എ.പി അബ്‌ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എ.പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വിവാദ പോസ്‌റ്റിനെ തുടര്‍ന്ന് അബ്‌ദുള്ളകുട്ടിയോട് കെ.പി.സി.സി വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശവും, നല്‍കിയ വിശദീകരണം പരാഹാസരൂപേണെയാണെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More …

നിപ്പാ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതെങ്ങനെ? രോഗം പകരുന്നതെങ്ങനെ? മുന്‍കരുതലെടുക്കാം ഭയക്കാതെ!

കോഴിക്കോട്: എറണാകുളത്ത് ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധയാണെന്ന സംശയം ഉയര്‍ന്നതിനു പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കടുത്ത പനിയുമായി കൊച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിക്കാണ് നിപ്പാ ലക്ഷണങ്ങള്‍ കണ്ടത്. അതേസമയം, നിപ്പാ സ്ഥിരീകരിക്കാന്‍ ഇനിയും പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവരേണ്ടതുണ്ട്. അതിനിടയ്ക്ക് അനാവശ്യമായ ഭയമോ വ്യാജപ്രാരണങ്ങളില്‍ ഭാഗമാകാതിരിക്കാനോ എല്ലാവരും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതേസമയം, Read More …

ഒമാനില്‍ വീടിന് തീപിടിച്ച്‌ സ്ത്രീയും രണ്ട് കുട്ടികളും മരിച്ച സംഭവം; 3 പേരെ അറസ്റ്റ് ചെയ്തതായി പേലീസ്

മസ്‌കത്ത്: ഒമാനില്‍ വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് സ കുട്ടികളും മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പോലീസാണ് അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. ബഹ് ല വിലായത്തില്‍ വീടിന് തീപിടിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. സംഭവസ്ഥലത്തെത്തി ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. Read More …

പരാതി പറയാനെത്തിയ എന്‍ സി പി പ്രാദേശിക വനിതാ നേതാവിനെ ബി ജെ പി എം എല്‍ എ അടിച്ചുവീഴ്ത്തി; നിലത്തുവീണപ്പോള്‍ തൊഴിച്ചു; പ്രവര്‍ത്തകരും മര്‍ദിച്ചു

ഗുജറാത്ത്: പരാതി പറയാനെത്തിയ എന്‍.സി.പി പ്രാദേശിക വനിതാ നേതാവിനെ ബി.ജെ.പി എം.എല്‍.എ അടിച്ചുവീഴ്ത്തിയതായി പരാതി. ഇതിനിടെ നിലത്തുവീണ യുവതിയെ എം.എല്‍.എ തൊഴിച്ചു. എം.എല്‍.എയ്ക്കൊപ്പമുണ്ടായിരുന്ന ആളുകളും യുവതിയെ മര്‍ദിച്ചു. ഗുജറാത്തിലെ നരോഡയില്‍ ഞായറാഴ്ചയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.  നീതു തേജ്വാനി എന്ന എന്‍.സി.പി പ്രാദേശിക വനിതാ നേതാവിന് നേരെയാണ് ആക്രമണം നടന്നത്. പ്രാദേശികമായ ഒരു പ്രശ്നം പരിഹരിക്കുന്നതിനാണ് Read More …

ഇ​ന്ത്യ​ന്‍ സ്വദേശി യു.​എ​ന്‍ ഡെ​പ്യൂ​ട്ടി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ര്‍

ന്യൂ​യോ​ര്‍​ക്​: ഇ​ന്ത്യ​ന്‍ സ്വദേശി അ​നി​ത ഭാ​ട്ടി​യ​യെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ലിംഗസമത്വ, സ്​ത്രീശാക്​തീകരണ വിഭാഗത്തിലെ ഡെ​പ്യൂ​ട്ടി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​റാ​യി നി​യ​മി​ച്ചു. യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​േ​ന്‍​റാ​ണി​യോ ഗു​​ട്ടെ​റ​സാ​ണ്​ ഈ പദവിയിലേക്ക് നി​യ​മി​ച്ച​ത്. ​െകാ​ല്‍​ക്ക​ത്ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന്​ ച​രി​ത്ര​ബി​രു​ദം നേ​ടി​യ അ​നി​ത, യേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നാ​ണ്​ രാ​ഷ്​​ട്ര​മീ​മാം​സ​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേടിയത് .

രണ്ടു പലസ്തീന്‍ യുവാക്കള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

ജെറൂസലം: രണ്ട് ഫലസ്തീന്‍ യുവാക്കള്‍ വിവിധ സ്ഥലങ്ങളിലായി ഇസ്രയേല്‍ സൈന്യത്തി​െന്‍റ വെടിയേറ്റ് മരിച്ചു. വെസ്റ്റ് ബാങ്കില്‍നിന്നുള്ള 16കാരനായ അബ്ദുല്ല ലോയ് ഗൈഥാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് അല്‍-അഖ്സ പള്ളിയിലേക്ക് പോകാന്‍ ചെക്ക്പോസ്റ്റ് മറികടക്കാന്‍ ശ്രമിച്ച ഗൈഥിനു നേരെ ഇസ്രയേല്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു.നെഞ്ചില്‍ വെടിയേറ്റാണ് മരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേല്‍ Read More …

പകര്‍ച്ചപ്പനി പടരുന്നു; 8 വയസുള്ള പെണ്‍കുട്ടി എച്ച്‌ വണ്‍ എന്‍വണ്‍ ബാധിച്ച്‌ മരിച്ചു

പത്തനംതിട്ട: പനിഭീതിയില്‍ പത്തനംതിട്ട, കഴിഞ്ഞ ആഴ്ചയാണ് എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടി മരിച്ചത്. ഇതേ തുടര്‍ന്നാണ് ജില്ലയില്‍ മുഴുവന്‍ പ്രതിരോധ പ്രവ‍ര്‍ത്തനങ്ങളും ശുചികരണവും ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിച്ച്‌ Read More …

കാസര്‍ഗോഡ് എംപിയെന്ന നിലയില്‍ ബിജെപിയോട് ശത്രുതയില്ല; രാജ് മോഹന്‍ ഉണ്ണിത്താന്‍

ന്യൂഡല്‍ഹി ; ബിജെപിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. കാസര്‍ഗോഡ് എംപിയെന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദേഹത്തിന്റെ പ്രതികരണം. എംപിയെന്ന നിലയില്‍ കേരളത്തിലെ പൊതുപ്രശ്നങ്ങളില്‍ ഇടപെടുമെന്ന് ചാലക്കുടി എംപി ബെന്നി ബഹനാനും പ്രതികരിച്ചു. ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് തൃശൂര്‍ Read More …