മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും

കോഴിക്കോട്: ജില്ലയില്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലയ് 31 വരെയുള്ള 52 ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ (22 കി.മി) ദൂരത്തിലാണ് ട്രോളിംഗ് നടപ്പാക്കുക. മത്സ്യപ്രജനന കാലത്ത് ട്രോളിംഗ് നടപ്പാക്കുന്നതിലൂടെ മത്സ്യസമ്ബത്ത് സംരക്ഷിക്കുന്നതിനായി നടത്തുന്ന ട്രോളിംഗിന് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള Read More …

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് ; സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്തു

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പതിനൊന്ന് പ്രതികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ള സാഹചര്യത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സിബിഐ ശേഖരിച്ചു. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെതിരെയും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ ഇടനിലക്കാരനായ Read More …

സര്‍ക്കാരിന്റെ ആക്രമണവും ഭീകരരുടെ പ്രത്യാക്രമണവും; മരണ സംഖ്യ 21 ആയി

ഡമാസ്‌കസ് : തീവ്രവാദികളുടെ താവളമായ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. ആലെപ്പോ പ്രവിശ്യയിലെ കഫര്‍ ഹലാബ് ഗ്രാമത്തിലെ തിരക്കേറിയ തെരുവില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഒരു ആശുപത്രിയിലും ബോംബ് പതിച്ച്‌ കനത്ത നാശമുണ്ടായി. ജനത്തിരക്കേറിയ തെരുവുകളിലും ആശുപത്രികളിലും മറ്റും ബോംബ് പതിച്ചതില്‍ Read More …

സംസ്ഥാനത്ത് സ്‌കൂള്‍തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്‌കൂള്‍തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. റംസാന്‍ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. സ്‌കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷം സ്‌കൂള്‍ തുറക്കല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നല്‍കി. ജൂണ്‍ മൂന്നിന് മധ്യവേനല്‍ അവധി കഴിഞ്ഞ് Read More …

കുവൈറ്റിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നു

കുവൈറ്റ്: കുവൈറ്റിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നു. നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. കുവൈറ്റിലേക്ക് വരുന്നതിനു മുന്നോടിയായി നാട്ടില്‍ നടത്തുന്ന ആരോഗ്യ ക്ഷമത പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. 2017, 2018 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അടക്കം എത്തിയ നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. 2017 Read More …

കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഒരു മാസത്തേക്ക്‌ ചാനല്‍ വിലക്ക്‌; രാഹുലിന്‌ മൗനം

ന്യൂഡല്‍ഹി : ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് വക്താക്കള്‍ പോകേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പ്രതിനിധികളെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് Read More …

കുമ്മനം രാജശേഖരനെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചു; മന്ത്രിസഭയില്‍ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച്‌ പരാജയപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചു. ഇതോടെ കുമ്മനം മന്ത്രിസഭയില്‍ ഉണ്ടാകും എന്ന പ്രചരണത്തിന്‌ സാധ്യതയേറി. പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞ ഇന്ന്‌ നടക്കാനിരിക്കെയാണ് കുമ്മനത്തെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചിരിക്കുന്നത്. രാവിലെയുള്ള ഫ്ലൈറ്റില്‍ കുമ്മനം ഡല്‍ഹിക്ക്‌ പോയി.  നേരത്തേ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം Read More …

കൊല്ലത്ത് അമ്മയെ ബലാത്സംഗം ചെയ്ത മകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മറവി രോഗം ബാധിച്ച അമ്മയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.