മ​ണി​യാ​ര്‍ ബാ​രേ​ജി​ല്‍​നി​ന്ന് അ​ധി​ക ജ​ലം തു​റ​ന്നു​വി​ടും; പ​മ്ബാ തീ​രത്തുള്ളവര്‍ ജാ​ഗ്ര​ത പാ​ലി​ക്കണം

പ​ത്ത​നം​തി​ട്ട: മ​ണി​യാ​ര്‍ ബാ​രേ​ജി​ല്‍​നി​ന്ന് അ​ധി​ക ജ​ലം തു​റ​ന്നു​വി​ട്ട് ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തും. ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന് പ​മ്ബാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​ധി​ക ജ​ലം തു​റ​ന്നു​വി​ടു​ന്ന​ത്. നാളെ പു​ല​ര്‍​ച്ചെ 4.30 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​ണ് ട്ര​യ​ല്‍ റ​ണ്‍. പ​മ്ബാ ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍‌ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

സൗദിയില്‍ ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

റിയാദ്: ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന് കാര്‍ മോഷ്ടിച്ച കേസില്‍ രണ്ടു സൗദി പൗരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. റിയാദില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വാക്കേറ്റത്തിനൊടുവില്‍ ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന് പ്രതികള്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. ഇതി​െന്‍റ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഞായറാഴ്ച രാവിലെ ഒമ്ബതിനാണ് കൊലപാതകം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. കാറിലെത്തിയ രണ്ടു പേര്‍ Read More …

ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന് ആവശ്യം; പിഎസ് സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. നാലുപാടു നിന്നുമാണ് ഈ ആവശ്യം ഉയരുന്നത്. ഈ സാഹചര്യത്തില്‍ പിഎസ്‌സിയുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബര്‍ 16 ന് തിങ്കളാഴ്ച പിഎസ്‌സിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. മലയാളത്തില്‍ ചോദ്യപേപ്പര്‍ വേണമെന്ന വിഷയം പിഎസ്‌സി അധികൃതരുമായി സംസാരിക്കുമെന്ന് സെപ്റ്റംബര്‍ ഏഴിന് Read More …

കുവൈറ്റില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുടുംബ വിസ നല്‍കില്ലെന്ന പ്രചാരണം നിഷേധിച്ച്‌ താമസാനുമതികാര്യ വിഭാഗം

കുവൈറ്റ് : കുവൈറ്റില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുടുംബ വിസ നല്‍കില്ലെന്ന പ്രചാരണം താമസാനുമതികാര്യ വിഭാഗം നിഷേധിച്ചു. കുടുംബനാഥന്റെ കുറഞ്ഞ ശന്പളം 500 ദിനാര്‍ ആയിരിക്കണമെന്ന വ്യവസ്ഥ മാത്രമേ പുതുതായി കൊണ്ടുവന്നിട്ടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. 18 വയസിന് മീതെ പ്രായമുള്ള കുട്ടികളുടെ ഇഖാമ പുതുക്കി നല്‍കില്ലെന്നും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലന്ന് താമസകാര്യ Read More …

കശ്മീരില്‍ മധ്യസ്ഥതക്ക് യു.എസ് തയാര്‍; ഇന്ത്യക്കും പാകിസ്താനും തീരുമാനിക്കാം -ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് തയാറാണെന്ന് ആവര്‍ത്തിച്ച്‌ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ യു.എസ് തയാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി ഇന്ത്യയും പാകിസ്താനുമാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനില്‍ തമ്മില്‍ കാലങ്ങളായി കശ്മീര്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആര്‍ട്ടികിള്‍ 370 റദ്ദാക്കിയതിലൂടെ Read More …

രാജ്യദ്രോഹക്കേസില്‍ ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യുന്ന നടപടി കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവും ജെ.എന്‍.യുവിലെ തീപ്പൊരി നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിനിന്റെ നടപടി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‌ലയോട് കോടതി ആവശ്യപ്പെട്ടു. നവംബര്‍ Read More …

ചാണകം, ഗോമൂത്രം സ്റ്റാര്‍ട്ടപ്പ് തുടങ്ങൂ; 60 ശതമാനം കേന്ദ്രസഹായം നേടൂ

അഹമ്മദാബാദ്: ഏതു സ്റ്റാര്‍ട്ടപ്പ് തുടങ്ങും എന്ന തീരുമാനമെടുക്കാനാവാതെ സമയം നഷ്ടപ്പെടുത്തുന്നവര്‍ക്കുമുന്നില്‍ പുത്തന്‍ ആശയവുമായി കേന്ദ്രസര്‍ക്കാര്‍. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് മുടക്കുമുതലിന്റെ 60 ശതമാനം വരെ നല്‍കുമെന്നാണ് വാഗ്ദാനം. മോദി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് ഇതിനായി 500 കോടി രൂപ നീക്കിവെച്ചിട്ടുള്ളത്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന Read More …

ശബരിമലയില്‍ ഇന്ന് ഉത്രാട സദ്യ

പത്തനംതിട്ട: ഓണം പ്രത്യേക പൂജകള്‍ക്കായി ശബരിമല നട ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണ് ക്ഷേത്ര നട തുറന്നത്. പ്രത്യേക പൂജകള്‍ക്കുശേഷം ശബരിമലയില്‍ ഇന്ന് ഉത്രാട സദ്യ നടക്കും. 19 കൂട്ടം വിഭവങ്ങള്‍ കൂട്ടിയാണ് ഉത്രാടസദ്യ ഒരുക്കുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് അയ്യനെകാണാന്‍ സന്നിധാനത്തെത്തിയിരിക്കുന്നത്. ഓണം പൂജകളില്‍ Read More …