കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരം: ഡീന്‍ കുര്യാക്കോസ്

 കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ പ്രവര്‍ത്തിക്കുന്നവരാണ്. ദേശീയ രാഷ്ട്രീയത്തിന് കേരളം സംഭാവന ചെയ്ത എ.കെ.ആന്റണിയുടെയും കെ.സി.വേണുഗോപാലിന്റെയും മഹത്വം തിരിച്ചറിയാത്തവരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. Read More …

അനന്ത്നാഗ് ഭീകരാക്രമണം : വീര മൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ജമ്മു : അനന്ത്നാഗ് ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ശ്രീനഗറില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങളില്‍ സൈനിക മേധാവിമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അനന്ത്നാഗ് കെപി റോഡില്‍ പെട്രോളിങ്ങിനിടെ സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടി ഉതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ Read More …

പരിസ്ഥിതി വിഷയങ്ങളില്‍ ലേഖനമെഴുതാന്‍ സ്‌കൂള്‍ കുട്ടികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം : പരിസ്ഥിതി സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ ലേഖനമോ കത്തോ ഉപന്യാസമോ പ്രസംഗമോ എഴുതി അയച്ചുനല്‍കാന്‍ സ്‌കൂള്‍ കുട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. കേരളത്തിലെ 43 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് അയച്ച കത്തിലാണ് ഈ ആഹ്വാനം. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മുഖ്യമന്ത്രിയുടെ കത്ത് ഓരോ കുട്ടിക്കും നല്‍കി വരികയാണ്. എല്‍.പി. -യു.പി വിഭാഗം Read More …

ബഹിഷ്‌കരിക്കാന്‍ ആഹ്വാനം: വിവാദ ഫോണ്‍ സംഭാഷണത്തില്‍ ഖേദപ്രകടനവുമായി പി.സി ജോര്‍ജ്‌

തിരുവനന്തപുരം: വിവാദഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഖേദപ്രകടനവുമായി പി.സി. ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ മാസമാണ് പി.സി ജോര്‍ജിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദമായ ഫോണ്‍ സംഭാഷണം പ്രചരിച്ചത്.ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ശേഷം ഖേദപ്രകടനം സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പി.സി. ജോര്‍ജ് പോസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാല്‍ Read More …

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാത്തവരെ കണ്ടെത്തുമെന്ന് പ്രിയങ്ക ഗാന്ധി

ലക്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാത്തവരെ താന്‍ കണ്ടെത്തുമെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇവിടെ ഒരു പ്രസംഗം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടാന്‍ ഞാന്‍ സത്യം തുറന്നു പറയേണ്ടിവരും. സോണിയ ഗാന്ധിയുടെ കഴിവും റായ്ബറേലിയിലെ വോട്ടര്‍മാരുടെ സഹായത്താലുമാണ് Read More …

ദുബായിലെ സ്കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നു ; രക്ഷിതാക്കള്‍ ആശങ്കയില്‍

ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് വിവരം അറിയിച്ച്‌ തുടങ്ങി .2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് ദുബായ് ഭരണകൂടം വിലക്കിയിരുന്നു . ഇതിന്റെ കാലാവധി പൂര്‍ത്തിയാവുന്നതോടെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് സ്കൂള്‍ അധികൃതരുടെ നീക്കം . ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് Read More …

സിഒടി നസീര്‍ വധശ്രമക്കേസ്: പോലീസിന് മുന്നറിയിപ്പുമായി കെ സുധാകരന്‍!

തലശ്ശേരി: സിപിഎം വിമത നേതാവ് സിഒടി നസീറിനെതിരെ നടന്ന വധ ശ്രമക്കേസില്‍ പോലീസിന് അന്ത്യശാസനവുമായി കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരന്‍. സംഭവത്തില്‍ എന്‍എന്‍ ഷംസീറിനെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമം കൈയ്യിലെടുക്കാന്‍ മടിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീഷന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടക്കുന്ന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. എഎന്‍ Read More …

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം

ലണ്ടന്‍: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. തായ്വാന്‍, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെയാണു ആക്രമണമുണ്ടായത്.കപ്പലുകളില്‍ സ്‌ഫോടനം നടന്നുവെന്നും തീപിടിച്ചുവെന്നും ഉമസ്ഥരായ കമ്ബനികളാണ് അറിയിച്ചത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനായിരുന്നു സന്ദേശം. മേഖലയില്‍ യുഎസ് നാവികസേനയുടെ കപ്പലുകളുണ്ടെന്നും ഉടന്‍ സഹായമെത്തിക്കുമെന്നും അറിയിച്ചു.കപ്പലുകള്‍ക്ക് നേരയുണ്ടായ ആക്രമണം അമേരിക്കയും ബ്രിട്ടനും സ്ഥിരീകരിച്ചു. സൗദിയിലെ അല്‍ ജുബൈല്‍ തുറമുഖത്ത് Read More …