ഫുട്ബാള്‍ കളിച്ച്‌ വിശ്രമത്തിനിടെ ഹൃദയാഘാതം; മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി

രണ്ടു മാസം മുമ്ബ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബാള്‍ കളിച്ച്‌ വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫല്‍ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനിറങ്ങിയത്. ജൂലായ് ആദ്യ വാരമാണ് Read More …

35-ാം തവണ; ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിയായ കേസ് സുപ്രീം കോടതി സെപ്തംബര്‍ 12-ന് പരിഗണിക്കും. 35-ാം തവണയാണ് കേസ് വീണ്ടും പരിഗണനയ്‌ക്കെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം പരിഗണിക്കുന്നത്. നേരത്തെ മലയാളി Read More …

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌ കേസില്‍ ഇ.ഡി. മുന്‍ എം.പിയും പോലീസുകാരും പണം കൈപ്പറ്റിയതിന്‌ തെളിവ്‌

കൊച്ചി: കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ മുന്‍ എം.പിക്കെതിരേ സുപ്രധാന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ്‌് ഡയറക്‌റ്ററേറ്റ്‌. അറസ്‌റ്റിലായ ബിനാമി ഇടപാടുകാരന്‍ സതീഷ്‌ കുമാറില്‍ നിന്നു മുന്‍ എം.പിയും പോലീസ്‌ ഉദ്യോഗസ്‌ഥരുമടക്കം പണം കൈപ്പറ്റിയതിനു തെളിവുണ്ടെന്ന്‌ ഇ.ഡി. പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പുപുറത്തു വരാതിരിക്കാന്‍ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇ.ഡി. വ്യക്‌തമാക്കുന്നു.ബിനാമി ലോണിലൂടെ പി.പി. കിരണ്‍ തട്ടിയെടുത്ത Read More …

മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്ബം, 296 മരണം, നിരവധി പേര്‍ക്ക് പരിക്ക്

റബാത്ത്: മൊറോക്കോയിലെ മാരാകേഷില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്ബത്തില്‍ 296 മരണം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. മാരാകേഷ്, ഔര്‍സാസേറ്റ് പ്രവിശ്യയിലെ സ്വദേശികളാണ് മരിച്ചവരില്‍ ഏറെയും. തീരദേശ നഗരങ്ങളായ കാസബ്ലാങ്ക,എസ്സൗറ,റബാത്ത് എന്നിവിടങ്ങളിലും ഭൂകമ്ബം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.ദുരന്തനിവാരണത്തിനായി എല്ലാ വിധ സജീകരണങ്ങളും രാജ്യം ചെയ്തുകഴിഞ്ഞു എന്ന് ആഭ്യന്തരകാര്യ ജനറല്‍ സെക്രട്ടറി റാഷിദ് അല്‍ Read More …

കോഴിക്കോട് സ്വദേശി ഖത്തറില്‍ മരണപെട്ടു

കോഴിക്കോട് സ്വദേശി ഖത്തറില്‍ മരണപെട്ടു. കോഴിക്കോട് കല്ലായി മൻകുഴിയില്‍ പറമ്ബ്സ്വദേശിയും ഇപ്പോള്‍ ചേവായൂര്‍ എണ്ണമ്ബാലത്ത് താമസിക്കുന്ന അബ്ദുല്‍ ലത്തീഫ് ( 52 ) ആണ് ദോഹയില്‍ മരണപെട്ടത്.28 വര്‍ഷമായി ഖത്തറില്‍ അമീരി ദിവാനിയില്‍ ജോലിചെയ്യുകയായിരുന്നു. ഭാര്യ സജ്ന മക്കള്‍ ലിമ്മി,മര്‍ബ മാസൂക്ക, രഹന.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയതായികെ എം സി സി ഖത്തര്‍ അല്‍ Read More …

ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി; 10 വര്‍ഷമായ ആധാറുകള്‍ നിര്‍ബന്ധമായും പുതുക്കുക

തിരുവനന്തപുരം: ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ സെപ്റ്റംബര്‍ 14-വരെ ആയിരുന്നു ആധാര്‍ പുതുക്കാനുള്ള അവസരമുണ്ടായിരുന്നത്. ഇപ്പോള്‍ ആധാര്‍ പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസത്തേയ്‌ക്ക് കൂടി നീട്ടിയതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 2023 ഡിസംബര്‍ 14 വരെ ഉപഭോക്താക്കള്‍ക്ക് ആധാര്‍ പുതുക്കാൻ സമയം ലഭിക്കും. ഓണ്‍ലൈനായി പുതുക്കുന്നവര്‍ക്കാണ് സേവനം സൗജന്യമായി Read More …

കുവൈത്തില്‍ സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 32കാരിയായ വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം. ശ്രീലങ്കന്‍ സ്വദേശിനിയായ 32കാരിയാണ് പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായത്. വിവരം അറിഞ്ഞ സ്‌പോണ്‍സര്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ വിവരം പുറത്തറിയിക്കരുതെന്ന് വീട്ടുജോലിക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗര്‍ഭഛിദ്രം നടത്തിയതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ വീട്ടുജോലിക്കാരിയെ തൊഴിലുടമ സ്വദേശത്തേക്ക് വിമാനം കയറ്റി വിടുന്നതിനായി Read More …

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം. യുവതിയുടെ ഭര്‍ത്താവെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക് പ്രമോദ് ആണ് പിടിയിലായത്.തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്നു ബസില്‍ വെച്ചായിരുന്നു യുവാവ് യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയത്. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇവിടെയെത്തി യുവതിയും ഭര്‍ത്താവും പരാതി Read More …