പച്ചക്കറിക്ക് പൊന്നും വില കൊടുക്കണം

തൃശ്ശൂരില്‍ പച്ചക്കറിക്ക് വില കുതിച്ചുയരുന്നു. മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലും കര്‍ണാടകത്തിലും വിളവെടുപ്പ് മന്ദഗതിയിലായി . പച്ചക്കറിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ ഉള്ള കാരണം. പച്ചക്കറി വ്യാപാരികളുടെ വിലയിരുത്തലില്‍ ഇനിയും വില കുതിച്ചുയരുകയും അടുത്ത ഒരു മാസക്കാലത്തേക്ക് ഇതേ സ്ഥിതി തുടരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കിലോയ്ക്ക് 120 രൂപ വിലയുള്ള ബീന്‍സ് ആണ് പച്ചക്കറികളുടെ Read More …

ഇമ്മാതിരി പ്രചാരണവുമായി വന്നാല്‍ കര്‍ശന നടപടി, മോഹനന്‍ വൈദ്യരടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കൊച്ചി: നിപയ്ക്ക് പ്രകൃതി ചികിത്സയുണ്ടെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണത്തിനിറങ്ങിയ ജേക്കബ് വടക്കഞ്ചേരിയടക്കമുള്ളവര്‍ക്തെിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ‘ചിലയാളുകള്‍ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനന്‍ വൈദ്യര്‍ എന്നയാള്‍ എവിടെ നിന്നോ പെറുക്കി Read More …

നിപ ബാധ: കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ സംസ്ഥാന ആരോഗ്യമ മന്ത്രിയെ കെ.കെ ഷൈലജയെ കാണും. കേന്ദ്ര സഹായം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച. അതേസമയം നിപ പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. നിപയെ കുറിച്ച്‌ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ Read More …

നിപ പ്രതിരോധം; കേരളത്തിന് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍

ദില്ലി: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. എയിംസില്‍ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തില്‍ കേരളത്തിലെത്തിക്കും. കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനമായി. ഇത് വഴി രോഗ പ്രതിരോധ Read More …

നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ച്‌ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍

കെ.എസ്.ആര്‍.ടി.സി. ബസില്‍വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസില്‍ തന്നെ യാത്രചെയ്തു ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. കായംകുളത്തുനിന്ന കരുനാഗപ്പള്ളിയിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവം . ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ശിവന്‍ പിള്ള(69)യ്ക്കാണ് ബേസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടത് . തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ശിവന്‍ പിള്ളയും ഭാര്യയും. ഇരുവരും Read More …

മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനം വീണ്ടും വഴിതെറ്റി ; എസ്‌ഐക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടിവാഹനം വീണ്ടും വഴിതെറ്റി. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐയേയും രണ്ട് പൊലീസ് ഡ്രൈവര്‍മാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി ട്രാഫിക് എസ് ഐ ഗണേശന്‍, ഇവിടത്തെ ഡ്രൈവര്‍ ബൈജു, മാറാട് സ്‌റ്റേഷനിലെ ഡ്രൈവര്‍ സത്യനേശന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അകമ്ബടിപോയ മാറാട് Read More …

യുഎഇയിലെ ആദ്യ ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ് യൂസഫലിക്ക്

മനാമ: യുഎഇയിലെ ആദ്യ ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക്. വന്‍കിട നിക്ഷേപകര്‍ക്കും പ്രതിഭകള്‍ക്കും സ്ഥിരതാമസത്തിനായി യുഎഇ ആവിഷ്‌കരിച്ചതാണ് ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ്. അബുദാബിയില്‍ നടന്ന ചടങ്ങില്‍ താമസ, വിദേശകാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് സലെം അല്‍ ഷംസി കാര്‍ഡ് കൈമാറി. മൊത്തം നിക്ഷേപം Read More …

ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത കേസ് ; മുഖ്യപ്രതിയെ പെരുമ്ബാവൂരില്‍ നിന്നും പിടികൂടി

പെരുമ്ബാവൂര്‍: ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് പെരുമ്ബാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തു . ഒ‍ഡീല്‍ സ്വദേശി ബിജയകുമാര്‍ ബെഹ്റയാണ് പിടിയിലായത്. കേരള ഒഡീഷ പൊലീസ് ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത് . ഒരുമാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഇയാള്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം മകളെ Read More …