പൊലീസുകാര്‍ ജനസേവകരാവണം, ജനങ്ങളാണ് എല്ലാ സര്‍വീസിന്റേയും യജമാനന്മാര്‍; മുഖ്യമന്ത്രി പിണറായി
പൊലീസുകാര്‍ ജനസേവകരാവണം, ജനങ്ങളുമായി അടുത്തുനില്‍ക്കണമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സാധാരണക്കാര്‍ അറിയുന്നത് പോലീസിന്റെ പ്രവര്‍ത്തിയിലൂടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനയില്‍ വിദ്യാസമ്ബന്നര്‍ വരുന്നത് ഗുണകരമാണ്. ഇതിലൂടെ സേനയുടെ സൗമ്യമുഖം പ്രകടമാക്കാനാകും. പൊലീസില്‍ വനിതാ പ്രതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് നയം. Read More …
