ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു; ആസാമിലെ നദിയില്‍ തീപിടിച്ചു!

ഗുവാഹത്തി: ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച്‌ ആസാമിലെ നദിക്ക് തീപിടിച്ചു. ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്ഡഹി ഡിഹിങ് നദിയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി തീ കത്തിപ്പടരുന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇപ്പോഴും തീ കത്തി പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ ടാങ്ക് പമ്ബില്‍ ഉണ്ടായ സാങ്കേതിക തകരാണ് തീപിടിത്തതിന് കാരണമെന്ന് ഓയില്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. Read More …

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കോഴിക്കോട്: സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മുങ്ങി,​ ജനങ്ങള്‍ ആശങ്കയില്‍,​ തിരച്ചില്‍ ഊര്‍ജ്ജിതം

ഭോപ്പാല്‍: കൊറോണ വൈറസ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ കാണാതായി. മദ്ധ്യപ്രദേശിലാണ് സംഭവം. വുഹാനില്‍ നിന്ന് നാട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് കാണാതായവരില്‍ ഒരാള്‍. ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഇയാള്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിക്കുന്നതിന് Read More …

ഒ.ഐ.സി.സി റിയാദ് മാപ്പിളപ്പാട്ട് മത്സരം: മെല്‍വിന്‍ സോജി, ദേവിക ബാബുരാജ്, തല്‍ഹ റഷീദ് , മിന്‍സിയ സുലൈമാന്‍

റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററിയുടെ 9 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ട്ടായിരുന്നു മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചത്. തനതായ മാപ്പിള പാട്ടുകള്‍ വാദ്യോപകരണ ത്തിന്‍റെ അകമ്ബടികളില്ലാതെ രണ്ടു വിഭാഗങ്ങളിലായിട്ട് നടന്ന മത്സരത്തില്‍ മുപ്പതോളം ആളുകള്‍ പങ്കെടുത്തു. അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറുമുതല്‍ മുകളിലുള്ളവരുടെയും മത്സരങ്ങളാണ് നടന്നത്. മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഓന്നാം സ്ഥാനം Read More …

കൊറോണയെ നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു . നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ‘കൊറോണയെ നേരിടാന്‍ സംസ്ഥാനം കൃത്യമായ മുന്‍കരുതല്‍ എടുത്തിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല’ – കെ കെ ശൈലജ വ്യക്തമാക്കി . അതേസമയം, കേരളത്തില്‍ മൂന്നാമതും ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് Read More …

കൊല്ലത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന ; രണ്ടംഗ സംഘം അറസ്റ്റില്‍

കൊല്ലം: ചടയമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ടംഗ സംഘത്തെ ചടയമംഗലം എക്‌സൈസ് സംഘം പിടികൂടി . നിലമേല്‍ സ്വദേശിയായ വിഷ്ണു കടയ്ക്കല്‍, കുമ്മിള്‍ സ്വദേശിയായ അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായത് . ചടയമംഗലം കുരിയോട് ഭാഗത്തു നിന്നു സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു . പ്രതികളുടെ പക്കല്‍ നിന്ന് മൂന്ന് Read More …

സ്വന്തം പാര്‍ട്ടിയിലെ എസ്ഡിപിഐക്കാരെ ആദ്യം പുറത്താക്കു; പിണറായിയോട് കെ സുരേന്ദ്രന്‍

പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുള്ള എസ്ഡിപിഐക്കാരെ പുറത്താക്കുകയാണ് വേണ്ടതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഉടനീളം ഇത്തരം തീവ്രവാദികള്‍ സിപിഎമ്മിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗ്ഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നില്‍ ഇത്തരക്കാരാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. Read More …

ജാതി അധിക്ഷേപം: കോഴിക്കോട് കൂടരഞ്ഞിയില്‍ സി.പി.എം പഞ്ചായത്തംഗം രാജിവെച്ചു

കോഴി​ക്കോട്​: സഹ മെമ്ബര്‍ ജാതി അധിക്ഷേപം നടത്തിയെന്ന്​ പരാതി നല്‍കിയെങ്കിലും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌​ കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.എം അംഗം കെ.എസ്​. അരുണ്‍കുമാര്‍ രാജിവെച്ചു. വിഷയത്തില്‍ പഞ്ചായത്ത്​ സെക്രട്ടറിക്കും പാര്‍ട്ടിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാഞ്ഞതില്‍ മനംനൊന്താണ്​ രാജിയെന്ന്​ അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 27ന്​ നടത്തിയ ഭരണസമിതി യോഗത്തില്‍ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ്​ അരുണ്‍കുമാറി​​​​െന്‍റ പരാതി. Read More …