അയല്‍വാസിയുമായുള്ള ലൈംഗിക ബന്ധം മകന്‍ കണ്ടു; മുന്ന് വയസുകാരനെ യുവതി ടെറസില്‍ നിന്നും എറിഞ്ഞുകൊന്നു

ഭോപ്പാല്‍: അയല്‍വാസിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരനായ മകനെ യുവതി ടെറസില്‍ നിന്ന് എറിഞ്ഞുകൊന്നു. ജ്യോതി റാത്തോഡ് എന്ന യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ധ്യാന്‍ സിങ്ങിനോട് കുട്ടി കാര്യങ്ങള്‍ പറയുമെന്ന് ഭയന്നാണ് ജ്യോതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. മകന്റെ മരണശേഷം ജ്യോതി ദുഃസ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയതോടെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ Read More …

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: ഭൂ വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കണം- ജില്ലാ വികസന സമിതി

ഗ്രീന്‍ ഫീല്‍ഡ് ഹൈവേയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ അടിസ്ഥാന വില (ബി.വി.ആര്‍) നിര്‍ണയിച്ചതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ നിയമത്തെ അവരുടേതായ രീതിയില്‍ വ്യാഖ്യാനിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്ന അവസ്ഥയാണെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട വില നിര്‍ണയം ജില്ലയില്‍ പൂര്‍ത്തിയാക്കിയതെന്ന് Read More …

പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്കും പങ്ക്, ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ബിന്ദുലേഖക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ ബിന്ദുലേഖക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ Read More …

ആലുവയിലെ പീഡനം: എട്ട് വയസുകാരിക്ക് ഒരുലക്ഷം രൂപ അനുവദിക്കും, സൗജന്യചികിത്സ നല്‍കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടുവയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ഒരുലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി പറഞ്ഞു. Read More …

തിമോര്‍-ലെസ്റ്റെയില്‍ ഇന്ത്യൻ എംബസി ആരംഭിക്കുമെന്ന് നരേന്ദ്രമോദി

ജക്കാര്‍ത്ത: തിമോര്‍-ലെസ്റ്റെയില്‍ ഇന്ത്യൻ എംബസി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാൻ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാൻ ഉച്ചകോടിയില്‍, തിമോറിലെ ദിലിയില്‍ ഇന്ത്യൻ എംബസി സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും (എംഇഎ) ഔദ്യോഗികമായി അറിയിച്ചു.ആസിയാൻ ഉച്ചകോടിയ്‌ക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തിന്റെയും ബന്ധത്തിന്റെയും ഫലമായാണ് എംബസി ആരംഭിക്കാൻ പോകുന്നതെന്നും പ്രസ്താവനയിലുണ്ട്. തിമോര്‍- ലെസ്റ്റെയുമായി Read More …

കെ.എസ്.ഇ.ബി പെൻഷൻ ഇനി ജനം ചുമക്കേണ്ട, യൂണിറ്റിന് 17 പൈസ കുറയ്ക്കാൻ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബിയുടെ പെൻഷൻ ബാദ്ധ്യതയും ഉള്‍പ്പെടുത്തി ജനങ്ങളെ പിഴിയുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. യൂണിറ്റിന് 17 പൈസയുടെ ആശ്വാസമാണ് ഇതുവഴിയുണ്ടാവുക. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കണ്‍സ്യൂമേഴ്സ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. 2013 നവംബര്‍ ഒന്നിന് കെ.എസ്.ഇ.ബി കമ്ബനിയാക്കിയപ്പോള്‍ നിലവിലുണ്ടായിരുന്നവര്‍ക്ക് പെൻഷനുള്‍പ്പെടെ നല്‍കാൻ മാസ്റ്റര്‍ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇതിലേക്ക് നല്‍കുന്ന തുക ഉത്പാദനച്ചെലവില്‍ ഉള്‍പ്പെടുത്തി Read More …

രാഹുലിന്റെ എം.പി സ്ഥാനം: സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീകോടതിയില്‍ ഹര്‍ജി. ലക്‌നൗവിലെ അഭിഭാഷകനായ അശോക് പാണ്ഡെയാണ് കോടതിയെ സമീപിച്ചത്. ഒരിക്കല്‍ അയോഗ്യനായാല്‍ ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും പ്രകാരം മേല്‍ക്കോടതി വെറുതെ വിടുന്നത് വരെ അയോഗ്യത തുടരുമെന്നാണ് ഹര്‍ജിയിലെ വാദം. മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്രക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് Read More …

വാട്സ് ആപ്പ് ചാറ്റ് തെളിവായി; മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ 46 കാരന് ഹൈകോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗിക ബന്ധത്തിനു ശേഷം പണം നല്‍കിയതും ചാറ്റില്‍ വ്യക്തമായിരുന്നു. യുവതിയെ മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ Read More …