അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട, ആഞ്ഞടിച്ച്‌ മോദി

ന്യൂഡല്‍ഹി: നോട്ടുനിരോധനം പരാജയമാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആരോപണത്തിന് ശക്തമായ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുലിനും അമ്മയ്‌ക്കും ആരുടേയും സത്യസന്ധതയെ അളക്കാനുള്ള അര്‍ഹതയില്ലെന്ന് മോദി പറഞ്ഞു. ഛത്തീസ്ഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യമെടുത്ത രാഹുലും അമ്മ സോണിയാ ഗാന്ധിയും നോട്ടുനിരോധന വിഷയത്തിലൂന്നി മോദിയെ Read More …

ശബരിമല വിഷയം; പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന്

പത്തനംതിട്ട: ശബരിമല സത്രീപ്രവേശനം സംബന്ധിച്ച വിധിയ്‌ക്കെതിരായ ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്. പുന:പരിശോധനാ ഹര്‍ജികള്‍ ചേംബറിലായിരിക്കും പരിഗണിക്കുക. ആകെ 48 പുന:പരിശോധനാ ഹര്‍ജികളാണ് ഉള്ളത്. നാളെ വൈകിട്ട് മൂന്നുമണിയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചിലെ നാലു ജഡ്ജിമാരും തുടരുന്നതാണ്. അതേസമയം, ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന Read More …

ഛത്തീസ്ഗഡ് ഏറ്റുമുട്ടല്‍: അഞ്ച് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

റാ​യ്പൂ​ര്‍: നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഛത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ മാ​വോ​യി​സ്റ്റു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യും ബി​ജാ​പൂ​രി​ല്‍ സു​ര​ക്ഷ​സേ​ന​യ്ക്കു നേ​രെ മാ​വോ​യി​സ്റ്റു​ക​ള്‍ ആ​ക്ര​മ​ണം Read More …

യാത്രക്കാരിയ്ക്കു നേരെ ലൈംഗികാതിക്രമം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ.ഹനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നാല്‍പ്പതു വയസു പ്രായമുണ്ട്. കുറ്റ്യാടിയില്‍ നിന്നു മാനന്തവാടിയിലേക്കുള്ള ബസില്‍ കഴിഞ്ഞ രാത്രിയിലാണു സംഭവം ഉണ്ടായത്. യാത്രയ്ക്കിടയില്‍ കണ്ടക്ടര്‍ യുവതിയുടെ ദേഹത്തു കടന്നു പിടിച്ചതായാണു പരാതി. Read More …

വി.എം. രാധാകൃഷ്ണന്‍ സിപിഎമ്മില്‍ നിന്ന് വാങ്ങിയ കെട്ടിടം കണ്ടുകെട്ടി

കൊച്ചി: വിവാദ വ്യവസായിയായ വി.എം. രാധാകൃഷ്ണന്‍ സിപിഎമ്മില്‍ നിന്ന് വാങ്ങിയ കെട്ടിടം എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. രാധാകൃഷ്ണനെതിരെയുള്ള നടപടിയുടെ ഭാഗമായാണ് കെട്ടിടം കണ്ടുകെട്ടിയിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് അഴിമതിയിലൂടെ സമ്ബാദിച്ച പണമാണ് രാധാകൃഷ്ണന്‍ ഇടപാടിനായി വിനിയോഗിച്ചത്. കഴിഞ്ഞ ദിവസം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. പതിനൊന്നു അപ്പാര്‍ട്ടുമെന്റുകള്‍, കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളിലുള്ള വസ്തുവകകള്‍, രണ്ടു ഹോട്ടലുകള്‍ Read More …

തോമസ് ചാണ്ടിയ്ക്ക് തിരിച്ചടി’ പാര്‍ക്കിങ് ഗ്രൗണ്ട് പൊളിക്കണമെന്ന് കോടതി

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ കോടതി തള്ളി. വയല്‍ നികര്‍ത്തല്‍ സാധൂകരിക്കുന്നതിന് തോമസ് ചാണ്ടി സര്‍ക്കാരിന് നല്‍കിയ അപ്പീലാണ് തള്ളിയിരിക്കുന്നത്. ലേക്പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിംങ് ഗ്രൗണ്ട് പൊളിക്കണമെന്ന് കോടതി ഉത്തരവിട്ടു. ആലപ്പുഴ മുന്‍ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത അപ്പീലാണ് തള്ളിയത്. ലേക്പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിംങ് ഗ്രൗണ്ടിനായിട്ടാണ് നിലം നികത്തിയത്. Read More …

ശബരിമലയില്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഇത്തരത്തിലൊരു നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി അവരവരുടെ പൊലീസ് Read More …

ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ട്, അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെന്നും അതിനാല്‍ സ്ത്രീകളെ വിലക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ശബരിമലയിലെ ക്ഷേത്രത്തിലെ ഉടമസ്ഥാവകാശത്തെ പറ്റി നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മലഅരയന്മാരുടേതാണ് ക്ഷേത്രമെന്നും ബുദ്ധവിഹാരമായിരുന്നവെന്നും Read More …