മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണം, മൃതദേഹം സംസ്കരിക്കാന്‍ അനുമതി : ഹൈക്കോടതി

കൊച്ചി : പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്കരിക്കാന്‍ അനുമതി . ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്നു കോടതി നിര്‍ദേശിച്ചു. പോലീസുകാരുടെ പങ്കും അന്വേഷിക്കണം. ക്രൈം ബ്രാഞ്ചിന് തന്നെയാണ് അന്വേഷണ ചുമതല. അന്വേഷണത്തില്‍ തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാം.

മീനങ്ങാടിയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ യുവാവിന്റെ അപകടമരണം ദുരഭിമാനക്കൊല ?; മകന്റെ മരണത്തില്‍ സുഹൃത്തിനും കാമുകിയുടെ വീട്ടുകാര്‍ക്കും ബന്ധമുണ്ടെന്ന് മാതാപിതാക്കള്‍

അയോധ്യാ വിധി: സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട രണ്ട് മലയാളികള്‍ക്കെതിരെ കേസ്

കൊച്ചി: അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെയ്ഫുദീന്‍ ബാബു, ഇബ്രാംഹിം കുഞ്ഞിക്ക എന്നീ പേരുകളിലുള്ള പ്രൊഫൈല്‍ ഉടമകള്‍ക്കെതിരെയാണ് പ്രകോപനപരമായ കമന്റിട്ടതിനു കേസെടുത്തത്.

ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, Read More …

പിഎസ്‌സി പരീക്ഷകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച്‌

പിഎസ്‌സി പരീക്ഷാ നടത്തിപ്പില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. നിലവിലെ പാറ്റേണ്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രമക്കേട് നടത്താന്‍ അവസരം നല്‍കുന്നതാണെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പി എസ് സി ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ ഹാളിലെ സീറ്റിംഗ് പാറ്റേണില്‍ മാറ്റം കൊണ്ടു വരണമെന്നും, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഹാളില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ Read More …

വധശിക്ഷയും കാത്ത് രണ്ട് പതിറ്റാണ്ട്; ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ജയില്‍ മോചനം

ജിദ്ദ: സഊദിയില്‍ കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍ 22 വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷം മോചിതരായി. സഊദി പൗരന്മാരായ മുഹമ്മദ് അല്‍ ഗുബൈശി, സഹോദരന്‍ സഈദ് അല്‍ ഗുബൈശി എന്നിവരാണ് വധശിക്ഷ കാത്ത് 22 വര്‍ഷവും ഏഴ് മാസവും ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ വധശിക്ഷ നടപ്പാക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മാപ്പ് ലഭിച്ച്‌ ഇരുവരും ജയില്‍ Read More …

യു​വ​തി​യെ പീഡിപ്പിച്ച്‌ മരുഭൂമിയില്‍ ഉപേക്ഷിച്ചു ; അ​ച്ഛ​നും മ​ക​ളും അ​റ​സ്റ്റി​ല്‍

ക​ലി​ഫോ​ര്‍​ണി​യ: ലോ​സ് ആ​ഞ്ച​ല്‍​സില്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച്‌ മ​രു​ഭൂ​മി​യി​ല്‍ മ​രി​ക്കാ​ന്‍ ഉ​പേ​ക്ഷി​ച്ച അ​ച്ഛ​നേയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു . ലാ​സ് വേ​ഗ​സി​ല്‍​നി​ന്നു തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ലോ​സ് ആ​ഞ്ച​ല്‍​സി​ലെ മ​രു​ഭൂ​മി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കണ്ടെത്തുകയായിരുന്നു . സംഭവുമായി ബന്ധപ്പെട്ട് ക​ലി​ഫോ​ര്‍​ണി​യ​യി​ലെ പാം​ഡേ​ല്‍ സ്വ​ദേ​ശി സ്റ്റാ​ന്‍​ലി ആ​ല്‍​ഫ്ര​ഡ് ലോ​ട്ട​ന്‍ (54), മ​ക​ള്‍ ഷ​നി​യ നി​ക്കോ​ള്‍ പോ​ച്ച്‌ ലോ​ട്ട​ന്‍ Read More …

ഇടുക്കി ശാന്തമ്ബാറ റിജോഷ് വധക്കേസിലെ പ്രതി വാസിമും ലിജിയും വിഷം കഴിച്ച നിലയിലും മകള്‍ മരിച്ച നിലയിലും കണ്ടെത്തി

ഇടുക്കി: ഇടുക്കി ശാന്തമ്ബാറ റിജോഷ് വധക്കേസിലെ പ്രതി വാസിമിനെയും റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിജോഷിന്റെ രണ്ടര വയസ്സുകാരിയായ മകളെയും മരിച്ച നിലയിലും കണ്ടെത്തി. മുംബൈ പന്‍വേലില്‍ സ്വകാര്യ ലോഡ്ജിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടിക്ക് വിഷം നല്‍കിയതിനു ശേഷമാണ് ഇവര്‍ വിഷം കഴിച്ചതെന്നു കരുതുന്നു. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്. Read More …