നിപ പ്രതിരോധ പ്രവര്‍ത്തനം; സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷം

കൊച്ചി: സംസ്ഥാനത്ത് നിപബാധയ്ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എറണാകുളം ഗസ്റ്റ്ഹൗസില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കണ്ടു ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമൂഹമാധ്യമങ്ങളിലൂടെ നിപയെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിയെ കണ്ടത്. Read More …

രാമ സ്തുതിയില്‍ നിന്നും സീതയെ ബിജെപി നീക്കം ചെയ്തുവെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യഥാര്‍ത്ഥ രാമ സ്തുതിയായ ജയ് സിയാ റാമില്‍ നിന്നും സീതയെ ബിജെപി ഒഴിവാക്കിയെന്ന് മമത കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വച്ച്‌ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമത. ബിജെപി പറയുന്നതാണ് ജനങ്ങള്‍ എഴുതുന്നത്. ഉത്തര്‍പ്രദേശില്‍ ജയ് സിയാ റാം എന്നാണ് ഉപയോഗിക്കുന്നത്. രാമനെയും സീതയെയും ഒരു Read More …

കേരളത്തില്‍ വീണ്ടും നിപ്പ;സ്ഥിരീകരിച്ച്‌ ആരോഗ്യ മന്ത്രി,കൊല്ലത്ത് മൂന്ന് പേര്‍ നിരീക്ഷണത്തില്‍

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ തന്നെയെന്ന് സ്ഥിരീകരണം. പൂനെ വയറോളജി ലാബില്‍ നിന്നും ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.പറവൂര്‍ സ്വദേശിയായ യുവാവാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നിപയെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ആരോഗ്യ വകുപ്പ് ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ Read More …

‘ഇവിടെയാണ് മോദിയും ടീമും വ്യത്യസ്തമാവുന്നത്’; നിപയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കെ സുരേന്ദ്രന്‍

കേരളത്തില്‍ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വര്‍ഷം തികയുന്നു. എന്നാല്‍ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളം നമ്ബര്‍ വണ്‍ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികള്‍ Read More …

പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നു, താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കും: എ.പി.അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ എ.പി.അബ്ദുള്ളക്കുട്ടി രംഗത്ത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ തന്നെ നില്‍ക്കുകയാണെന്നും താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വിവേകമില്ലാത്ത തീരുമാനമാണ് പാര്‍ട്ടിയുടേത്. ഇത് വെറും വികാരത്തിന്റെ പുറത്താണ് എടുത്തത്. താനല്ല കോണ്‍ഗ്രസ് നേതാക്കളാണ് അവസരവാദികള്‍. മോദി Read More …

കെ​വി​നെ പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്ന​തെ​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ മൊ​ഴി

കോ​ട്ട​യം: കെ​വി​നെ പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ മൊ​ഴി. മു​ങ്ങു​ന്ന സ​മ​യ​ത്ത് കെ​വി​ന് ബോ​ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി.  അ​ര​യ്ക്കൊ​പ്പം വെ​ള്ള​മു​ള്ള പു​ഴ​യി​ല്‍ കെ​വി​ന്‍ സ്വ​മേ​ധ​യാ മു​ങ്ങി മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. ശ്വാ​സ​കോ​ശ​ത്തി​ല്‍ എ​ത്തി​യ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ മൊ​ഴി.  ബോ​ധ​ത്തോ​ടെ ഒ​രാ​ളെ മു​ക്കി​യാ​ല്‍ മാ​ത്ര​മേ ഇ​ത്ര​യും വെ​ള്ളം ഒ​രാ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍ ക​യ​റൂ Read More …

അമ്ബലക്കമ്മിറ്റിക്കാര്‍ നോമ്ബു തുറ വിഭവങ്ങള്‍ ഒരുക്കുന്ന വീഡിയോ പുറത്ത്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്ബു തുറയൊരുക്കിയ അമ്ബലക്കമ്മിറ്റിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി. പരസ്പര സ്നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും മാതൃകയാണ് ഇവര്‍. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ ഈ മതസൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക’ എന്ന കുറിപ്പോടു കൂടി പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത് ‘ഏറനാട്ടിലെ ഒരു അമ്ബല കമ്മറ്റിയാണ്. കുട്ടികളും യുവാക്കളുമുള്‍പ്പെടുന്ന സംഘം ഭക്ഷണം പാകം Read More …

നിപ സംശയം: ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി; “ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രതയാണ് വേണ്ടത്”

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ Read More …