മലപ്പുറത്ത് ട്രോമകെയര്‍ പ്രവര്‍ത്തകന് നേരെ അക്രമണം

മലപ്പുറം : മലപ്പുറത്ത് ട്രോമകെയര്‍ പ്രവര്‍ത്തകന് നേരെ അക്രമണം. താനൂര്‍ പൗര്‍കടവത്ത് പുലര്‍ച്ചെ 3.50നാണ് സംഭവം. റോഡരികില്‍ കൂട്ടംകൂടിയിരുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട ട്രോമാകെയര്‍ പ്രവര്‍ത്തകനാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് താനൂര്‍ പൊലീസിന്റെ മേല്‍നോട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ചാപ്പപടി സ്വദേശി ജാബിറിനെ അക്രമിച്ചത്. ഇയാളുടെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. പ്രദേശത്ത് വഴിയിരികില്‍ കെട്ടിയ ഷെഡ്ഡില്‍ Read More …

സൗദിയില്‍ ഇന്ന്​ അഞ്ചുപേര്‍ മരിച്ചു; 64 പേര്‍ സുഖം പ്രാപിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌ ഇന്ന്​ അഞ്ചുപേര്‍ മരിച്ചു. മൂന്ന്​​​ വിദേശി പൗരന്മാരും രണ്ട്​​ സൗദി പൗരന്മാരുമാണ്​ മരിച്ചത്​. രണ്ട്​ വിദേശികളും സ്വദേശിയും മദീനയിലും മറ്റൊരു വിദേശി ദമ്മാമിലും ഒരു സ്വദേശി ഖമീസ്​ മ​ുശൈത്തിലുമാണ്​ മരിച്ചത്​. രാജ്യത്ത്​ ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 21 ആയി. പുതുതായി 64 പേര്‍ സുഖം പ്രാപിച്ചു. രോഗമുക്തരുടെ Read More …

പ്രവാസി മലയാളികളുടെ ആശങ്ക അകറ്റാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച്‌ ഗള്‍ഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊറോണ ബാധിതരല്ലാത്തവരുടെ മൃതദേഹം പോലും നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരമൊരു പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ Read More …

കൊല്ലത്ത് ​ഗര്‍ഭിണിക്കും കൊറോണ: ഏഴ് ജില്ലകള്‍ കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേര്‍ക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ എട്ട് പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ ഇടുക്കി ജില്ലയില്‍ നിന്നുമാണ്. കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. അതേസമയം ഏഴ് ജില്ലകള്‍ കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, Read More …

സം​സ്ഥാ​ന​ത്ത് 21 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് പു​തു​താ​യി 21 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു . ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 286 ആ​യി ഉയര്‍ന്നു . കൊ​ല്ല​ത്ത് 27 വ​യ​സു​ള്ള ഗ​ര്‍​ഭി​ണി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രിച്ചിട്ടുണ്ട് . മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് 8 പേ​ര്‍​ക്കും ഇ​ടു​ക്കി​യി​ല്‍ 5 പേ​ര്‍​ക്കും Read More …

കോവിഡ്​: സ്​പെയിനിലെ മരണസംഖ്യ 10000 കടന്നു

മാഡ്രിഡ്​: സ്​പെയിനില്‍ കോവിഡ്​ വൈറസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 10,003 ആയി. 24 മണിക്കൂറിനിടെ 950 മരണങ്ങളാണ്​ സംഭവിച്ചത്​. ഇവിടെ ആകെ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 1,10,000 കടന്നിട്ടുണ്ട്. അതേസമയം, കോവിഡി​ന്റെ വ്യാപനവും മരണനിരക്കും നിയ​ന്ത്രണ വിധേയമായിട്ടുണ്ടെന്നാണ്​ ആരോഗ്യ വകുപ്പ്​ പറയുന്നത്​. കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും വര്‍ധനവ്​ നിലച്ചിട്ടുണ്ട്​. നേരിയ തോതില്‍ ഗ്രാഫ്​ Read More …

സംസ്ഥാനത്ത് നിയന്ത്രിത രീതിയില്‍ മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് പരമ്ബരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ഏപ്രില്‍ നാലുമുതല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കുന്നതിനുമാണ് നടപടി. കാസര്‍കോഡ് ജില്ലയില്‍ ഇളവ് ബാധകമല്ല. മത്സ്യ ലേലം കൂടാതെ മത്സ്യത്തിന്റെ വില്പന നടത്തുവാന്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. ട്രോളിംഗ് ബോട്ടുകള്‍, കമ്ബവല, തട്ടമടി തുടങ്ങിയവഴിയുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായും Read More …

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പെരിന്തല്‍മണ്ണക്കടുത്ത് കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിയായ 85 കാരനാണ് വൈറസ് ബാധ. ഇയാള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. മാര്‍ച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ Read More …