രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം പിന്‍വലിക്കണം: വിവാദ പ്രസ്താവനയുമായി വീണ്ടും രാംദേവ്

അലിഘ‍ട്ട്: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് യോ​ഗ ​ഗുരു ബാബാ രാം​ദേവ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവവരുടെ വോട്ടവകാശം, തൊഴില്‍, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ എടുത്തു കളയണമെന്ന് രാംദേവ് പറഞ്ഞു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഈ നിബന്ധനകള്‍ ഇരുവര്‍ക്കും ബാധകമാണ്. എന്നാല്‍ മാത്രമേ ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളുവെന്നും രാംദേവ് Read More …

ലോക കേരളസഭയ്‌ക്കുവേണ്ടി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നില്ല, വിശദീകരണവുമായി സ്‌പീക്കര്‍

തിരുവനന്തപുരം: ലോക കേരളസഭയ്‌ക്കുവേണ്ടി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നില്ലെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. തെറ്റിദ്ധാരണമൂലമാണ് ചിലര്‍ ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സ്‌പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്‌പീക്കര്‍ എന്നിവരുടെ ചിലവുകള്‍ മാത്രമാണ് സര്‍ക്കാര്‍ വഹിക്കുക. ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനമാണെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.

വരന്‍ മുങ്ങി, സുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി

പത്തനംതിട്ട: നിശ്ചയിച്ച വിവാഹത്തിനു വരന്‍ എത്താതെ വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി. കുരമ്ബാലതെക്ക് കാഞ്ഞിരമുകളില്‍ യുവതിയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കുരമ്ബാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മുഹൂര്‍ത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോള്‍ വരന്‍ രാവിലെ വീട്ടില്‍ നിന്ന് മുങ്ങിയതായി Read More …

തീ​ര്‍​ച്ചാ​യാ​യും, രാ​ഹു​ല്‍ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണം: എ​ച്ച്‌.​ഡി.​കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍‌ രാ​ഹു​ല്‍ ഗാ​ന്ധി വ​ര​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി.​കു​മാ​ര​സ്വാ​മി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഹു​ല്‍ ഗാ​ന്ധി നേ​തൃ​ത്വ സ്ഥാ​നം വ​ഹി​ക്ക​ണം. ഇ​താ​ണ് ജ​ന​താ​ദ​ള്‍ സെ​കു​ല​ര്‍ പാ​ര്‍​ട്ടി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​ത് ബാ​ന​ര്‍​ജി​ക്ക് രാ​ജ്യ​ത്തെ ന​യി​ക്കാ​ന്‍ യോ​ഗ്യ​ത​യു​ണ്ടെ​ന്ന് കു​മാ​ര​സ്വാ​മി പ​റ​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ള്‍ Read More …

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബാക്രമണം

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയ്ക്കടുത്ത് പന്തിരിക്കരയില്‍ വീണ്ടും ബോംബേറുണ്ടായി. പന്തിരിക്കരയില്‍ പുലര്‍ച്ചെയാണ് വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്. ബിജെപി പ്രവര്‍ത്തകരായ രണ്ടു പേരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറിനു പിന്നിലാരാണെന്ന് വ്യക്തമല്ല. സിപിഎം നേതാവിന്റെ വീടിനു നേര്‍ക്ക് കഴിഞ്ഞ ദിവസം ബോംബേറ് ഉണ്ടായിരുന്നു. പഞ്ചായത്തംഗമായ കെ.പി ജയേഷിന്റെ വീടിനു നേര്‍ക്കായിരുന്നു ബോംബേറുണ്ടായത്.

ഫ്ലോറിഡയില്‍ വെടിവയ്പ് അഞ്ചുപേര്‍ കൊല്ലപ്പെട്ടു; അക്രമി പോലീസില്‍ കീഴടങ്ങി

ഫ്ലോറിഡ: സെന്‍ട്രല്‍ ഫ്ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമിയെന്നു സംശയിക്കുന്ന 21കാരന്‍ സീഫന്‍ ക്സേവര്‍ തന്നെയാണു വിവരം പോലീസില്‍ അറിയിച്ചത്. ഇയാള്‍ പോലീസില്‍ കീഴടങ്ങി. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. എത്ര പേര്‍ക്കു പരിക്കുപറ്റിയെന്നതിനെപ്പറ്റിയും സൂചനകളില്ല. പ്രാദേശിക പോലീസിനോടു അന്വേഷണത്തില്‍ സഹകരിക്കാന്‍ Read More …

വയനാട്ടില്‍ രണ്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി തിരുനെല്ലിയിലും ബാവലിയിലും ഉള്ള രണ്ട് പേര്‍ക്കാണ് കെ.എഫ്. ഡി. അഥവാ കുരങ്ങുപനി സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ തിരുനെല്ലിയില്‍ 36 വയസുള്ള ഒരാള്‍ക്ക് കുരങ്ങു പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പിന്നാലെ വൈകുന്നേരം ബാവലിയില്‍ ഒരാള്‍ക്കും കെ.എഫ്. ഡി. സ്ഥിരീകരിച്ചതായി അറിയിപ്പു വന്നു. രണ്ട് Read More …

കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

 കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ പുനഃ പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നല്‍കണം എന്ന ഉത്തരവിന് എതിരെ നല്‍കിയ പുനഃ പരിശോധന ഹര്‍ജിയാണ് കോടതി തള്ളിയത്. 2016 -17 അദ്ധ്യായന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ പണം ഇരട്ടി ആയി നല്‍കാന്‍ കണ്ണൂര്‍ Read More …