വാഹനാപകടം: വിവാഹത്തിന് നാല് ദിവസം മാത്രം ശേഷിക്കെ യുവാവ് മരിച്ചു

മലപ്പുറം: കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കുറ്റിപ്പറമ്ബ് സില്‍ക്പാലം ചെങ്ങോട്ട് പൂന്തോട്ടത്തില്‍ ദീപക് (32) ആണ് മരിച്ചത്.വിവാഹത്തിന് നാലു ദിവസം മാത്രം ശേഷിക്കെയാണ് ദീപക് മരിച്ചത്. രാമനാട്ടുകരയില്‍നിന്ന് കോഴിക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും അതേ ദിശയിലേക്കു പോകുകയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ലോറിക്കു പിന്നില്‍ കെട്ടിവലിച്ചു കൊണ്ടു പോവുകയായിരുന്ന കോണ്‍ക്രീറ്റ് മിക്സര്‍ ശരീരത്തിലൂടെ കയറിയിറങ്ങി. Read More …

ആര്‍.സി.ഇ.പി കരാറില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന് സംസ്ഥാനതല കാര്‍ഷിക വികസന സമിതി യോഗം

തിരുവന്തപുരം : കേരളത്തിന്റെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) കരാര്‍ ഒപ്പിടുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് സംസ്ഥാനതല കാര്‍ഷിക വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്ബ് സംസ്ഥാനങ്ങളുമായും പാര്‍ലമെന്‍റിലും ചര്‍ച്ച ചെയ്യണമെന്ന് യോഗത്തിന് ശേഷം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. Read More …

ഉപരോധം നീക്കിയിട്ട് മതി കൂടിക്കാഴ്ച: ട്രംപിനോട് റൂഹാനി

തെഹ്‌റാന്‍/ ബിയറിറ്റസ്അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളെല്ലാം അവസാനിപ്പിച്ചിട്ടുമതി പരസ്പരമുള്ള കൂടിക്കാഴ്ചയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ മറുപടി. ഫ്രാന്‍സിലെ ജിഏഴ് ഉച്ചകോടിക്കിടെയാണ് ഇറാനുമായി ചര്‍ച്ചനടത്താനുള്ള സന്നദ്ധത ട്രംപ് പ്രകടിപ്പിച്ചത്.  തുറന്ന മനസ്സോടെയുള്ള കൂടിക്കാഴ്ചയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച ഉപരോധമെല്ലാം എടുത്തുകളയണം. ആണവായുധം വികസിപ്പിക്കുക എന്ന അമേരിക്കയെ എക്കാലത്തും ഭയപ്പെടുത്തുന്ന പരിപാടി വേണ്ടെന്ന് Read More …

കശ്മീരില്‍ പോയി തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി: വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് Read More …

സിസ്റ്റര്‍ ലൂസിക്കെതിരെ എടുത്ത നടപടി നിയമാനുസൃതമെന്ന് സിറോ മലബാര്‍ സിനഡ്

സിസ്റ്റര്‍ ലൂസി ക്കെതിരെ എതിരെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് ജനറാള്‍ എടുത്ത നടപടി നിയമാനുസൃതമെന്ന് സീറോ മലബാര്‍ സിനഡ്. സിനഡ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് സിനഡ് ഇക്കാര്യം വ്യക്തമാക്കിയത്. സേവ് അവര്‍ സിസ്റ്റേഴ്‌സ്‌ ഫോറം ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും സഭാ സിനഡ് അറിയിച്ചു. കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് ഫ്രാന്‍സിസ്കന്‍ Read More …

പാ​ലാ​യി​ല്‍ ആ​രെ​ന്ന് ജോ​സ് കെ.​മാ​ണി​യും ജോ​സ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​നി​ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ലാ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജോ​സ് കെ.​മാ​ണി​യും പി.​ജെ. ജോ​സ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി സ്ഥാ​നാ​ര്‍​ഥി​യെ നി​ശ്ച​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സി​പി​എം തെ​റ്റു​തി​രു​ത്ത​ല്‍ രേ​ഖ സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മൗ​നം വെ​ടി​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പസടക്കം കശ്മീര്‍ വിഷയത്തിലെ ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പ്പിച്ച പത്തോളം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കശ്മീരിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വീട്ടു തടങ്കലുകളും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. കരുതല്‍ തടങ്കലില്‍ കഴിയുന്ന സി.പി.എം. നേതാവും കശ്മീരിലെ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി Read More …

ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം

ശ്രീനഗര്‍: പാകിസ്താന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. പുല്‍വാമയില്‍ രണ്ട് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് ആറര മണിക്കാണ് സംഭവം. പാകിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് നേരെ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. അതിനിടെ, പുല്‍വാമയില്‍ രണ്ട് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി Read More …