റേഡിയോ ജോക്കിയുടെ കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍!

റെഡ് എഫ്.എമ്മിലെ മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീ സുഹ്രത്തിന്റെ ഭര്‍ത്താവെന്ന് പൊലീസ്. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്റെ മൊബൈല്‍ ഫോണും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പുലര്‍ച്ചെ കാറിലെത്തിയ നാലംഗസംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണസമയത്ത് ഖത്തറിലുള്ള പെണ്‍സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. Read More …

വി​ശ്വാസികള്‍ അടിമുടി മാറണമെന്ന്​ മാര്‍ ആലഞ്ചേരിയുടെ പെസഹാ സന്ദേശം

കൊച്ചി: വിശ്വാസികള്‍ അടിമുടി മാറണമെന്ന്​ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആ​കെ പരിവര്‍ത്തനത്തിന് വിശ്വാസികള്‍ തയാറാകണം. സഭാ നവീകരണം എന്നാല്‍ സ്വയം പരിവര്‍ത്തനമാകണം. വിശ്വാസികള്‍ക്കിടയില്‍ ഐക്യത്തി​​​െന്‍റയും കൂട്ടായ്മയുടെയും പങ്കുവെക്കല്‍ വേണം. കടുംബത്തിലും സമൂഹത്തിലും സഭയിലും അത് വേണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം സെന്‍റ് Read More …

വിജയ് ​മല്യ മൂന്നാം വിവാഹത്തിന്​​; വധു പിങ്കി ലല്‍വാനി

ന്യൂഡല്‍ഹി: കോടികളുടെ ബാങ്കുവായ്​പ തിരിച്ചടക്കാതെ രാജ്യംവിട്ട്​ ലണ്ടനില്‍ കഴിയുന്ന മദ്യരാജാവ്​ വിജയ്​മല്യ വീണ്ടും വിവാഹത്തിലേക്ക്​. ഇത്തവണ കാമുകി പിങ്കി ലല്‍വാനിയെയാണ്​ ജീവിതസഖിയാക്കുന്നത്​. മുന്‍ എയര്‍ഹോസ്​റ്റസാണ്​ പിങ്കി. മല്യയുടെ വിമാന കമ്ബനിയില്‍ ​2011ല്‍ ൈഫ്ലറ്റ്​ അറ്റന്‍ഡന്‍റായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ തുടങ്ങിയതാണ്​ പ്രണയം. മല്യയുടെ ജീവിതം പ്രശ്​നസങ്കീര്‍ണമായപ്പോഴെല്ലാം പിങ്കി കൂടെയുണ്ട്​. ഇരുവരും അടുത്തി​െടയും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ Read More …

മോദി വിരുദ്ധ നേതാക്കള്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്. രാജ്യത്തിന് വേണ്ടി മികച്ച സേവനം ചെയ്യുന്ന വ്യക്തിയാണ് Read More …

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍പ്പനയ്‌ക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള താത്പര്യ പത്രം ക്ഷണിച്ച്‌ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഓപ്പണ്‍ ബിഡിലൂടെയായിരിക്കും ഓഹരികള്‍ വിറ്റഴിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെയും ഉപകമ്ബനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് , എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെയും ഓഹരികളാണ് വിറ്റഴിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ Read More …

മലപ്പുറത്ത് 43,000 ലഹരി ഗുളികകളുമായി 2 പേര്‍ പൊലീസ് പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 43,000 ലഹരി ഗുളികകളുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. വണ്ടൂര്‍ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ട്രമഡോള്‍ ഗുളികകളാണു ഇവരില്‍ നിന്നും പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

നഴ്​സുമാരുടെ മിനിമം വേതനം: ചര്‍ച്ച പരാജയം

തിരുവനന്തപുരം: മിനിമം വേതനം സംബന്ധിച്ച്‌​ സമവായത്തിലെത്തുന്നതിനായി ​നഴ്​സുമാരുടെയും ആശുപത്രി മാനേജ്​മ​​െന്‍റുകളുടെയും സംഘടന പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. 35 ശതമാനത്തില്‍ കൂടുതല്‍ വേതന വര്‍ധനവ്​ നഴ്​സുമാര്‍ക്ക്​ നല്‍കാനാവില്ലെന്ന്​ മാനേജുമ​​െന്‍റുകള്‍ യോഗത്തില്‍ നിലപാടെടുത്തു. മിനിമം വേതനം സംബന്ധിച്ച്‌​ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ ഇറക്കണമെന്ന്​ നഴ്​സുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മിനിമം വേതനത്തില്‍ നിന്ന്​ പിന്നോട്ടി​​ല്ലെന്നും സംഘടന വ്യക്​തമാക്കി. Read More …

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; എയര്‍പോര്‍ട്ട് ജീവനക്കാര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വന്‍ സ്വര്‍ണ ശേഖരം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ ടോയ്‌ലറ്റിനകത്ത് നിന്ന് 2 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഡിആര്‍ഐയാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ എയര്‍പോര്‍ട്ടിലെ കരാര്‍ തൊഴിലാളി അടക്കം നാല് പേരെ കസ്റ്റഡിയില്‍ എടുത്തു.