അതിരപ്പിള്ളി പദ്ധതിക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : അതിരപ്പിള്ളി പദ്ധതിക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍.ചിലര്‍ പ്രളയം ഉണ്ടായതിന് ശേഷം കാര്യങ്ങള്‍ മനസിലാക്കിക്കുന്നില്ല .ഒന്നും മനസിലാക്കാതെയാണ് പദ്ധതിക്ക് വേണ്ടി വധിക്കുന്നത് എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു .അതിരപ്പിള്ളിയില്‍ നീരൊഴുക്കും കുറഞ്ഞിരിക്കുകയാണ്

‘ആരോഗ്യത്തിന് ഒരു ദിവസം’; അധ്യാപകനായി ജില്ലാ കലക്ടര്‍

പത്തനംതിട്ട:  പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ആരോഗ്യത്തിന് ഒരു ദിവസം’ എന്ന ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അധ്യാപകനായത്. പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു പഠിതാക്കള്‍. പ്രളയത്തിന് ശേഷം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ജലജന്യരോഗങ്ങള്‍ എലിപ്പനിയും ഡങ്കിപ്പനിയുമാണെന്നും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ Read More …

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. ഇതോടെ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുല്‍ഗാമിലെ ചൗഗാമില്‍ ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കുല്‍ഗാമില്‍ സേന തെരച്ചില്‍ നടത്തിയത്. അതിനിടെ തീവ്രവാദികള്‍ കടന്നാക്രമിക്കുകയായിരുന്നു. സുരക്ഷാ സേന അതിശക്തമായി Read More …

“സ്വച്ഛ് ഭാരത്’ വിജയകരമെന്ന് മോദി; പുതിയ പദ്ധതിക്ക് തുടക്കമായി

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കിയ “സ്വച്ഛ് ഭാരത്’ പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് വര്‍ഷം കൊണ്ട് പദ്ധതിയുടെ 90 ശതമാനവും വിജയത്തിലെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ആരംഭിച്ച “സ്വച്ഛത ഹി സേവ’ പദ്ധതി ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു മോദി.‌ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഒന്‍പത് കോടി ശുചിമുറികള്‍ നിര്‍മ്മിക്കാനായെന്നു Read More …

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു; ചുമതലകള്‍ സഹായ മെത്രാന്‍ മാര്‍ക്ക് കൈമാറി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു. ഇതിന്റെ ഭാഗമായി ചുമതലകള്‍ രണ്ട് സഹായ മെത്രാന്‍മാര്‍ക്ക് കൈമാറി. ചോദ്യം ചെയ്യപ്പെടാന്‍ കേരളത്തിലേക്ക് വിളിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കുന്നത്. ജലന്ധര്‍ രൂപതയുടെ ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറില്‍ ബിഷപ്പ് അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടല്‍ സത്യം Read More …

സിഎംഡിആര്‍ഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് വാട്‌സ്‌ആപ്പിലൂടെ ലഭിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്‌സ്‌ആപ്പിലൂടെ ലഭിക്കുമെന്ന് പിണറായി വിജയന്‍. ഓണ്‍ലൈന്‍ വഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, ക്യുആര്‍കോഡ്, മൊബൈല്‍ വാലറ്റ്, വിബിഎ, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം അയച്ചവര്‍ക്ക് ഈ സേവനം Read More …

ജലന്ധര്‍ ബിഷപ്പ് കേസില്‍ പൊലീസ് ഇപ്പോള്‍ എങ്ങനെ മലക്കം മറിഞ്ഞെന്ന് സുധീരന്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡന കേസില്‍ അദ്ദേഹം കുറ്റകൃത്യം ചെയ്തതായി നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ ബോധിപ്പിച്ച പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. മുതലാളിമാരുടെയും വന്‍ സ്വാധീനമുള്ളവരുടെയും കാര്യത്തില്‍ നിയമസംവിധാനം വിറങ്ങലിച്ചു നില്‍ക്കുന്ന ദുരവസ്ഥയാണ് ഈ സര്‍ക്കാരിന്റെ കീഴിലുള്ളതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ജലന്തര്‍ ബിഷപ്പ് Read More …

അന്വേഷണ കമ്മീഷനു മുന്നില്‍ എല്ലാം തുറന്നു പറയുമെന്ന് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അവര്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെയോ ചട്ടുകമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ചാരക്കേസില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച പത്മജ മരണശേഷമെങ്കിലും കേസുമായി ബന്ധപ്പെട്ട് ഏറെ Read More …