കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 12.79 ലക്ഷം നല്‍കി

മലപ്പുറം: പ്രളയത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 12. 79 ലക്ഷം നല്‍കി. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലില്‍ ബാങ്ക് സെക്രട്ടറിയും കെ.സി.ഇ.യു സംസ്ഥാന പ്രസിഡണ്ടുമായ കെ.മോഹന്‍ ദാസില്‍ നിന്ന് തുക ഏറ്റുവാങ്ങി. ബാങ്കിലെ കളക്ഷന്‍ ഏജന്റ്മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ Read More …

വാട്ടര്‍ പാര്‍ക്കിലെ ഉരുള്‍പ്പൊട്ടല്‍; അന്‍വറിന്റെ തെളിവു നശിപ്പിക്കലിന് കളക്ടറുടെ കൂട്ട് . . .

കോഴിക്കോട്: രണ്ടു തവണയായി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പരമ്ബരയുണ്ടായ പി.വി അന്‍വര്‍ എം.എല്‍.യുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍ അടയാളങ്ങള്‍ നീക്കി തെളിവുനശിപ്പിക്കുന്നു. ഉരുള്‍ പൊട്ടലുണ്ടായി വ്യാപകമായി മണ്ണൊലിച്ചുപോയ സ്ഥലങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ് നിറച്ചും പുല്ലുകള്‍ വെച്ചുപിടിപ്പിച്ചും മണ്‍ റോഡുകള്‍ വെട്ടിയുമാണ് തെളിവു നശിപ്പിക്കുന്നത്. ജൂണിലെ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ ജനറേറ്റര്‍ കെട്ടിടത്തിനു താഴ്ഭാഗത്തും Read More …

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രിം കോടതി

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ആണ് സുപ്രീം കോടതി നിര്‍ദേശം. ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കണമെന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ അപേക്ഷ ഗവര്‍ണ്ണര്‍ക്ക് പരിഗണിക്കാന്‍ വഴിയൊരുക്കി Read More …

ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനം; രാജ്യദ്രോഹമെന്നു വിശേഷിപ്പിച്ച്‌ ട്രംപ്

വാഷിംങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റിന്റെ എടുത്തുചാട്ടം നിയന്ത്രിക്കാന്‍ വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് ട്രംപ് വിമര്‍ശനമുന്നയിച്ചത്. ഉദ്യോഗസ്ഥരുടെ നീക്കത്തെപ്പറ്റി, പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ലേഖനം ന്യൂയോര്‍ക്ക് ടൈംസാണ് പ്രസിദ്ധീകരിച്ചത്. ഇതിനെ രാജ്യദ്രോഹമെന്നു വിശേഷിപ്പിച്ച ട്രംപ്, അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ നിലവിലുണ്ടോ എന്നു സംശയമാണെന്നും അഥവാ ഉണ്ടെങ്കില്‍ Read More …

ജീവനക്കാരുടെ നിയമനം; കെഎസ്‌ആര്‍ടിസിക്ക് അനുകൂല വിധിയുമായി ഹൈക്കോടതി

കൊച്ചി: ജീവനക്കാരുടെ നിയമന കാര്യത്തില്‍ കെഎസ്‌ആര്‍ടിസിക്ക് അനുകൂല വിധിയുമായി ഹൈക്കോടതി രംഗത്ത്. പിഎസ്‌സി നിര്‍ദേശിച്ച 209 ക്ലാര്‍ക്കുമാരെ നിയമിക്കാന്‍ കഴിയില്ലെന്ന കെഎസ്‌ആര്‍ടിസി നിലപാടാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിലുള്ളവരെ മറ്റ് വകുപ്പുകളിലേയ്ക്ക് നിയമിക്കാന്‍ പിഎസ്‌സിയ്ക്ക് നിര്‍ദേശവും നല്‍കി.

ഗ്രേസ് മാര്‍ക്കിനായി മത്സരങ്ങള്‍ പ്രത്യേകം നടത്തുമെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തില്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന പരിപാടികള്‍ നടത്താനാകില്ലെന്ന് ഉത്തരവിറക്കിയിരുന്നു. കലോത്സവം ചലച്ചിത്രോത്സവം തുടങ്ങി നിരവധി പരിപാടികള്‍ ഇതേ തുടര്‍ന്ന് ഈ വര്‍ഷം നടക്കില്ല. കലോത്സവം നടത്താനായില്ലെങ്കിലും കുട്ടികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ ഉറപ്പ് നല്‍കി. മാത്രമല്ല കുട്ടികള്‍ക്കായി മത്സരങ്ങള്‍ പ്രത്യേകമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. Read More …

പി.കെ.ശശിക്കെതിരായ പരാതി, യുവതി ആഗ്രഹിച്ചത് രാഷ്ട്രീയ പരിഹാരം: എം.സി. ജോസഫൈന്‍

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി എംഎല്‍എയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ ഇരയായ യുവതി ആഗ്രഹിച്ചത് രാഷ്ട്രീയ പരിഹാരമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. രാഷ്ട്രീയ പരിഹാരം മുന്നില്‍ക്കണ്ടു കൊണ്ടായിരിക്കാം പ്രശ്‌നപരിഹാരത്തിന് ഇടതു നേതാക്കളെ സമീപിച്ചതെന്നും പ്രശ്‌നപരിഹാരത്തിന് വനിതാ കമ്മീഷനെ സമീപിച്ചാല്‍ യുവതിക്കു രക്ഷാവലയം തീര്‍ക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. പി.കെ. ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ Read More …

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി

തിരുവനന്തപുരം: വൈദ്യുതി കമ്മി പരിഹരിക്കാന്‍ സംസ്ഥാനത്ത് വൈകുന്നേരങ്ങളില്‍ താല്‍ക്കാലിക ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി. വൈദ്യുതി കമ്മി പരിഹരിക്കുന്നത് വരെ ഇത് തുടരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വൈകിട്ട് 6.30 മുതല്‍ 9.30 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. പ്രളയത്തെ തുടര്‍ന്ന് ഏഴ് ജലവൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റ് നിലയങ്ങളിലെ ഉത്പാദനം കൂട്ടിയും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയും കൊണ്ടാണ് Read More …