നിലമ്പൂരില്‍ രണ്ടര കിലോ സ്വര്‍ണം പിടി കൂടി

നിലമ്പൂര്‍: ദു​ബാ​യി​ല്‍​നി​ന്നും ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ ര​ണ്ട​ര കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. പോ​ലീ​സാ​ണ് നി​ല​ന്പൂ​രി​ല്‍​നി​ന്ന് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. സ്വ​ര്‍​ണം ക​ട​ത്തി​യ പ​ട്ടാ​ന്പി സ്വ​ദേ​ശി വി​നീ​ഷി​നെ​യും സ്വ​ര്‍​ണം വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​നെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.  സ്പീ​ക്ക​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ് ; സമരം തുടരുന്നത് ശരിയല്ലെന്നും ഇ പി ജയരാജന്‍

കൊല്ലം: ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സമരം തുടരുന്നത് ദൗര്‍ഭാഗ്യകരം. പുതിയ ആവശ്യങ്ങള്‍ വയ്ക്കുന്നത് ശരിയല്ലെന്നും രണ്ട് കമ്ബനികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ദൗര്‍ഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം Read More …

ഇന്ധന വില വീണ്ടും കൂടി

ഇ​ന്ധ​ന വി​ല ഇ​ന്ന് വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് എ​ട്ട് പൈ​സ​യും ഡീ​സ​ലി​ന് 20 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.78 രൂ​പ​യും ഡീ​സ​ലി​ന് 69.86 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 72.50, 68.54 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 72.81 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ലി​ന് 68.86 രൂ​പ​യാ​യി.

ആലപ്പാട് സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു മാസത്തേക്കാണ് നിര്‍ത്തി Read More …

ജമ്മു കശ്മീരില്‍ പൊലീസിനുനേരെ ഗ്രനേഡ് ആക്രമണം ; മൂന്നു പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസിനുനേരെയുണ്ടായ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.

ഭീതിയൊഴിഞ്ഞു; കല്‍പ്പറ്റയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ പിടികൂടി

വയനാട്: കല്‍പ്പറ്റയില്‍ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച സ്ഥാപിച്ച കൂട്ടിലകപ്പെട്ടു.കല്‍പ്പറ്റ ഗൂഡലായിക്കുന്നിലാണ് പുലിയെ പിടികൂടിയത്.രണ്ടാഴ്ചയായി പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെടുകയായിരുന്നു. പ്രദേശത്തെ വീടുകളിലെ ആടുകളേയും മറ്റ് ജീവികളേയും വേട്ടയാടിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനം വകുപ്പ് അന്വേഷണം നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല. വീണ്ടും പുലി അക്രമണം Read More …

സ്റ്റേ ലഭിച്ചില്ലെങ്കില്‍ റസാഖിനും അയോഗ്യത; ആരോടും വിവേചനമില്ലെന്ന് സ്പീക്കര്‍

ദുബായ്: അയോഗ്യനാക്കപ്പെട്ട കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് കെ.എം ഷാജിയുടെ കാര്യത്തില്‍ എടുത്ത അതേ നിലപാട് തന്നെ ബാധകമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമപരമായ ബാധ്യതയല്ലാതെ മറ്റൊരു കാരണവും അന്നുണ്ടായിരുന്നില്ല. അതേസമയം അപ്പീല്‍ പോകാനായി വിധിക്ക് 30 ദിവസം സ്റ്റേ അനുവദിച്ചിട്ടുണ്ട്. അപ്പീലിന്റെ അടിസ്ഥാനത്തില്‍ വിധിക്ക് സുപ്രീം കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഷാജിയ്ക്കെതിരെ സ്വീകരിച്ച Read More …

കോഴിക്കോട് വിമാനത്താവളത്തിനും ഇന്ധന നികുതി ഇളവ് വേണം: കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍കൂടിയായ സ്ഥലം എം.പി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കണ്ണൂരിന് മാത്രമായി 28ശതമാനത്തില്‍നിന്ന് ഒരുശതമാനമായി ഇന്ധന നികുതി കുറച്ചത് കേരളത്തിലെ മറ്റുവിമാനത്തവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തും, ഉന്നതതലങ്ങളില്‍ വിവിധ ഇടപെടലുകള്‍ നടത്തി കോഴിക്കോട് അന്താരാഷ്ട്ര Read More …