ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ;കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ കോണ്‍​ഗ്രസും ബിജെപിയും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം വാദം അവര്‍ക്ക് രക്ഷപ്പെടാനുള്ള ശ്രമമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കേന്നും സുരേന്ദ്രന്‍ വ്യക്‌തമാക്കി .

തലസ്ഥാനത്ത് ഒമ്ബത് പോലിസുകാര്‍ക്ക് കൂടി കൊവിഡ്

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ര്‍​ക്ക​ട എ​സ്‌എ​പി ക്യാ​മ്ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​നയില്‍ ത​ല​സ്ഥാ​ന​ത്ത് ഒ​മ്ബത് പോലി​സു​കാ​ര്‍​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച പോലിസു​കാ​രു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നിരീക്ഷണത്തില്‍ പോയി. ത​ല​സ്ഥാ​ന​ത്ത് അ​തി​വേ​ഗം രോ​ഗം പ​ട​രു​ന്ന​തി​നി​ട​യി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​ര്‍ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം 20 പോ​ലി​സു​കാ​ര്‍​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​മ്ബ സ്റ്റേ​ഷ​നി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ന​ഗ​ര​ത്തി​ലെ 14 Read More …

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും : മന്ത്രി ജി.സുധാകരന്‍

കൊച്ചി പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഭാരപരിശോധന വേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സുപ്രീംകോടതി അനുവാദം നല്‍കി. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ലക്ഷ്യംവെച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാബിനറ്റ് ചുമതലപ്പെടുത്തിയ ഇ ശ്രീധരനോട് ഫോണില്‍ ആശയവിനിമയം നടത്തുകയും അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കാമെന്ന് Read More …

യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശന ആരോപണവുമായി കോടിയേരി

കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാന്‍ തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം . ഇത്തരത്തില്‍ എല്ലാ ശക്തികളെയും ഏകോപിപ്പിക്കാന്‍ കേരളത്തില്‍ വലതുപക്ഷം ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ ഭരണത്തെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുള്ളത് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യമാണ്. മാവോവാദികള്‍ക്ക് ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ട്. ബംഗാളിലെ Read More …

കേരളത്തില്‍ അതിതീവ്ര മഴ: എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് പലയിടങ്ങളിലും അതിതീവ്ര മഴ. വരും മണിക്കൂറുകളില്‍ മഴയുടെ തീവ്രത വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരത്ത് Read More …

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ് ; തിരുവന്തപുരത്ത് 926 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ Read More …

കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‌ കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും ഐ എ എസ്‌ ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ന് കോടതിയുടെ അന്ത്യശാസനം. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്റെ നടപടിക്കെതിരെയാണ് കോടതിയുടെ താക്കീത്. അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകണമൊണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് Read More …

ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം; കോടിയേരി

തിരുവനന്തപുരം: ബി.ജെ.പിയുടേയും യു.ഡി.എഫിന്റേയും സമരങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഗുണ്ടകളെ റിക്രൂട്ട് ചെയ്‌തു കൊണ്ടാണ് അക്രമ സമരങ്ങള്‍ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നത്. മന്ത്രിമാരെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ സമരത്തെ ജനങ്ങള്‍ നേരിടും. എല്‍.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നത് ജനങ്ങളാണ്. ആ ജനങ്ങള്‍ എല്‍.ഡി.എഫിന് ഒപ്പമുണ്ടെന്നും കോടിയേരി പറഞ്ഞു. Read More …