ഇന്ധനവില വര്‍ദ്ധനവ് കേരളത്തിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും: ചെന്നിത്തല

തിരുവനന്തപുരം: പെട്രോള്‍,​ ഡീസല്‍,​ പാചക വാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതെല്ലാം തന്നെ വിലക്കയറ്റം രൂക്ഷമാക്കും. പ്രളയത്തിന് പിന്നാലെ കടകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ Read More …

ബാങ്ക് അക്കൗണ്ട് വിവരങ്ങളില്ല; അടിയന്തര ധനസഹായം വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. ഇതനുസരിച്ച്‌ 10000 രൂപയാണ് പ്രളയത്തില്‍പ്പെട്ടവര്‍ക്കായി നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കുന്നതിനാല്‍ പലര്‍ക്കും ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല. ലക്ഷക്കണക്കിന് പേര്‍ക്കാണ് അടിയന്തര ധനസഹായം ഇതുവരെയും ലഭിക്കാത്തത്. പ്രളയത്തില്‍ പലരുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ നശിച്ചുപോയതാണ് ഇതിന് കാരണം. ധനസഹായം നല്‍കുന്ന Read More …

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു.

ആലപ്പുഴയിലും കോഴിക്കോട്ടും ഇടുക്കിയിലും പകര്‍ച്ചവ്യാധി മരണം

കോ​ഴി​ക്കോ​ട്: മ​ഴ​ക്കെ​ടു​തി മാ​റി വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ള്‍ സം​സ്ഥാ​നം പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​തി​യി​ല്‍. കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി പനി ബാധിച്ച്‌ ഒന്‍പത് പേര്‍ മരിച്ചു. കോഴിക്കോട്ട് എലിപ്പനി ബാധിച്ച്‌ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയുടെ പല ഭാഗത്തും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 64 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലയില്‍ Read More …

പലരും പാഠം പഠിച്ചിട്ടില്ല: പ്രളയത്തിനു പിന്നാലെ വന്‍ മണല്‍ക്കൊള്ള, 200 ലോഡ് പിടികൂടി

ഭാരതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ മണല്‍ മാഫിയ സജീവം. തിരൂര്‍ തിരുനാവായയിലെ വിവിധ കടവുകളില്‍ നിന്നായി 200 ലോഡ് മണലാണ് ഇന്ന് പുലര്‍ച്ചെ പൊലിസ് പിടികൂടിയത്. ബന്തര്‍ക്കടവ്, കനാല്‍ കടവ്, കുഞ്ചിക്കടവ് എന്നിവിടങ്ങളിലാണ് പൊലിസ് പരിശോധന നടത്തിയത്. ഭാരതപ്പുഴയില്‍ വെള്ളം കുറഞ്ഞതോടെ മണലടിഞ്ഞ് തുരുത്തുകള്‍ രൂപപെട്ടിരുന്നു. ഇവിടങ്ങളില്‍ നിന്നു ശേഖരിച്ച മണലാണ് കടവുകളില്‍ കൂട്ടിയിട്ടത്. ലോറിയില്‍ കടത്താനായി Read More …

വൈത്തിരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു

വൈത്തിരി: കെ എസ് ബി ഓഫിസിനടുത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരിക്കുകയാണ്.ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കാറിന് തീപിടിച്ചത് എന്നാണ് പ്രാഥമികനിഗമനം. പുല്‍പ്പള്ളി സ്വദേശി അനീഷിന്റെ കാറിനാണ് തീപിടിച്ചത്. തീപിടിച്ച സമയത്ത് കാറില്‍ അനീഷും ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്. കാറിന് തീപിടിക്കുന്നു എന്ന് മനസ്സിലാക്കിയ ഇവര്‍ ഉടന്‍ തന്നെ പുറത്ത് ഇറങ്ങുകയായിരുന്നു. കല്‍പ്പറ്റ അഗ്നിശമനവകുപ്പും Read More …

ഇനി ചികിത്സയ്ക്ക് പോകാം; മുഖ്യമന്ത്രി ഈ ആഴ്ച അമേരിക്കയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം ബാധിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ചയുണ്ടാകും. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്ബോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. കഴിഞ്ഞ പത്തൊമ്ബതിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് കേരളം പ്രളയത്തില്‍ മുങ്ങിയതിനാല്‍ അദ്ദേഹം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. സോട്ടയിലെ Read More …

കാസര്‍ഗോഡ്‌ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയി

കാസര്‍ഗോഡ്‌ > കാസര്‍ഗോഡ്‌ ചിറ്റാരിക്കലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മകന്‍ സായി കൃഷ്ണ (മൂന്ന്) എന്നിവരെയാണു കാണാതായത്. കാറിലെത്തിയ സംഘം വീട്ടില്‍നിന്ന് ഇരുവരെയും രാവിലെ പത്തരയോടെയാണു തട്ടിക്കൊണ്ടുപോയത്. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു മനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. എസ്‌പിയുടെ Read More …