ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് കനകദുര്‍ഗ

മലപ്പുറം : ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിക്കുക.ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കനകദുര്‍ഗ പരാതി നല്‍കിയത്. താന്‍ ഭര്‍തൃവീട്ടിലെത്തിയപ്പോള്‍, ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കനകദുര്‍ഗയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ Read More …

പ്രിയനന്ദനെതിരെ കേസെടുക്കണം; ആവശ്യമുന്നയിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി

ആലപ്പുഴ: സംവിധായകന്‍ പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ച്‌ ആലപ്പുഴ സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തെ തുടര്‍ന്ന് അയ്യപ്പനെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെയാണ് പ്രിയനന്ദനെതിരെ ഹര്‍ജി. കേസ് എടുക്കണമെന്ന ആവശ്യമുന്നയിച്ച്‌ പൂച്ചാക്കല്‍ പൊലീസില്‍ ഇയാള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പ്രിയനന്ദനെതിരായ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ അന്വേഷണം Read More …

യുക്രെയ്ന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അധ്യക്ഷനായി എപ്പിഫാനിയോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു

യുക്രെയ്ന്‍ :റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് സ്വതന്ത്രമായ യുക്രെയ്ന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അധ്യക്ഷനായി എപ്പിഫാനിയോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. സെന്റ് സോഫിയാ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ ഉന്നത ഉദ്യോഗസ്ഥരുമൊത്ത് പങ്കെടുത്തു.

മോദി വാക്ക് പാലിച്ചില്ലെങ്കില്‍ പത്മഭൂഷണ്‍ തിരികെ നല്‍കും: അണ്ണാ ഹസാരെ

റാലേഗണ്‍ സിദ്ധി: രാജ്യത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോദി സര്‍ക്കാര്‍ നിറവേറ്റിയില്ലെങ്കില്‍ തന്റെ പത്മഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. അഴിമതിക്കെതിരെയുള്ള ലോക്പാല്‍-ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകല ഉപവാസ സമരം നടത്തുകയാണ് അണ്ണാ ഹസാരെ. ഹസാരെയുടെ നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ ആശങ്ക തുടങ്ങി. 81-കാരനായ Read More …

സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ഋ​ഷി​കു​മാ​ര്‍ ശു​ക്ല​ ചുമതലയേറ്റു. 1983 ബാ​ച്ച്‌ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാണ് ശുക്ല. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല. മ​ധ്യ​പ്ര​ദേ​ശ് കേ​ഡ​റി​ല്‍​നി​ന്നു സി​ബി​ഐ ത​ല​പ്പ​ത്ത് എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് 58 വ​യ​സു​ള്ള ശു​ക്ല. സി​ബി​ഐ സ്ഥാ​പ​ക ഡ​യ​റ​ക്‌​ട​ര്‍ ഡി.​പി. കോ​ഹ്‌​ലി​യാ​ണ് ആ​ദ്യ​ത്തെ​യാ​ള്‍.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ Read More …

കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ ഹര്‍ജി തള്ളി; നിയമനം പിഎസ്‌സി വ‍ഴി മാത്രമെന്ന് കോടതി

കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരായി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്‌ആര്‍ടിസിയിലെ നിയമനം പിഎസ്സി വ‍ഴി നടപ്പാക്കണമെന്നും ഹൈക്കോടതി. എംപാനലുകാര്‍ക്ക് അവകാശം നേടിയെടുക്കുന്നതിന് നിയമാനുസൃതം നടപടി സ്വീകരിക്കാം. അവര്‍ക്ക് ലേബര്‍ കോടതിയെയൊ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെയോ സമീപിക്കാം. ഒ‍ഴിവുള്ള തസ്തികകളില്‍ എം പാനലുകാരെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു എം പാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കെ Read More …

സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന

യാമ്ബു: കെട്ടിട നിര്‍മാണ വസ്തുക്കള്‍ അടക്കമുള്ള വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്​ ഉദ്യോഗസ്ഥരുടെ പരിശോധന കര്‍ശനമായി തുടരുന്നു. യാമ്ബുവിലെ സ്പെയര്‍ പാര്‍ട്സ് കടകളിലും കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്‌ഥര്‍ വ്യാപകമായി നടത്തിയ പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നാല് സ്ഥാപനങ്ങള്‍ക്ക് 20,000 റിയാല്‍ Read More …

കേരളത്തിലേത് സംസ്‌കാരമുള്ള മുഖ്യമന്ത്രിയല്ല; വീണ്ടും വിമര്‍ശനവുമായി എന്‍എസ്‌എസ്

 പിണറായി വിജയനെയും സിപിഎമ്മിനെയും വീണ്ടും വിമര്‍ശിച്ച്‌ എന്‍എസ്‌എസ്. എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്ബ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. കേരളത്തിലേത് സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ലെന്നുള്ളതിന് അവരുടെ ഭാഷ തെളിവാണെന്നും നായര്‍ സര്‍വ്വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്റെ അഭിപ്രായമന്നെും ആരു Read More …