ഉറങ്ങിക്കിടന്ന ദളിത് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ചു

ഉന്നാവോ: സഫിപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. വീട്ടുകാര്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന 12 വയസുള്ള ദളിത് പെണ്‍കുട്ടിയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തട്ടികൊണ്ടുപോയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രി വീടിനു പുറത്തായിരുന്നു പെണ്‍കുട്ടിയും കുടുംബവും ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ പെണ്‍കുട്ടിയെ കാണാതായ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗ്രാമത്തിന് സമീപം പെണഅ#കുട്ടിയുടെ Read More …

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി : രാജിസന്നദ്ധത അറിയിച്ചതായി സൂചന

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡന പരാതി പാര്‍ട്ടിയെ നാണം കെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. മകനെതിരായി ഉയര്‍ന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ താന്‍ മാറിനില്‍ക്കാമെന്നാണ് കോടിയേരി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ Read More …

ഫോണിലൂടെ അ​ശ്ലീ​ല സംഭാഷണം ; ന​ട​ന്‍ വി​നാ​യ​കന് ജാമ്യം

ക​ല്‍​പ്പ​റ്റ: ഫോ​ണി​ല്‍ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ന്‍ വി​നാ​യ​കന് ജാ​മ്യം അനുവദിച്ചു . ഇ​ന്നു രാ​വി​ലെയാണ് അ​ഭി​ഭാ​ഷ​ക​നും ജാ​മ്യ​ക്കാ​ര്‍​ക്കു​മൊ​പ്പം വിനായകന്‍ ക​ല്‍​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എത്തി ജാമ്യം എടുത്തത് ​. അ​ന്വേ​ഷ​ണ​സം​ഘം വി​നാ​യ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഏ​പ്രി​ല്‍ 18നു ​യു​വ​തി ക​ല്‍​പ്പ​റ്റ​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് കേസിനാസ്പദമായ സംഭവം നടന്നത് . കോ​ട്ട​യം പാ​മ്ബാ​ടി സ്വ​ദേ​ശി​നി​യാ​യ ദ​ളി​ത് ആ​ക്ടി​വി​സ്റ്റ് Read More …

കസ്റ്റഡി മരണക്കേസ് ; സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

ജാംനഗര്‍: 1990 ലെ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ജാംനഗര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കുമെതിരെ ശിക്ഷ വിധിച്ചത്. ബിജെപി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്തില്‍ കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനും മറ്റ് ആറു പൊലീസുകാര്‍ക്കുമെതിരെ സെഷന്‍സ് കോടതി കൊലക്കുറ്റം Read More …

കല്ലട ബസിലെ പീഡനശ്രമം ; സഹയാത്രികന്റെ മൊഴി പുറത്ത്

മലപ്പുറം: കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ച സംഭവത്തില്‍ സഹയാത്രികന്റെ മൊഴി പുറത്ത്. ബര്‍ത്തില്‍ കിടന്നുറങ്ങിയപ്പോള്‍ പ്രതി ഇടുപ്പില്‍ കയറിപിടിച്ചുവെന്ന് യുവതി പറഞ്ഞു. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്ന ശബ്ദം കേട്ടാണ് താനും മറ്റ് യാത്രക്കാരും ഉണര്‍ന്നത്. ഡ്രൈവര്‍ മാപ്പ് പറയുന്നുണ്ടായിരുന്നുവെന്നും യാത്രക്കാരന്‍ പറഞ്ഞു.

കെ മുരളീധരനെതിരായ കേസ് പിന്‍വലിക്കില്ല; കുമ്മനം ഉറച്ചു തന്നെ; വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞടുപ്പ് വൈകും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ മുരളീധരന്‍ ബാധ്യതകള്‍ മറച്ചുവെച്ചെന്ന് ആരോപിച്ച്‌ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇതോടെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകുമെന്ന് ഉറപ്പായി. കെ മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങവെയാണ് അനിശ്ചിതത്വം വന്നുചേര്‍ന്നിരിക്കുന്നത്. കെ മുരളീധരന്‍ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി Read More …

അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

 അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച എന്‍.കെ. ഷരീഫിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്ബാലോട് മെട്ടയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂണ്‍ 13ന് ആണ് അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം കാണാതായ Read More …

പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച്‌​ ചിന്തിക്കരുതെന്ന്​ മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച്‌​ ചിന്തിക്കരുതെന്ന്​ പ്രധാനമ​ന്ത്രി നരേ​ന്ദ്രമോദി. ക്രിയാത്​മക പ്രതിപക്ഷമായി സഭാ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടുമെന്നാണ്​ പ്രതീക്ഷ. പാര്‍ലമ​െന്‍റില്‍ പ്രതിപക്ഷത്തിന്‍െറ പങ്കിനെ സര്‍ക്കാര്‍ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരോടൊപ്പം എല്ലാവരുടെയും വികസനമെന്നതാണ്​​ എന്‍.ഡി.എ സര്‍ക്കാറിന്‍െറ നയം. പാര്‍ലമ​െന്‍റില്‍ കൂടുതല്‍ വനിതാ അംഗങ്ങള്‍ എത്തിയതില്‍ സന്തോഷമുണ്ട്​. ജനങ്ങളുടെ പ്രതീക്ഷകള്‍ നി​റവേറ്റാന്‍ എം.പിമാര്‍ക്ക്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്​തമാക്കി. Read More …