‍ പോയ 23 കാരിയായ യുവതിയെയാണ് മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

ശ്രീജിത്തിന്റെ മരണം; ആര്‍ടിഎഫ് പിരിച്ചു വിട്ടു

കൊച്ചി: ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു. കൂടാതെ എസ്പി എ.വി ജോര്‍ജിനെ ഉടന്‍ സ്ഥലം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു. സ്റ്റേഷനില്‍ വെച്ച്‌ ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് Read More …

കണക്കിന് ഉത്തരം കണ്ടെത്തിയില്ല; വടി കുത്തിയിറക്കി രണ്ടാം ക്ലാസുകാരന്റെ ശ്വാസനാളം തകര്‍ത്തു

അഹമ്മദ്​ നഗര്‍​: എട്ടുവയസുകാര​​െന്‍റ കഴുത്തില്‍ അധ്യാപകന്‍ വടി കൊണ്ട്​ കുത്തിയതിനെ തുടര്‍ന്ന്​ കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. കണക്ക്​ ചോദ്യത്തിന്​​ ഉത്തരം കണ്ടെത്താന്‍ കഴിയാതിരുന്നതിനാണ്​ അധ്യാപകന്‍ കുട്ടിക്ക്​ ശിക്ഷ നല്‍കിയത്​. ​മഹാരാഷ്​ട്രയിലെ പിംപാല്‍ഗണിലാണ്​ സംഭവം. കുഞ്ഞിന്​ സംസാര ശേഷിയും നഷ്​ടപ്പെട്ടു. ക്ലാസില്‍ വെച്ച്‌​ വേദനകൊണ്ട്​ പുളഞ്ഞ കുഞ്ഞ്​ ചുമച്ച്‌​ ചോരതുപ്പുകയും തൊണ്ടയില്‍ നിന്ന്​ ​രക്​തമൊലിക്കുകയും ചെയ്​തതോടെ Read More …

42കാരന് വധു 13 വയസുകാരി! രക്ഷകരായെത്തിയത് പൊലീസ്, സംഭവം ഇങ്ങനെ

ഓട്ടോഡ്രൈവറായ 42കാരന് വധു പതിമൂന്ന് വയസുള്ള കുട്ടി. കുട്ടിയെ രക്ഷിച്ചത് പൊലീസ് സംഘം. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കുട്ടിയെ മാനസികമായും ശാരീരീകമായും പീഡനത്തിനിരയാക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ബിഹാറിലെ ദര്‍ബംഗ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി ഡല്‍ഹിയിലെ വീട്ടില്‍ ഒപ്പം താമസിപ്പിച്ചാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, പോസ്‌കോ എന്നീ Read More …

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; പൊലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി

കൊച്ചി:വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച്‌ പൊലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. ഇതോടെ വെള്ളിയാഴ്ച്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന പൊലീസ് വാദം പൊളിയും. കുടലിനേറ്റ മാരക പരിക്കുമായി ചികിത്സയില്ലാതെ ഏറെനേരം നിലനില്‍ക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ പൊലീസ് പിടികൂടുമ്ബോള്‍ Read More …