യുവാവ് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് ഓടി; പ്രതി പോലീസ് പിടിയിലായത് 30 മിനിറ്റിനുള്ളില്‍
തിരുവനന്തപുരം: വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി 30 മിനിറ്റിനുള്ളില്‍ പോലീസ് പിടിയില്‍. പുളിയറക്കോണം സ്വദേശി റോബി(28) ആണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്. രാവിലെ എട്ടുമണിയോടെ തകരപറമ്ബിന് സമീപം വച്ച് വഴിയാത്രക്കാരിയായ സൗദാബീവിയുടെ പിന്നാലെ നടന്ന് വന്ന് മൂന്നു പവന്‍ മാല പൊട്ടിച്ച് ഓടുകയായിരുന്നു റൊബി. തുടര്‍ന്ന് സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. Read More …
