കിഫ്ബി ഓഡിറ്റ്; ധനമന്ത്രി ഉയര്‍ത്തുന്ന വാദം ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍.
തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിന്റെയും സര്‍ക്കാരിന്റെയും വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ സമ്ബൂര്‍ണ്ണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കും, സര്‍ക്കാരും ഉയര്‍ത്തുന്ന വാദങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.
ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന് ചിന്തിക്കുന്നത് അസംബന്ധമെന്ന് കേരള ഗവര്‍ണര്‍
ഭൂരിപക്ഷ സമുദായം, ന്യൂനപക്ഷ സമുദായം എന്നീ വേര്‍തിരിവ് ബ്രിട്ടീഷുകാരുടെ സംഭാവനയാണ്, ഇത് നിലനില്‍ക്കുന്ന കാലത്തോളം പൊതു സമൂഹത്തില്‍ ഭയം നിലനില്‍ക്കും. അജ്ഞതയാണ് ഭയത്തിന് അധാരമെന്ന് അറബിക് വിശുദ്ധ ഗ്രന്ഥങ്ങളും മറ്റൊന്ന് എന്ന സങ്കല്പമാണ് ഭയത്തിന് അടിസ്ഥാനമെന്ന് ഉപനിഷത്തുകളും പറയുന്നു. ആ മറ്റൊന്ന് എന്ന തെറ്റിധാരണ നമ്മള്‍ മാറ്റേണ്ടതുണ്ടെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. Read More …
കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കിയില്ല
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാനായില്ല. സര്‍ക്കാര്‍ സഹായം കിട്ടിയാലെ ശമ്ബളം നല്‍കാനാകൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്. 80 കോടി രൂപ വേണം കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാന്‍. ഇതില്‍ ഇരുപത് കോടി സര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍ 16 കോടി മാത്രമാണ് അനുവദിച്ചത്. അതിനാല്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്ബളം കൊടുത്തപ്പോള്‍ തന്നെ ഫണ്ട് Read More …
കേരളകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല: കെ മുരളീധരന്‍
കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതു വരെ എങ്കിലും കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് വ്യക്തമാക്കി കെ മുരളീധരന്‍ രംഗത്ത്. തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം നേടാന്‍ സാധിക്കും, മുളീധരന്‍ Read More …
സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ചുള്ള മേല്‍ക്കൂരകള്‍ വേണ്ട; ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂരകള്‍ സമയബന്ധിതമായി പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഇത്തരം മേല്‍ക്കൂര നിരോധിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മേല്‍ക്കൂര നീക്കം ചെയ്യാത്തതിന്റെ കാരണം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കണം. സ്‌കൂള്‍ മേല്‍ക്കൂര എങ്ങനെ വേണമെന്നു വ്യവസ്ഥ ഏര്‍പ്പെടുത്താത്തതിനെക്കുറിച്ച് വിശദീകരിക്കണമെന്നും ജസ്റ്റിസ് പി വി ആശ നിര്‍ദ്ദേശിച്ചു. Read More …
കശ്മീരില്‍ വെടിവെപ്പ്; പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക് . ബാരാമുള്ളയിലെ സോപോരയിലാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവരെ സോപോരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമുള്ളതല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭീകരരെ താഴ്വരയിലേക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ സഹായിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രളയത്തിനുശേഷവും പുതിയ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി
മലപ്പുറം: രണ്ടാമത്തെ പ്രളയത്തിനും ഉരുള്‍ പൊട്ടലിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. മലപ്പുറം ഏറനാട് താലൂക്കിലാണ് മൂന്ന് പുതിയ ക്വാറികള്‍ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കിയത്. ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷം ആഗസ്റ്റ് 20ന് നടന്ന യോഗത്തിലാണ് ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനമെടുത്തത്. ഇത് കൂടാതെ രണ്ട് ചെങ്കല്‍ ക്വാറികള്‍ക്കും അഞ്ചു Read More …
