ധാര്‍മ്മികതയുണ്ടെങ്കില്‍ ശ്രീറാം രാജിവച്ച്‌ പുറത്ത് പോകണം : മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍ രംഗത്ത് . ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം ഇടതുപക്ഷ സര്‍ക്കാരിനില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് സംഭവിച്ചെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു . കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമന്‍ . ധാര്‍മ്മികതയുണ്ടെങ്കില്‍ ശ്രീറാം Read More …

സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 26,600 രൂപയും ഗ്രാമിന് 3,325 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തരവിപണിയിലെ വിലവര്‍ദ്ധനയാണ് ആഭ്യന്തരവിപണിയിലും വിലകൂടാന്‍ കാരണം. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,452 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 20ശതമാനത്തിന്റെ വര്‍ദ്ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍വിപണിയില്‍ സ്വര്‍ണ്ണവില Read More …

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, കാശ്മീരിനെ രണ്ടായി വിഭജിച്ചു: ജനാധിപത്യത്തിലെ കറുത്തദിനമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി, ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു Read More …

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച്‌ അപകടം ; നിരവധിപേര്‍ക്ക് പരുക്ക്

പത്തനംത്തിട്ട: വടശ്ശേരിക്കരയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരുക്കേറ്റു . ആങ്ങമൂഴി അടൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .ആരുടെയും നില ഗുരുതരമല്ല.

‘ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല’; ജമ്മുകാശ്മീരില്‍ അകാരണമായി വീട്ടുതടങ്കലിലായ നേതാക്കള്‍ക്ക് പിന്തുണയുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ അകാരണമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എംപി. ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോരുത്തരും കാശ്മീരിലെ മുഖ്യധാര നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ ഐക്യദാര്‍ഢ്യം. പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. തങ്ങളുടെ ശബ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീരില്‍ എന്താണ് Read More …

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം ; ഡി​ജി​പി ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും

തി​രു​വ​ന​ന്ത​പു​രം: സര്‍വേ ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച്‌ പ്രമുഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​ര്‍ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ ഇന്ന് ഇ​ന്‍റ്ന് റി​പ്പോ​ര്‍​ട്ട് സമര്‍പ്പിക്കും . ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് റിപ്പോര്‍ട്ട് നല്‍കുന്നത് . ശ്രീ​റാ​മി​ന്‍റെ അറസ്റ്റും ആ​ശു​പ​ത്രി​വാ​സ​വും ജ​യി​ലി​ലെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടും തുടങ്ങിയ കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊണ്ടായിരിക്കും റിപ്പോര്‍ട്ട് കൈമാറുന്നത്. അതേസമയം , ശ്രീറാം Read More …

ശിഹാബ് തങ്ങളുടെ വാച്ചുകളുടെ പരിപാലകന്‍ വീണ്ടും പാണക്കാട്ട്‌

മലപ്പുറം- ആ വാച്ചുകള്‍ ഒരിക്കലും നിലക്കരുതെന്ന് നിസാറുദ്ദീന് നിര്‍ബന്ധമുണ്ട്. തിരുവനന്തപുരത്തു നിന്ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ അദ്ദേഹം എത്തിയത് ഈ നിര്‍ബന്ധം മൂലമാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മ ദിനത്തിലാണ് ഇത്തവണ നിസാറുദ്ദീന്‍ കൊടപ്പനക്കലില്‍ എത്തിയത്. ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലെ വാച്ചുകള്‍ റിപ്പയര്‍ ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിയായ നിസാറുദ്ദാനായിരുന്നു. തങ്ങള്‍ Read More …

മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍ അന്തരിച്ചു

മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ഐ തങ്ങള്‍(76) അന്തരിച്ചു. രാവിലെ 9.30ഓടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഞായറാഴ്ച രാവിലെ 7.30 ന് മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഉച്ചക്ക് പന്ത്രണ്ടുമണിമുതല്‍ എടവണ്ണ പത്തംപിരിയത്തെ വസതിയില്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കും. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുന്‍പത്രാധിപരുമായിരുന്നു. വര്‍ത്തമാനം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, Read More …