മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. കേരളത്തില്‍ ഭൂമി ഏറ്രെടുക്കല്‍ പ്രതിസന്ധി ഉണ്ടെങ്കിലും അത് സര്‍ക്കാര്‍ മറികടന്നെന്ന് നിതില്‍ ഗഡ്കരി പറഞ്ഞു. ഗെയില്‍ ദേശീയ പാത പദ്ധതികള്‍ എത്രയും വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ഹര്‍ത്താല്‍: കെഎസ്‌ആര്‍ടിസി തകര്‍ത്ത നാല് പേര്‍ അറസ്റ്റില്‍

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ ഹര്‍ത്താലിനിടെ താമരശ്ശേരിയില്‍ കെഎസ്‌ആര്‍ടി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താമരശ്ശേരി ചാലുമ്ബാട്ടില്‍ ശ്രീഹരി, പൊല്‍പാടത്തില്‍ സുനില്‍കുമാര്‍ എന്ന ഉണ്ണി, പരപ്പന്‍പൊയില്‍ കായക്കല്‍ അര്‍ജുന്‍, കണ്ടമ്ബാറക്കല്‍ കെ പി വിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിന് താമരശ്ശേരി ചുങ്കത്തുവെച്ചാണ് ഇവര്‍ Read More …

രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണം: കോടിയേരി ബാലകൃഷ്ണന്‍

രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിയാണോ രാഹുല്‍ ഈശ്വറാണോ നേതാവെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളും പുരുഷന്‍മാരും തുല്യരാണ്. അവര്‍ക്ക് എവിടേയും പോകാന്‍ അനുമതിയുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നുമാണ് രാഹുല്‍ പറഞ്ഞത്. എഐസിസിയും രാഹുലിന്റെ നിലപാടിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ Read More …

വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് നാശം സംഭവിക്കും: കെ.സുധാകരന്‍

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നാശം സംഭവിക്കുമെന്ന് കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുതെന്നും ഭക്തരെ ഒപ്പം നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടാണ് Read More …

തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തണമെന്ന വാദം ഭരണഘടനാ വിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തണമെന്ന വാദം അടിസ്ഥാനപരമായി തന്നെ ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ.കെ.ജി പഠന ഗവേഷണകേന്ദ്രം എ.കെ.ജി ഹാളില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേസമയം പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്നുണ്ടെങ്കില്‍ ഒന്നുകില്‍ പാര്‍ലമെന്റ് നേരത്തേ പിരിച്ചുവിടുകയോ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട കാലാവധിയേക്കാള്‍ അധികം Read More …

രാഹുലിനെ പിന്തുണച്ച്‌ ആനന്ദ് ശര്‍മയും; ശബരിമല വിധി സ്വാഗതാര്‍ഹം

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മയും രംഗത്ത്. വിഷയത്തില്‍ രാഹുല്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ആനന്ദ് ശര്‍മയും നിലപാട് വ്യക്തമാക്കിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെ എന്ന രാഹുലിന്‍റെ നിലപാടില്‍ ഒരു തെറ്റുമില്ല. ഇതുതന്നെയാണ് എഐസിസിയുടെ Read More …

ശബരിമല വിഷയം; രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവനയില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സത്രീപ്രവേശനത്തെ അനുകൂലിച്ച്‌ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. Read More …

കാമുകന്‍ തിരക്കഥയൊരുക്കി, ഭര്‍ത്താവിനെ കൊന്ന് യുവതി നടപ്പിലാക്കി

കാസര്‍കോട്: സ്വത്ത് കൈക്കലാക്കാന്‍ കാമുകന്‍ തയ്യാറാക്കിയ തിരക്കഥയില്‍ ഭര്‍ത്താവിനെ കൊന്ന് പുഴയില്‍ തള്ളിയ യുവതി പിടിയിലാകുന്നത് ആറു വര്‍ഷത്തിന് ശേഷം. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയും ബെവിഞ്ച സ്റ്റാര്‍ നഗറില്‍ താമസക്കാരനുമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ (36) തിരോധാന കേസിലാണ് ദുരൂഹത മറനീക്കിയത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ചെട്ടുംകുഴിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ.വി സക്കീന (35), Read More …