അഴിമതി കേസ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍

അമരാവതി: തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് നായിഡു അറസ്റ്റിലായത്. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. നന്ത്യാല്‍ പോലീസിലെ സിഐഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എ.പി. സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് ചന്ദ്ര ബാബു നായിഡു.2014 – Read More …

ദുബായില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; രണ്ടുപേരെ കാണാതായി

ദുബായ്: പതിവു പരിശീലനപ്പറക്കലിനിടെ ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. എ6-എ.എല്‍.ഡി. രജിസ്‌ട്രേഷനുള്ള എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെല്‍ 212’ ഹെലികോപ്റ്ററാണ് യു.എ.ഇ. കടലില്‍ തകര്‍ന്നുവീണതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു.ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കാണാതായി. ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പൈലറ്റുമാര്‍. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം 8.07-നാണ് Read More …

കേരളത്തില്‍ 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, പരക്കെ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. മധ്യ- വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും പരക്കെ Read More …

 ജി20 ഉച്ചകോടിക്ക് ഇന്ന് രാജ്യതലസ്ഥാനത്ത് തുടക്കം; ആഗോള നേതാക്കള്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ലോകം ആകാംക്ഷയൊടെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ജി20 ഉച്ചകോടിക്കായി വിവിധ രാഷ്‌ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡല്‍ഹിലെത്തി. പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള നേതാക്കള്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി ഇന്ത്യക്ക് ചരിത്ര നിമിഷമായി മാറും. കാരണം ഇതാദ്യമായാണ് രാജ്യം ജി20 ഉച്ചക്കോടിയ്‌ക്ക് Read More …

യുക്രെയ്ൻ വിഷയത്തില്‍ പ്രതിപക്ഷം കേന്ദ്ര നിലപാടിനൊപ്പം: രാഹുല്‍

ബ്രസല്‍സ്: യുക്രെയ്ൻ വിഷയത്തില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെ ഇന്ത്യയിലെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബ്രസല്‍സിലെ പ്രസ് ക്ലബ്ബില്‍ യുക്രെയ്ൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് അദ്ദേഹമിതു പറഞ്ഞത്. വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനോടു പ്രതിപക്ഷത്തിനു പൊതുവേ യോജിപ്പാണ്. റഷ്യയുമായി ഇന്ത്യക്കു ബന്ധമുണ്ട്. അമേരിക്കയുമായും ഇന്ത്യക്കു ബന്ധമുണ്ട്. ഇന്ത്യ വലിയ രാജ്യമാണ്. Read More …

ആസിയാനില്‍ തിളങ്ങി മോദി, കടന്നുകയറ്റം ചെറുക്കാൻ കൂട്ടായ്‌മയ്ക്ക് ആഹ്വാനം

ന്യൂഡല്‍ഹി: ഇന്തോ-പസഫിക് മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്ബോള്‍ ആസിയാൻ രാജ്യങ്ങളുമായുള്ള സഹകരണം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻഡോനേഷ്യൻ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ 20-ാമത് ഇന്ത്യാ-ആസിയാൻ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയില്‍ സഹ അദ്ധ്യക്ഷനായിരുന്നു മോദി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ചൈനയുടെ കടന്നു കയറ്റം തടയാൻ ഇന്തോ-പസഫിക്കിലെ ശാക്തീകരണമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ആഹ്വാനം. ചരിത്രവും ഭൂമിശാസ്ത്രവും ഇന്ത്യയെയും ആസിയാനെയും Read More …

പി.ജി. മെഡിക്കല്‍ കോഴ്‌സ്‌: രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌

തിരുവനന്തപുരം: പി.ജി. മെഡിക്കല്‍ കോഴ്‌സ്‌ പ്രവേശനത്തിന്‌ ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളജുകള്‍, റീജണല്‍ കാന്‍സര്‍ സെന്റര്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എന്നിവടങ്ങളിലെ സ്‌റ്റേറ്റ്‌ ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ www.cee.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ ഇന്നു മുതല്‍ 11 ന്‌ വൈകിട്ട്‌ മൂന്നിനകം പ്രവേശനം നേടണം. ഹെല്‍പ്‌ Read More …

ട്രാവല്‍ ഏജൻസി തടവിലാക്കിയ 19 തമിഴ് യുവാക്കളെ നാട്ടിലെത്തിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാവല്‍ ഏജൻസി തടവിലാക്കിയിരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള 19 യുവാക്കളെ ഇന്ത്യൻ എംബസി രക്ഷപ്പെടുത്തി. ഇവരെ വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചു. വിമാനത്താവളത്തില്‍ തമിഴ്നാട് മന്ത്രി കെ. മസ്താനും ഉദ്യോഗസ്ഥരും ഇവര്‍ക്ക് സ്വീകരണം നല്‍കി. സൗജന്യ താമസവും ഭക്ഷണവും ഉള്‍പ്പെടെ പ്രതിമാസ ശമ്ബളം 60,000 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2022 മേയിലാണ് 19 Read More …