എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ മൂന്നംഗ സംഘം

കൊച്ചി: കൊച്ചിയിലും തൃശൂരിലുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്. ഇരുന്പനത്തു നിന്നും പണം കവര്‍ന്ന സംഘം പുലര്‍ച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയില്‍ എത്തി അവിടെ കവര്‍ച്ച നടത്തി വടക്കോട്ട് രക്ഷപെട്ടുവെന്നുമാണ് അനുമാനിക്കുന്നത്. പ്രൊഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന നിരവധി Read More …

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: പൊതുഭരണ, തുറമുഖ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളുടെ ചുമതലയില്‍ നിന്നു മാറ്റി പാര്‍ലമെന്ററി കാര്യവകുപ്പിലേക്ക് ഒതുക്കപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് സിന്‍ഹ തന്റെ അസംതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, സിന്‍ഹയുടെ സേവനത്തെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചെങ്കിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ താക്കീത് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഈ Read More …

മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയണം; ‘മീ ടൂ’വിനെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്ബയിനെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് കാമ്ബയിനുള്ള പിന്തുണ അദ്ദേഹം അറിയിച്ചത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയാണെന്ന് എല്ലാവരും പഠിക്കേണ്ട സമയമായെന്നും അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാവുകയാണെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയണമെന്നും രാഹുല്‍ വ്യക്തമാക്കി.

എം.ജെ. അക്ബറിനെതിരായ ആരോപണങ്ങള്‍ അമിത് ഷാ വിലയിരുത്തി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​റി​നെ​തി​രെ ഉയര്‍ന്ന മീ ടൂ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച വിവാദം സംബന്ധിച്ച സാഹചര്യം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിലയിരുത്തി. ഇതേക്കുറിച്ച്‌ അമിത് ഷാ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി വൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. “മീ ടൂ’ കാമ്ബെയിന്‍റെ ഭാഗമായി ലൈ​വ്മി​ന്‍റ് Read More …

ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍നിന്നുള്ള പണവും സര്‍ക്കാര്‍ എടുക്കുന്നില്ല; കഴിഞ്ഞവര്‍ഷം ക്ഷേത്രങ്ങള്‍ക്കായി നല്‍കിയത് 70 കോടി രൂപ

കഴിഞ്ഞ സാമ്ബത്തികവര്‍ഷം മാത്രം 70 കോടി രൂപയാണ് സംസ്ഥാന ഖജനാവില്‍നിന്ന് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്കു പുറമെ ശബരിമല തീര്‍ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മാണം, ഗതാഗതസൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ Read More …

ബ്രൂവറി വിഷയം; എക്‌സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ അന്വേഷണം

തിരുവനന്തപുരം: ബ്രൂവറി വിഷയം സംബന്ധിച്ച്‌ എക്‌സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ അന്വേഷണം. അന്വേഷണം ആവശ്യപ്പെട്ട് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസ് കത്ത് നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറിയ്ക്കാണ് ആശാ തോമസ് കത്ത് നല്‍കിയത്. വകുപ്പ് തല അന്വേഷണത്തിന് ഡെപ്യൂട്ടി ക്രെട്ടറിയെ ചുമതലപ്പെടുത്തി.

ശബരിമല വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഐ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍, ആരൊക്കെ ശ്രമിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നു പറഞ്ഞ കാനം മലയാളികളുടെ മതനിരപേക്ഷ മനസിനെ തകര്‍ക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഭീഷണിയ്ക്ക് വഴങ്ങില്ല; ഇന്ത്യ-റഷ്യ സൈനിക ബന്ധം ശക്തിപ്പെടുന്നു

ന്യൂഡല്‍ഹി: 1962ലെ ഇന്ത്യ-ചൈന യുദ്ധം നടന്നതിന്റെ പശ്ചാത്തലത്തില്‍ സോവിയറ്റ് യൂണിയന്‍ ഇന്ത്യയ്ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നില്ല. എന്നാല്‍, അമേരിക്കയാണ് അന്ന് ജവഹര്‍ലാല്‍ നെഹ്‌റുവുമായി ഇക്കാര്യത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തിയത്. ആ സംഭവമൊഴിച്ചാല്‍ മോസ്‌ക്കോ എല്ലായിപ്പോഴും ഡല്‍ഹിയ്ക്ക് വേണ്ടി സൈനിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സാങ്കേതിക രംഗത്തും വലിയ സംഭാവനകള്‍ റഷ്യയും നല്‍കുന്നുണ്ട്. 1961ല്‍ മിഗ്-21 എയര്‍ക്രാഫ്റ്റ് ഇന്ത്യയ്ക്ക് Read More …