ദര്‍ശനത്തിന് എത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദേശം

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുവാന്‍ ഡിജിപി ഉത്തരവിട്ടു. എന്നാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡില്‍ ഭിന്നത രൂക്ഷമാവുകയാണ്. ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ തള്ളി ബോര്‍ഡ് അംഗം രംഗത്തെത്തിയിരുന്നു. Read More …

സന്നിധാനത്ത് രണ്ടു വനിതാ ഡോക്ടര്‍മാര്‍; തങ്ങള്‍ 50 കഴിഞ്ഞവരെന്നു വിശദീകരണം

പമ്ബ:സന്നിധാനത്ത് ഡ്യൂട്ടിയുടെ ഭാഗമായി രണ്ടു വനിതാ ഡോക്ടര്‍മാരെത്തി.50 വയസ് കഴിഞ്ഞവരാണ് തങ്ങളെന്ന് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും ദര്‍ശനത്തിനുശേഷം ഇന്നുതന്നെ മടങ്ങുമെന്നും അവര്‍ അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണു സന്നിധാനത്തെത്തിയത്. കഴിഞ്ഞ Read More …

പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ജയരാജന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തടഞ്ഞ് പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളെയും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ ഹീനകൃത്യത്തില്‍ നിന്ന് അവര്‍ പിന്മാറണം. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍‌ക്ക് നാശമുണ്ടാകും. അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല’- Read More …

പൊലീസ് ഒപ്പമുണ്ട്, ഉച്ചയ്‌ക്ക് ശബരിമല കയറും: പ്രതിഷേധം വകവയ്‌ക്കാതെ മലകയറാനൊരുങ്ങി ലിബി

പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തവെ നാട്ടുകാര്‍ തടഞ്ഞെങ്കിലും കടുത്ത ആത്മവിശ്വാസത്തിലാണ് ചേര്‍ത്തല സ്വദേശിനി ലിബി.സി.എസ്. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്, ഉച്ചയോടെ ശബരിമലയിലെത്തുമെന്നാണ് ലിബി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് നാട്ടുകാര്‍ ലിബിയെ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ Read More …

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞു. 45 വയസുകാരിയായ മാധവിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ചേര്‍ത്തല സ്വദേശി ലിബിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് യുവതി അറിയിച്ചത്. അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡില്‍ ഭിന്നത രൂക്ഷമാവുകയാണ്. ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ തള്ളി ബോര്‍ഡ് Read More …

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന്‌ കൊല്ലം തുളസി; അധിക്ഷേപം വിശ്വാസ സംരക്ഷണ ജാഥയില്‍

കൊല്ലം> ശബരിമലയില്‍ വരുന്ന സ്‌ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും അയച്ചുകൊടുക്കണമെന്ന്‌ നടന്നും ബിജെപി നേതാവുമായ കൊല്ലം തുളസി. ശബരിമലയുവതി പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ചാണ്‌ കൊല്ലം തുളസിയുടെ പ്രസംഗം ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും അയാള്‍ പറഞ്ഞു. Read More …

നാലു ടയറുകളുമായി സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചി: നാലു ടറുകളുമായി 29 കിലോമീറ്റര്‍ ഓടിയ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. പുറകിലെ രണ്ട് ടയറുകളും അഴിച്ചു വെച്ചിരുന്ന ബസുമായാണ് ചേര്‍ത്തലയില്‍ നിന്നും നെട്ടൂര്‍ വരെ കെഎസ്‌ആര്‍ടിസി 29 കിലോമീറ്റര്‍ ഓടിയത്. ചേര്‍ത്തലയില്‍ നിന്നും വൈറ്റിലയിലേക്കു സര്‍വീസ് നടത്തുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണു നാല് ടയറുകളുമായി 29 കിലോമീറ്റര്‍ ഓടിയത്. ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശിയായ Read More …

അന്റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്ബബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

ജക്കാര്‍ത്ത: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്ബ-സുനാമി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തം നാശം വിതച്ച സുലവേസി, പാലു എന്നിവിടങ്ങളടക്കമുള്ള സ്ഥലങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഇന്തോനേഷ്യന്‍ ഉപരാഷ്ട്രപതി ജസഫ് കല്ലയും ഗുട്ടെറസിനൊപ്പം സന്ദര്‍ശനത്തിനായെത്തിയിരുന്നു. അതേസമയം ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ 5000 പേരെക്കുറിച്ച്‌ ഇനിയും വിവരമില്ലെന്ന് റിപ്പോര്‍ട്ട്. ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്. പൂര്‍ണമായി Read More …